പത്താം ക്ലാസ്സ്‌ യോഗ്യതയിൽ സഖി വൺസ്‌റ്റോപ്പ് സെൻററിലേക്കും, വനിതാ ശിശു വികസന വകുപ്പിലും, വിജ്ഞാന്‍വാടികളിലേയ്ക്കും നിരവധി ജോലി ഒഴിവുകൾ

സഖി വൺസ്‌റ്റോപ്പ് സെൻററിലേക്ക് മൾട്ടി പർപ്പസ് സ്റ്റാഫ്/കുക്ക്, സെക്യൂരിറ്റി ഗാർഡ്/നൈറ്റ് ഗാർഡ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എഴുത്തും വായനയും അറിയുന്ന ഹൈസ്‌കൂൾ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം.
മൾട്ടി പർപ്പസ് സ്റ്റാഫ്/കുക്ക് തസ്തികയിലേക്ക് ഒരൊഴിവാണുള്ളത്.

സെക്യൂരിറ്റി ഗാർഡ്/നൈറ്റ് ഗാർഡ് തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്.

പ്രതിമാസം 12,000 രൂപ വേതനം
25നും 40നും പ്രായമുള്ള സ്ത്രീകൾക്ക് ആണ് അവസരം.

നൽകും. ജൂൺ 30ന് രാവിലെ 10.30ന് പെരിന്തൽമണ്ണ പട്ടാമ്പി റോഡിന് സമീപത്തെ സബ് കളക്ടറുടെ കാര്യാലയത്തിൽ വെച്ച് കൂടിക്കാഴ്ച നടക്കും. രാവിലെ 8.30ന് രജിസ്‌ട്രേഷൻ ആരംഭിക്കും. ഫോൺ: 8281999059

✅️ വനിതാ ശിശു വികസന വകുപ്പിൽ നഗരസഭയിലെ 49 അങ്കണവാടികളില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകൾ


വനിതാ ശിശു വികസന വകുപ്പ് ഇടപ്പള്ളി അഡിഷണല്‍ ഐസിഡിഎസ് പ്രൊജക്ട് പരിധിയില്‍ വരുന്ന കളമശ്ശേരി നഗരസഭയിലെ 49 അങ്കണവാടികളില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിര്‍ദിഷ്ട യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി 1ന് 18നും 46നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. 

അപേക്ഷയുടെ മാതൃക കളമശ്ശേരി നഗരസഭ പരിധിയില്‍ വരുന്ന അങ്കണവാടി കേന്ദ്രങ്ങള്‍, കളമശ്ശേരി കാര്യാലയത്തിന്റെ വെബ്‌സൈറ്റ്, കളമശ്ശേരി നജാത്ത് നഗറിലുള്ള വനിതാ വികസന ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന ഇടപ്പള്ളി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫിസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്.

അങ്കണവാടി വര്‍ക്കര്‍ക്കുള്ള യോഗ്യത മാനദണ്ഡങ്ങള്‍ :
എസ്.എസ്.എല്‍.സി. പാസ്സായവര്‍ ആയിരിക്കണം, അപേക്ഷകര്‍ കളമശ്ശേരി നഗരസഭയിലെ സ്ഥിരതാമസക്കാരായിരിക്കണം, പ്രായം 01/01/2023 ന് 18 വയസ്സ് പൂര്‍ത്തിയാവുകയും 46 വയസ്സ് കവിയാനും പാടില്ല. (SC/ ST വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 3 വര്‍ഷത്തെ നിയമാനുസൃത വയസ്സിളവിന് അര്‍ഹതയുണ്ടായിരിക്കും, അങ്കണവാടികളില്‍ താല്‍ക്കാലിക സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് സേവന കാലാവധിക്ക് അനുസൃതമായ വയസ്സിളവിന് അര്‍ഹതയുണ്ടായിരിക്കും. 

അങ്കണവാടി ഹെല്‍പ്പര്‍ക്കുള്ള യോഗ്യത മാനദണ്ഡങ്ങള്‍ :


എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം, എസ്.എസ്.എല്‍.സി. പാസ്സാകാത്തവര്‍ ആയിരിക്കണം, അപേക്ഷകര്‍ കളമശ്ശേരി നഗരസഭയിലെ സ്ഥിരതാമസക്കാരായിരിക്കണം. പ്രായം 01/01/2023 ന് 18 വയസ്സ് പൂര്‍ത്തിയാവുകയും 46 വയസ്സ് കവിയാനും പാടില്ല. (SC/ST വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 3 വര്‍ഷത്തെ നിയമാനുസൃത വയസ്സിളവിന് അര്‍ഹതയുണ്ടായിരിക്കും, അങ്കണവാടികളില്‍ താല്‍ക്കാലിക സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് സേവന കാലാവധിക്ക് അനുസൃതമായ വയസ്സിളവിന് അര്‍ഹതയുണ്ടായിരിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും : 20/07/2023 വൈകീട്ട് 5ന്

അപേക്ഷ സ്വീകരിക്കുന്ന സ്ഥലം: ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ്, ഇടപ്പള്ളി അഡിഷണല്‍ വനിതാ വികസന കേന്ദ്രം ബില്‍ഡിങ് നജാത്ത് നഗര്‍ ചങ്ങമ്പുഴ നഗര്‍ പി. ഒ, കളമശ്ശേരി - 682033, ഫോണ്‍: 0484-2558060. 
അപേക്ഷയോടൊപ്പം കളമശ്ശേരി നഗരസഭയില്‍ നിന്ന് ലഭിച്ച സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

✅️ അപേക്ഷ ക്ഷണിച്ചു


ജില്ലയില്‍ കൂവപ്പടി ബ്ലോക്കിലെ മുടക്കുഴ പഞ്ചായത്തിലെ പേരങ്ങാട്, കണ്ണഞ്ചേരി മുകള്‍ പട്ടികജാതി കോളനികളിലെ വിജ്ഞാന്‍വാടികളിലേയ്ക്കു മേല്‍ നോട്ടച്ചുമതല വഹിക്കുന്നതിന് പ്രതിമാസം 8,000 രൂപ ഓണറേറിയം വ്യവസ്ഥയില്‍ കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ് പരിജ്ഞാനമുള്ള പ്ലസ് ടു വിജയിച്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഒരു വർഷമാണ് നിയമന കാലാവധി. പ്രായപരിധി 21-45 വയസ്സ്, പട്ടികജാതി വികസന വകുപ്പിലോ, മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണ നല്‍കും.

പ്രവൃത്തി സമയം എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു വരെയും (തിങ്കളാഴ്ചയൊഴികെ), തദ്ദേശ വാസികള്‍ക്ക് മുന്‍ഗണന. നിയമനം തികച്ചും താല്‍ക്കാലിക ആയിരിക്കും.

വെള്ളക്കടലാസില്‍ പൂരിപ്പിച്ച അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂൺ 23- ന് (വെള്ളിയാഴ്ച) രാവിലെ 10.30ന് കാക്കനാട്, സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഫോൺ നമ്പര്‍ : 0484-2422256

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain