ദിവസവേതനത്തിൽ ഹൈസ്കൂളുകളിൽ ജോലി നേടാൻ അവസരം

ജില്ലയിലെ ഗവ. ടെക്നിക്കൽ ഹൈസ്ക്കുളിലെ വിവിധ ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താല്ക്കാലിക നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യു നടത്തും.

വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ,
ഡ്രാഫ്റ്റ്മാൻ ഗ്രേഡ് 2 മെക്കാനിക്കൽ, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇലക്ട്രിക്കൽ,
വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇലക്ട്രോണിക്സ്,
ട്രേഡ്സ്മാൻ ഇലക്ട്രിക്കൽ എന്നീ തസ്തികകളിലേക്കാണ് നിയമനം.

മതിയായ യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ബയോഡാറ്റയും സഹിതം ജൂൺ 7 ന് രാവിലെ 10 ന് ഇടുക്കി അടിമാലി ഗവ.ടെക്നിക്കൽ ഹൈസ്ക്കൂൾ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോൺ നമ്പർ 9400006481

✅️ തവനൂർ വൃദ്ധ മന്ദിരത്തിൽ വിവിധ ഒഴിവുകൾ യോഗ്യത : എട്ടാം ക്ലാസ് മുതൽ

മലപ്പുറം തവനൂർ വൃദ്ധ മന്ദിരത്തിൽ ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിങ് പ്രോമോറ്റിംഗ് ട്രസ്റ്റ് നടപ്പിലാകുന്ന സെക്കന്റ് ഇന്നിങ് ഹോം പ്രോജക്ടിന്റെ ഭാഗമായി സ്റ്റാഫ് നഴ്സ്, ഫിസിയോ തെറാപ്പിസ്റ്റ്, ഹൗസ് കീപ്പിങ് സ്റ്റാഫ് എന്നീ തസ്തികയിൽ നിയമനം നടത്തുന്നു.

ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജി.എൻ.എം എന്നിവയാണ് സ്റ്റാഫ് നഴ്സിന് വേണ്ട യോഗ്യത.
ബി.പി.ടി യോഗ്യതയുള്ളവർക്ക് ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.
ഹൗസ് കീപ്പിങ് സ്റ്റാഫിന് എട്ടാം ക്ലാസ് വിജയം മതി. ജൂൺ എട്ടിനുള്ളിൽ അപേക്ഷ സമർപ്പിക്കണം.ഫോൺ നമ്പർ 04942698822

✅️ കോഴിക്കോട് ജില്ലയിൽ മാനേജർ

കോഴിക്കോട് ഏജൻസി ഫോർ ഡവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (അഡാക്ക്) യുടെ തലശ്ശേരിയിൽ പ്രവർത്തനം ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് അസിസ്റ്റന്റ് മാനേജർ (പ്രൊഡക്ഷൻ) (ട്രെയിനി) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

യോഗ്യത : ബി ടെക് (മെക്കാനിക്കൽ എഞ്ചിനിയറിംഗ്).
താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം റീജിയണൽ എക്സിക്യൂട്ടീവ്, അഡാക്ക് നോർത്ത് സോൺ റീജിയണൽ ഓഫീസ്, എരഞ്ഞോളി പോസ്റ്റ്, തലശ്ശേരി-670 107 എന്ന വിലാസത്തിലോ ഇ-മെയിൽ
വിലാസത്തിലോ ജൂൺ ഒമ്പതിനകം അപേക്ഷിക്കുക. ഇമെയിൽ adakrenzone@gmail.com
ഫോൺ നമ്പർ 04902354073

✅️ NISHൽ ഒഴിവുകൾ 25,000 രൂപ വരെ ലഭിക്കും.

NISH National Institute of Speech & Hearing നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെ കേൾവിക്കുറവുള്ള കുട്ടികൾക്കായുള്ള ഡിഗ്രി (ഡിഗ്രി-HI) വിഭാഗത്തിലേക്ക് അസിസ്റ്റന്റ്ഷിപ്പിനും, ലീവ് വേക്കൻസിയിലുള്ള നിയമനത്തിനും യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

അസിസ്റ്റന്റ്ഷിപ്പ് മാത്സ്
യോഗ്യത: B Ss മാത്സ് & MSc മാത്സ് അഭികാമ്യം: BEd മാത്സ്
സ്റ്റൈപ്പൻഡ്: 18,000 രൂപ

അസിസ്റ്റന്റ്ഷിപ്പ് ഇംഗ്ലീഷ്
യോഗ്യത: BA ഇംഗ്ലീഷ് & MA ഇംഗ്ലീഷ് അഭികാമ്യം: BEd ഇംഗ്ലീഷ് സ്റ്റൈപ്പൻഡ്: 18,000 രൂപ

അസിസ്റ്റന്റ്ഷിപ്പ് കമ്പ്യൂട്ടർ ഗ്രാഫിക്സ്
യോഗ്യത: BFA/ BFA ( HI സ്റ്റൈപ്പൻഡ്: 18,000 രൂപ അസിസ്റ്റന്റ്ഷിപ്പ് ഇന്ത്യൻ സൈൻ ലാംഗ്വേജ്

യോഗ്യത: ഡിപ്ലോമ ഇൻ ടീച്ചിംഗ് ഇന്ത്യൻ സൈൻ ലാംഗ്വേജ് (DTISL) അഭികാമ്യം: ഏതെങ്കിലും വിഷയത്തിൽ ബിരുദം സ്റ്റൈപ്പൻഡ്: 18,000 രൂപ

ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റർപ്രെറ്റർ യോഗ്യത: ഡിപ്ലോമ ഇൻ ടീച്ചിംഗ് ഇന്ത്യൻ സൈൻ ലാംഗ്വേജ് (DTISL) സ്റ്റൈപ്പൻഡ്: 25,000 രൂപ
അപേക്ഷ ഇമെയിൽ വഴി ലഭിക്കേണ്ട അവസാന തീയതി ജൂൺ 16 കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക് - CLICK HERE TO APPLY

വെബ്സൈറ്റ് ലിങ്ക്- CLICK HERE TO APPLY

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain