സംസ്ഥാന യുവജന കമ്മീഷനിൽ ജില്ലാ കോ-ഓഡിനേറ്റർ ജോലി നേടാൻ അവസരം

സംസ്ഥാന യുവജന കമ്മീഷനിൽ ജില്ലാ കോ-ഓഡിനേറ്റർ ജോലി നേടാൻ അവസരം.


സംസ്ഥാന യുവജന കമ്മീഷന്‍ വിവിധ തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു. സംസ്ഥാന പ്രോജക്ട് കോ- ഓർഡിനേറ്റർമാർ (2 തസ്തികകൾ, പ്രതിമാസ ഓണറേറിയം. 12,000/- രൂപ) ജില്ലാ കോ- ഓർഡിനേറ്റർമാർ (28 എണ്ണം ഓണറേറിയം.6000/- രൂപ) എന്നിവരെ 2024 മാർച്ച് വരെയുള്ള കാലയളവിലേക്കാണ് നിയമിക്കുന്നത്. ജില്ലാ കോ-ഓഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ് ടുവും, പ്രായപരിധി 18 വയസ്സിനും 40 വയസ്സിനും മധ്യേയുമാണ്.

സംസ്ഥാന പ്രോജക്ട് കോ- ഓർഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയും പ്രായപരിധി 20 വയസ്സിനും 40 വയസ്സിനും മധ്യേയുമാണ്. താത്പര്യമുള്ളവർ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ, (സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികൾ), യോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകളുടെ അസൽ എന്നിവ സഹിതം 2023 ജൂൺ 13 ന് രാവിലെ 10 മണിക്ക് എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം. ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫോറം കമ്മീഷന്റെ www.ksyc.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

✅️ അഡീഷണൽ കൗൺസിലർ നിയമനം നടത്തുന്നു 

കോട്ടയം: പാലാ കുടുംബ കോടതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അഡീഷണൽ കൗൺസിലർമാരുടെ പാനൽ തയ്യാറാക്കുന്നു. സോഷ്യൽ വർക്ക് / സൈക്കോളജിയിൽ ബിരുദാനന്തരബിരുദമാണ് യോഗ്യത. ഫാമിലി കൗൺസിലിംഗിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം. അപേക്ഷകൾ പ്രായം, യോഗ്യത, പ്രവർത്തി പരിചയം തെളിയിക്കുന്ന രേഖകളുടെ പകർപ്പും ഫോൺ നമ്പറും ഇ-മെയിലും സഹിതം ജൂൺ 12 ന് മൂന്നിനകം പാലാ കുടുംബ കോടതി ഓഫീസിൽ ലഭിക്കണം.

✅️ തൊഴിൽ ഒഴിവ്: അപേക്ഷിക്കാം

 കരുവാറ്റ ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് വിവരശേഖരണം, ഡാറ്റ എൻട്രി എന്നിവ നടത്തുന്നതിനായി ഉദ്യോഗാർഥികളെ നിയമിക്കുന്നു. ഡിപ്ലോമ (സിവിൽ)/ ഐ.ടി.ഐ. (ഡ്രാഫ്റ്റമാൻ സിവിൽ)/ ഐ.ടി.ഐ. (സർവ്വെയർ) എന്നീ യോഗ്യതയുള്ളവർക്കാണ് അവസരം. താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ 15നകം അപേക്ഷിക്കണം.

✅️ പ്രൊജക്ട് ഓഫീസർ, അക്കൗണ്ടൻറ് നിയമനം നടത്തുന്നു

ജില്ലയിൽ ആരംഭിക്കുന്ന മത്സ്യഫെഡിന്റെ ബെയ്‌സ് സ്‌റ്റേഷനിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ പ്രൊജക്ട് ഓഫീസർ, അക്കൗണ്ടൻറ് എന്നീ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം.എഫ്.എസ്.സി/ബി.എഫ്.എസ്.സി/അക്വാ കൾച്ചർ ആൻഡ് ഫിഷറീസ് മൈക്രോബയോബയോളജിയലോ അക്വാറ്റിക് ബയോളജിയിലോ അക്വാ കൾച്ചർ ആൻഡ് ഫിഷ് പ്രൊസ്സസിങിലോ സുവോളജിയിലോ ബിരുദാനന്തര ബിരുദം എന്നിവയാണ് പ്രൊജക്ട് ഓഫീസർക്ക് വേണ്ട യോഗ്യത. അംഗീകൃത സർവകലാശലയിൽ ബി.കോം ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് അക്കൗണ്ടൻറിന് വേണ്ട യോഗ്യത. ജൂൺ 12ന് രാവിലെ 10.30ന് തിരൂർ കെ.ജി പടിയിലെ ജില്ലാ മത്സ്യഫെഡ് ഓഫീസിൽ അഭിമുഖം നടക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain