ദിവസ വേതന അടിസ്ഥാനത്തിൽ ക്ലർക്ക്, ടൈപ്പിസ്റ്റ് നിയമനം നടത്തുന്നു
നിറമരുതൂർ ഉണ്ണ്യാലിൽ പ്രവർത്തിക്കുന്ന ഫിഷ് ഫാർമേഴ്സ് ഡെവലപ്പ്മെന്റ് ഏജൻസിയിൽ ക്ലർക്ക്, ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പോസ്റ്റ് പൂർണ്ണമായും വായിക്കുക
ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ഡിഗ്രി, പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് ക്ലർക്ക് തസ്തികയിലേക്കുള്ള യോഗ്യത. പ്ലസ് ടു, ടൈപ്പ്റൈറ്റിങ് ലോവർ (ഇംഗ്ലീഷ്, മലയാളം), വേർഡ് പ്രോസസിങ് (ഇംഗ്ലീഷ്, മലയാളം), രണ്ട് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് ടൈപ്പിസ്റ്റ് തസതികയിലേക്കുള്ള യോഗ്യത. ഇരു വിഭാഗത്തിലും മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങൾക്ക് മുൻഗണനയുണ്ട്.
ആറ് മാസത്തേക്ക് താത്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, ജനന തീയതി-യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം വ്യാഴാഴ്ച (ജൂൺ 22)ഉച്ചയ്ക്ക് 2.30ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9496007031
മറ്റു ജോലി ഒഴിവുകളും ചുവടെ
✅️ ഡയറ്റീഷ്യൻ നിയമനം
മലപ്പുറം ജില്ലയിൽ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ഡയറ്റീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ജൂൺ 30നുള്ളിൽ👇
എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. www.arogyakeralam.gov.in എന്ന വെബ്‌സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. ഫോൺ: 8589995872, 8589009377
✅️ ഇ ഇ ജി ടെക്നീഷ്യൻ ഒഴിവ്
തൃശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഈഴവ വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഇ ഇ ജി ടെക്നീഷ്യൻ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.
ഈഴവ വിഭാഗത്തിൽപെട്ട യോഗ്യരായ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റു സംവരണവിഭാഗക്കാരെ ഓപ്പൺ വിഭാഗക്കാരെ പരിഗണിക്കും.
യോഗ്യതകൾ - എസ് എസ് എൽ സി, ഇ ഇ ജി ട്രെയിനിംഗ് സർട്ടിഫിക്കറ്റ്. പ്രായ പരിധി 18 നും 41 നും മദ്ധ്യേ. നിയമാനുസൃത വയസ്സിളവ് ബാധകം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 30നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
✅️ സൗജന്യ മെഗാ തൊഴിൽ മേള
തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/തൃശൂർ എംപ്ലോയബിലിറ്റി സെന്റർ, ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജ് (ഓട്ടോണോമസ്) എച്ച് .ആർ. ഡി സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2023 ജൂൺ 23 വെള്ളിയാഴ്ച്ച ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജിൽ സൗജന്യ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. എസ്. എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പിജി, ഐ.ടി.ഐ, ഡിപ്ലോമ, ബിടെക് തുടങ്ങിയ യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കാം. 30-ൽ പരം സ്വകാര്യ കമ്പനികളിലായി ആയിരത്തി അഞ്ഞൂറിൽപരം ഒഴിവുകളുണ്ട്.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 2023 ജൂൺ 23 വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജിൽ എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക : 0487 - 2333742, 0487 - 2331016.
Ads