ആരോഗ്യ വകുപ്പിന് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം

ആരോഗ്യ വകുപ്പിന് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം 

ആരോഗ്യ വകുപ്പിന് കീഴിൽനേരിട്ടുള്ള കൂടിക്കാഴ്ച 21 
വയനാട് : ആരോഗ്യ വകുപ്പിന് കീഴിൽ ജില്ലയിലെ നഗര പ്രദേശങ്ങളിൽ രോഗങ്ങളുടെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി ദിവസവേതനാടിസ്ഥാനത്തിൽ കണ്ടിജൻസി ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ ജൂൺ 21 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് അസൽ സർട്ടിഫിക്കറ്റ്, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി എത്തണം.
ഫോൺ : 6068-04935 240390.

3.വാർഡൻ ഒഴിവ്

തിരുവനന്തപുരം : പട്ടികജാതി വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ മെയിൽ / ഫീമെയിൽ വാർഡന്റെ 3 ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.

സാമൂഹ്യക്ഷേമ വകുപ്പിൽ നിന്നോ മറ്റേതെങ്കിലും സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ മൂന്നുവർഷത്തിൽ കുറയാതെ പ്രവർത്തി പരിചയമുളള പത്താം ക്ലാസ് തതുല്യ യോഗ്യതയുളള 50 വയസിൽ കവിയാത്ത ഉദ്യോഗാർത്ഥികൾക്കാണ് അവസരം.
താത്പര്യമുളളവർ വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്കായി ജൂൺ 21 ന് പകൽ 11 മണിക്ക് വെളളയമ്പലം കനകനഗർ അയ്യങ്കാളി ഭവനിലുളള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തേതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികളെ അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കുന്നതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2314238.

4.കുക്ക്, സ്വീപ്പർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലിന് കീഴിൽ നെടുങ്കണ്ടത്ത് പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് അക്കാദമിയിൽ നിലവിൽ ഒഴിവുളള കുക്ക്, സ്വീപ്പർ (ഒന്ന് വീതം) തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുമുളള ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മറ്റ് അനുബന്ധ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂൺ 24 ന് അഞ്ച് മണിക്ക് മുമ്പായി ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496184765, 04862-232499.

5.അക്രഡിറ്റഡ് എൻജിനീയർ ഒഴിവ് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: എടത്വ ഗ്രാമ പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് അക്രഡിറ്റഡ് എൻജിനീയറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം സിവിൽ അഗ്രികൾച്ചറൽ എൻജിനീയറിങ്ങാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ മൂന്ന് വർഷത്തെ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ 2 വർഷത്തെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമയും കുറഞ്ഞത് പത്ത് വർഷത്തെ പ്രവർത്തി പരിചയവുമുളളവരെ പരിഗണിക്കും. വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ 24-ന് വൈകിട്ട് അഞ്ചിനുള്ളിൽ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം. കോൺടാക്ട് : 0477 2212261

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain