എട്ടാം ക്ലാസ്സ്‌ യോഗ്യതയിൽ കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാൻ അവസരം

എട്ടാം ക്ലാസ്സ്‌ യോഗ്യതയിൽ കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാൻ അവസരം 


✅️ ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

സമഗ്ര ശിക്ഷാ കേരളം, എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസിൽ നിപുൺ ഭാരത് മിഷൻ പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത ഡിഗ്രി, ഡാറ്റാ പ്രിപ്പറേഷൻ, കമ്പ്യൂട്ടർ സോഫ്റ്റ്വെയർ എന്നിവയിൽ എൻ.സി.വി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡാറ്റ എൻട്രിയിൽ ഗവൺമെന്റ് അംഗീകാരമുള്ള സർട്ടിഫിക്കറ്റ് മണിക്കൂറിൽ 6000 കീ ഡിപ്രഷൻ സ്പീഡ്, മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ ആറുമാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. ബിഎഡ്/ഡിഎൽ എഡ് യോഗ്യത അഭിലഷണീയം. പ്രായപരിധി 36 (സംവരണ ഇളവ് ഒ.ബി.സി 3 വർഷം, എസ്.സി/എസ്.റ്റി - 5 വർഷം)

അപേക്ഷകൾ ജൂൺ എട്ടിന് വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി സമഗ്ര ശിക്ഷാ കേരളം,

എസ്. ആർ.വി(ഡി) എൽ.പി സ്കൂൾ, ചിറ്റൂർ റോഡ്, എറണാകുളം, 682011 എന്ന വിലാസത്തിൽ ജില്ലാ | പ്രോജക്ട് കോ - ഓർഡിനേറ്ററുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകൾ കൂടി ഉളളടക്കം ചെയ്യണം. അഭിമുഖ തീയതി പിന്നീട് അറിയിക്കും.

✅️ അങ്കണവാടി വർക്കർ, ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: എടക്കാട് അഡീഷണൽ ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള കൊളച്ചേരി, ഗ്രാമപഞ്ചായത്തിലെ അങ്കണവാടി യിലേക്ക് വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ 2023 ജനുവരി ഒന്നിന് 18നും 46നും ഇടയിൽ പ്രായമുള്ളവരും കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരുമാകണം. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് പ്രായ പരിധി ഇളവ് ലഭിക്കും. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ് എസ് എൽ സി പാസായിരിക്കണം. സർക്കാർ അംഗീകൃത നഴ്സറി ടീച്ചർ, പ്രീപ്രൈമറി ടീച്ചർ, ബാലസേവികട്രെയിനിങ് കോഴ്സുകൾ പാസായവർക്ക് മുൻഗണന. പട്ടികജാതി വിഭാഗത്തിൽ എസ് എസ് എൽ സി പാസ്സായ വരില്ലെങ്കിൽ തോറ്റവരെയും പട്ടികവർഗ വിഭാഗത്തിൽ എട്ടാംക്ലാസ് പാസായവരെയും പരിഗണിക്കും. ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ നടത്തുന്ന എ ലെവൽ ഇക്വലൻസി പരീക്ഷ പാസായവരെ SSLCക്ക് തുല്യമായി പരിഗണിക്കും. ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എഴുത്തും വായനയും അറിഞ്ഞിരിക്കണം. SSLC പാസായിരിക്കരുത്. അപേക്ഷ, വിശദവിവരങ്ങൾ എന്നിവ എടക്കാട് അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ ജൂൺ ഒന്നു മുതൽ 15ന് വൈകിട്ട് അഞ്ചുമണി വരെ നേരിട്ടോ തപാലിലോ സ്വീകരിക്കും. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഹാജരാക്കണം. കവറിനു മുകളിൽ ഏതു തസ്തികയിലേക്കാണ് അപേക്ഷയെന്ന് വ്യക്തമായി എഴുതണം. ഫോൺ 0497 2852100.

✅️ തവനൂർ വൃദ്ധ മന്ദിരത്തിൽ നിയമനം

മലപ്പുറം : തവനൂർ വൃദ്ധ മന്ദിരത്തിൽ ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിങ് പ്രോമോറ്റിംഗ് ട്രസ്റ്റ് നടപ്പിലാകുന്ന സെക്കന്റ് ഇന്നിങ് ഹോം പ്രോജക്ടിന്റെ ഭാഗമായി സ്റ്റാഫ് നഴ്സ്, ഫിസിയോ തെറാപ്പിസ്റ്റ്, ഹൗസ് കീപ്പിങ് സ്റ്റാഫ് എന്നീ തസ്തികയിൽ നിയമനം നടത്തുന്നു. ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജി.എൻ.എം എന്നിവയാണ് സ്റ്റാഫ് നഴ്സിന് വേണ്ട യോഗ്യത.

ബി.പി.ടി യോഗ്യതയുള്ളവർക്ക് ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഹൗസ് കീപ്പിങ് സ്റ്റാഫിന് എട്ടാം ക്ലാസ് വിജയം മതി.

ജൂൺ എട്ടിനുള്ളിൽ അപേക്ഷ സമർപ്പിക്കണം.

ഫോൺ.0494 2698822.

✅️ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ശാന്തി നഗർ, തിരുവനന്തപുരം- 695 001

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) തസ്തികയിലേയ്ക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു.
തസ്തിക
അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ)
നിയമന രീതി
കരാർ അടിസ്ഥാനം
പ്രായപരിധി60 വയസ്സ് കവിയരുത്
അപേക്ഷ സമർപ്പിക്കുന്ന തീയതിയിൽ15.06.2023
 
വിദ്യാഭ്യാസ യോഗ്യത
സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം (Civil Engineering- B-Tech)
പ്രതിഫലം.സമാന മേഖലയിലെ മികച്ച വേതനം.
കരാർ വ്യവസ്ഥയിൽ ഒരു വർഷം.
നിയമന കാലാവധി
പ്രവൃത്തി പരിചയം
കെട്ടിട നിർമ്മാണ മേഖലയിൽ കുറഞ്ഞത് 3 വർഷം പ്രവൃത്തി പരിചയം. കൂടാതെ KPWD Manual Knowledge of Is Codes and QA/QC procedures, Field experience, Project life cycle experience, എന്നിവ അഭികാമ്യം.
മറ്റു വ്യവസ്ഥകൾ.കോൺട്രാക്ട് നിയമനങ്ങൾക്ക്സാധാരണബാധകമാകുന്ന നിബന്ധനകൾ വിശദമായ ബയോഡേറ്റ ഉൾക്കൊളളിച്ച് അപേക്ഷ ചുവടെ ചേർത്തിരിക്കുന്ന മേൽ വിലാസത്തിൽ 15.06.2023 നു മുൻപ് ലഭിക്കേണ്ടതാണ് 

അപേക്ഷ സമർപ്പിക്കേണ്ട വിലാസം -
സെക്രട്ടറികേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ഹെഡോഫീസ്, ശാന്തി നഗർ, തിരുവനന്തപുരം
അപേക്ഷ ഇ-മെയിൽ മുഖാന്തിരവും സമർപ്പിക്കാവുന്നതാണ്. secretarykshb@gmail.com
തിരുവനന്തപുരം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain