ക്ഷീര വികസന വകുപ്പ് : ക്ഷീര വികസന യൂണിറ്റ് ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ജോലി ഒഴിവുകൾ.

ക്ഷീര വികസന വകുപ്പ് : ക്ഷീര വികസന യൂണിറ്റ് ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ജോലി ഒഴിവുകൾ.


ഡയറി പ്രൊമോട്ടർ നിയമനം
കോട്ടയം: ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി 2023-24 തീറ്റപ്പുൽ കൃഷി നടപ്പാക്കുന്നതിന് വേണ്ടി മാഞ്ഞൂർ ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ കരാറടിസ്ഥാനത്തിൽ ഡയറി പ്രൊമോട്ടർ ഒഴിവിലേക്ക് നിയമനം നടത്തുന്നു.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക.

പതിനെട്ടിനും അൻപതിനും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അപേക്ഷ തിരിച്ചറിയൽ കാർഡ്, എസ്.എസ്.എൽ.സി ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം ജൂൺ 19ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം.

അപേക്ഷകർക്കുള്ള ഇന്റർവ്യൂ കോട്ടയം ഈരയിൽകടവിലുള്ള ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ ജൂൺ 30ന് രാവിലെ 11.30 ന് നടക്കും. വിശദവിവരത്തിന് ഫോൺ: 04829 243878.

മറ്റു ജോലി ഒഴിവുകളും ചുവടെ ചേർക്കുന്നു.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്, സെന്‍ട്രല്‍ പോളിടെക്നിക് കോളജില്‍ ട്രേഡ്സ്മാന്‍ (ടൂ & ത്രീ വിലര്‍ മെയിന്റനന്‍സ്, ഹൈഡ്രോളിക്സ്/പ്ലംബിംഗ്) തസ്തികയിലെ താത്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ജൂണ്‍ 23 ന് രാവിലെ 10 ന് കോളജില്‍ നടത്തും.

ട്രേഡ്സ്മാന്‍ (ടു & ത്രീ വീലര്‍ മെയിന്റനന്‍സ്) തസ്തികയില്‍ ഒരു ഒഴിവാണുള്ളത്. യോഗ്യത: ഐ.റ്റി.ഐ (ഡീസല്‍ മെക്കാനിക് മോട്ടോര്‍ മെക്കാനിക്ക് വെഹിക്കിള്‍) അല്ലെങ്കില്‍ റ്റി.എച്ച്.എസ് (റ്റു & ത്രീ വീലര്‍ മെയിന്റനന്‍സ്) അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ട്രേഡ്സ്മാന്‍ -(പ്ലംബിങ്/ഹൈഡ്രോളിക്സ്) തസ്തികയിലും ഒരു ഒഴിവുണ്ട്. യോഗ്യത: ഐ.റ്റി.ഐ (പ്ലംബിങ്/ഹൈഡ്രോളിക്സ്) അല്ലെങ്കില്‍ തത്തുല്യ യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കോളജില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cpt.ac.in.

2 കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒരു വര്‍ഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ 'Regional Cum Facilitation Centre for Sustainable Development of Medicinal Plants'ല്‍ ഒരു സീനിയര്‍ കണ്‍സല്‍ട്ടന്റിന്റെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജൂണ്‍ 21 ന് രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ ഓഫീസില്‍ വെച്ച് ഇന്റര്‍വ്യൂ നടത്തും. വിശദ വിവരങ്ങള്‍ക്ക്: www.kfri.res.

3 കേരള വന ഗവേഷണ സ്ഥാപനത്തിൽ 26 മാർച്ച് 2024 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ 'Tropical Ecosystem Vulnerability to the changing climate: An ecophysiological study from forests of Southern Western Ghats.' ൽ ജൂനിയർ റിസർച്ച് ഫെല്ലോയെ താത്കാലികമായി നിയമിക്കുന്നതിനായി ഓൺലൈനായി അപേക്ഷ
സ്വീകരിക്കുന്നു. വിശദവിവരങ്ങൾക്ക്: www.kfri.res.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain