പ്ലസ്ടു ഉള്ളോർക്കു ടെലിവിഷൻ,റേഡിയോ പരിപാടികളിൽ,വീഡിയോകൾ, സോഷ്യൽ മീഡിയ ക്രിയേറ്റീവുകൾ ജോലികൾ നിർവഹിക്കാൻ സ്റ്റാഫുകളെ ആവശ്യമുണ്ട്.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് (ഐ.പി.ആർ.ഡി) വകുപ്പിന്റെ പ്രതിവാര ടെലിവിഷൻ പരിപാടിയായ 'പ്രിയകേരളം', റേഡിയോ പരിപാടിയായ 'ജനപഥം', വിവിധ വകുപ്പുകൾക്ക് വേണ്ടി നിർമിക്കുന്ന ഇൻഫോ വീഡിയോകൾ, സോഷ്യൽ മീഡിയ ക്രിയേറ്റീവുകൾ എന്നിവയുടെ പ്രൊഡക്ഷൻ ജോലികൾ നിർവഹിക്കാൻ വീഡിയോ എഡിറ്റർ, ക്യാമറാമാൻ, സൗണ്ട് റെക്കോർഡിസ്റ്റ്, കോ- ഓർഡിനേറ്റർ എന്നിവരുടെ പാനൽ രൂപീകരിക്കുന്നു. കോ-ഓർഡിനേറ്റർ ഒഴികെയുള്ള തസ്തികകളിൽ പ്രായോഗിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും,അടിസ്ഥാനത്തിലാണ് നിയമനം. എല്ലാ തസ്തികകൾക്കും പ്രതിഫലം നൽകുന്നത് പീസ് വർക്ക് അടിസ്ഥാനത്തിലാണ്.
പ്രായപരിധി 36.
കോ-ഓർഡിനേറ്റർ തസ്തികയിൽ മൂന്നും മറ്റു തസ്തികകളിൽ അഞ്ചുവീതവും ഒഴിവുകളാണുള്ളത്.
അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം. കോ-ഓർഡിനേറ്റർ ഒഴികെയുള്ള തസ്തികകളിൽ അപേക്ഷിക്കുന്നവർ അതത് രംഗങ്ങളിൽ ഡിഗ്രിയോ ഡിപ്ലോമയോ സർട്ടിഫിക്കറ്റോ നേടിയിരിക്കണം.
വിഡിയോ എഡിറ്റർ, ക്യാമറാമാൻ പാനലുകളിലേക്ക് അപേക്ഷിക്കുന്നവരിൽ യഥാക്രമം അനിമേഷൻ ഹെലിക്യാം ഓപ്പറേഷൻ എന്നിവ അറിയുന്നവർക്ക് മുൻഗണന നൽകും.
ദൃശ്യമാധ്യമ രംഗത്തോ സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച വീഡിയോകൾ തയാറാക്കുന്നതിലോ രണ്ടു വർഷം പ്രവൃത്തി പരിചയവും ഉണ്ടാകണം.
സൗണ്ട് റെക്കോർഡിസ്റ്റ് തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് ശ്രവ്യ മാധ്യമ രംഗത്തോ സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച പരിപാടികൾ തയാറാക്കുന്നതിലോ രണ്ടു വർഷം പ്രവൃത്തി പരിചയവും ഉണ്ടാകണം.
ദൃശ്യമാധ്യമ രംഗത്തോ സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച വീഡിയോകൾക്കായുള്ള കോ-ഓർഡിനേഷനിലോ 10 വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് കോ-ഓർഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കാം.
ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം
സി. വി. അടങ്ങിയ അപേക്ഷകൾ ജൂൺ 30-നു മുമ്പ് നേരിട്ടും ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ്-1 എന്ന വിലാസത്തിലും prdprogrammeproduction@gmail.com എന്ന ഇ-മെയിലിലും സ്വീകരിക്കും.
നേരിട്ടോ തപാലിലോ അപേക്ഷകൾ നൽകുന്നവർ കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം. വിശദ വിവരങ്ങൾ prd.kerala.gov.in ൽ ലഭ്യമാണ്.