നിങ്ങളുടെ നാട്ടിലെ സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജോലി ഒഴിവുകൾ

കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ, temporary jobs kerala,2023

നാറ്റ്പാകിൽ ഒഴിവ്

നാറ്റ്പാകിലെ വിവിധ പദ്ധതികളുടെ നടത്തിപ്പിനായി ദിവസ വേതന വ്യവസ്ഥയിൽ എംപാനൽ ചെയ്യുന്നതിനായി ഉദ്യോഗാർഥികളെ ആവശ്യമുണ്ട്. യോഗ്യത പത്താം ക്ലാസ്. സർക്കാർ/അർധ സർക്കാർ/പ്രമുഖ സ്ഥാപനം എന്നിവിടങ്ങളിലെ വിവിധ പദ്ധതികൾ/ ലബോറട്ടറികളിലുള്ള രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി ജൂലൈ 3ന് രാവിലെ 9ന് നാറ്റ്പാക്കിന്റെ ആക്കുളം ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. മെയ് 31ലെ അഭിമുഖത്തിൽ പങ്കെടുത്തവർ വീണ്ടും പങ്കെടുക്കേണ്ടതില്ല.

ബ്ലോക്ക് കോ -ഓഡിനേറ്റർ മൂന്ന് ഒഴിവ്


എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായുള്ള ബ്ലോക്ക് കോ -ഓഡിനേറ്ററുടെ തസ്തികയിൽ 3 ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതളുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 4 ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായ പരിധി: 18 -35. വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം. സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ സപ്പോർട്ടിൽ ചുരുങ്ങിയത് 2 വർഷം പ്രവൃത്തി പരിചയം. പ്രാദേശിക ഭാഷ എഴുതാനും സംസാരിക്കാനും അറിഞ്ഞിരിക്കണം.

അങ്കണവാടി ഹെൽപ്പർ ഒഴിവ്


കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസിന് കീഴിൽ വരുന്ന മണിമല ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിലുള്ളതും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഉണ്ടാകുന്നതുമായ സ്ഥിരം/ താത്ക്കാലിക ഒഴിവിൽ അങ്കണവാടി ഹെൽപ്പർ നിയമനം നടത്തുന്നു. 18 നും 46 നും മദ്ധ്യേ പ്രായമുള്ള പഞ്ചായത്തിലെ സ്ഥിര താമസക്കാരായവർക്ക് അപേക്ഷിക്കാം.

എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. താത്പര്യമുള്ളവർ ജൂലൈ നാലിന് വൈകിട്ട് അഞ്ചിനകം ശിശു വികസന പദ്ധതി ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ കാഞ്ഞിരപ്പള്ളി എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷാ ഫോം കാഞ്ഞിരപ്പള്ളി ശിശു വികസന പദ്ധതി ഓഫീസ്, മണിമല ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. വിശദ വിവരത്തിന് ഫോൺ: 04828206170

ജില്ലാ കോ ഓഡിനേറ്റർ ഒരു ഒഴിവ്


എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായുള്ള ജില്ലാ കോ -ഓഡിനേറ്ററുടെ തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂൺ 27ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായ പരിധി 18 -35. വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം, കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐ.ടി യിൽ ഡിപ്ലോമ, ആപ്ലിക്കേഷൻ മെയിന്റനൻസ് & സപ്പോർട്ടിൽ ചുരുങ്ങിയത് 2 വർഷം പ്രവൃത്തി പരിചയം. പ്രദേശിക ഭാഷ എഴുതാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. യാത്ര ചെയ്യാൻ തയ്യാറായിരിക്കണം.

പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു


ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കാൻ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2024 മാർച്ച് 31 വരെയായിരിക്കും നിയമനം. സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളറോ സാങ്കേതിക വിദ്യാഭ്യാസ ബോർഡോ നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ് (ഡിസിപി)അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം.
അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായം 2021 ജനുവരി 1 ന് 18 നും 30 നും ഇടയിൽ. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് 3 വർഷത്തെ ഇളവുണ്ട്. അപേക്ഷകൾ ജൂലൈ 3 ന് 5 മണിക്ക് മുമ്പ് സെക്രട്ടറി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, തടിയമ്പാട് പി. ഒ, ഇടുക്കി എന്ന വിലാസത്തിൽ ലഭിക്കണം.

പാർട്ട് ടൈം ട്യൂട്ടർ നിയമനം


മേപ്പാടി പ്രീ മെട്രിക് ഹോസ്റ്റലിലെ അന്തേവാസികൾക്ക് ട്യൂഷൻ നൽകുന്നതിന് താത്കാലിക അടിസ്ഥാനത്തിൽ ഇംഗ്ലീഷ്, സയൻസ്, കണക്ക് വിഷയങ്ങളിൽ പാർട് ടൈം ട്യൂട്ടർമാരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 19 ന് വൈകീട്ട് 4 ന് മേപ്പാടി ഗവ. പ്രീ മെട്രിക് ഹോസ്റ്റലിൽ

കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്


വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിൽ (മണിയൂർ) കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒന്നാം ക്ലാസ് എം സി എ/ ബി ടെക് കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 21 ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2536125

സീനിയർ കൺസൾട്ടന്റ്


കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ 'Regional Cum Facilitation Centre for Sustainable Development of Medicinal Plants'ൽ ഒരു സീനിയർ കൺസൽട്ടന്റിന്റെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജൂൺ 21 ന് രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക്: www.kfri.res.in.

ഡോക്ടർ നിയമനം


ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കുന്നു. എംബിബിഎസ്, ടിസിഎംസി രജിസ്ട്രഷൻ ഉള്ളവർ ജൂൺ 22ന് രാവിലെ 10.30ന് ജില്ലാ ആശുപത്രിയിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക.

അങ്കണവാടി വർക്കർ/ ഹെൽപ്പർ അഭിമുഖം


എടക്കാട് ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലെ കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണലിലെ അങ്കണവാടികളിൽ ഒഴിവ് വരുന്ന വർക്കർ/ ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂൺ 22, 23, 24 തീയതികളിൽ രാവിലെ 9.30 ന് എടക്കാട് സോണൽ ഹാളിൽ നടക്കും. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കുക. അറിയിപ്പ് കിട്ടാത്തവർ ഐസിഡിഎസ് എടക്കാട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ. 9188959887.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain