കേരള ഹൈക്കോടതിയിൽ ടെലിഫോൺ ഓപ്പറേറ്റർ തസ്തികയിൽ ജോലി നേടാം
കേരള ഹൈക്കോടതിയിൽ ടെലിഫോൺ ഓപ്പറേറ്റർ തസ്തികയിലേക്ക് ഇന്ത്യൻ പൗരന്മാരായ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. പ്ലസ്ടു അഥവാ തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും നേടിയ ഇലക്ട്രോണിക്സ് ഡിപ്ലോമ, ടെലിഫോൺ ഓപ്പറേറ്റർ/റിസപ്ഷണിസ്റ്റ് ആയും കമ്പ്യൂട്ടർ ഓപ്പറേഷനിലും 6 മാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ 1973 ജനുവരി 2നും 2005 ജനുവരി 1നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. അന്ധർ, കാഴ്ച പരിമിതിയുള്ളവർക്ക് ഒരു ഒഴിവും, ബധിരർ, ശ്രവണ പരിമിതിയുള്ളവർക്ക് ഒരു ഒഴിവുമാണുള്ളത്. 31100-66800 പേ സ്കെയിലിലാണ് നിയമനം. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ (www.hckrecruitment.nic.in) ലഭ്യമാണ്. ഉദ്യോഗാർഥികൾക്ക് ഈ പോർട്ടൽ മുഖേന അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷകൾ (സ്റ്റെപ്പ് – I & സ്റ്റെപ്പ് – II) സമർപ്പിച്ചു തുടങ്ങേണ്ട തീയതി ഓഗസ്റ്റ് 2, ഓൺലൈനായി അപേക്ഷകൾ (സ്റ്റെപ്പ് – I & സ്റ്റെപ്പ് – II) സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 23.🔺കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോട്ടണി/പ്ലാന്റ് സയൻസിൽ ഒന്നാം ക്ലാസ് ബിരുദനാന്തര ബിരുദമാണ് യോഗ്യത. ഔഷധ സസ്യങ്ങൾ, ടിഷ്യു കൾച്ചർ ടെക്‌നിക്‌സ് എന്നിവയിലുള്ള ഗവേഷണ പരിചയം, കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുള്ള അറിവ് എന്നിവ അഭികാമ്യം.രണ്ടു വർഷത്തേക്കാണ് നിയമനം. പ്രതിമാസം 22000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 2023 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്നു വർഷവും നിയമാനുസൃത വയസ് ഇളവ് ലഭിക്കും. താത്പര്യമുള്ള ഉദ്യോഗർഥികൾക്ക് ഓഗസ്റ്റ് 4 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.