സർക്കാർ ആശുപത്രിയിൽ ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ

സർക്കാർ ആശുപത്രിയിൽ ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ 


(1)അങ്കണവാടി ഹെൽപ്പർ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

എറണാകുളം ഐ.സി.ഡി.എസ് മുളന്തുരുത്തി അഡിഷണൽ പ്രോജക്ട് പരിധിയിൽ വരുന്ന ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ ഹെൽപ്പർമാരുടെ ഒഴിവുളള തസ്തികകളിൽ നിയമനം നടത്തുന്നതിന് ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമുളള വനിതകളിൽ നിന്നും മാത്രം അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ 01/01/2023 ന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് അധികരിക്കാമാവ ത്തവരുമായിരിക്കണം. എസ്.സി/എസ്.ടി വിഭാഗത്തിലുളളവർക്ക് 3 വർഷത്തെ വയസ്സിളവ് അനുവദിച്ചിട്ടുണ്ട്. കൂടാതെ അങ്കണവാടി പ്രവർത്തി പരിചയം ഉളളവർക്ക് ഒരു വർഷത്തിന് ഒന്ന് എന്ന നിലയിൽ പരമാവധി 3 വർഷത്തെ വയസിളവുണ്ട്. കൂടുതൽ വിവരങ്ങള് മുളന്തുരുത്തി അഡിഷണൽ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ്. ഫോൺ: 9188959750.

അപേക്ഷകൾ ഐ സി ഡി എസ് മുളന്തുരുത്തി അഡീഷണൽ, പഴയ പഞ്ചായത്ത് കാര്യാലയം തിരുവാങ്കുളം 682305 എന്ന വിലാസത്തിൽ ജൂലൈ 31 വൈകിട്ട് 5 വരെ സ്വീകരിക്കും.

(2) ഫീമെയിൽ തെറാപ്പിസ്റ്റ്

കോട്ടയം: ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിലെ എച്ച്.എം.സിയുടെ പരിധിയിൽ ഫീമെയിൽ തെറാപ്പിസ്റ്റിന്റെ ഒഴിവുണ്ട്. എസ്.എസ്.എൽ.സിയും തത്തുല്യവുമാണ് യോഗ്യത. ഡയറക്ടറേറ്റ് ഓഫ് ആയുർവേദ മെഡിക്കൽ എജ്യുക്കേഷൻ നടത്തിയ ഒരു വർഷത്തെ സർക്കാർ അംഗീകൃത ആയുർവേദ തെറാപിസ്റ്റ് കോഴ്സ് പാസാകണം.

പ്രായം 18 നും 41 നും മധ്യേ . താത്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 25 ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം

(3) ഫിൽഡ്മാൻ ഒഴിവ്

എറണാകുളം : ഒരു സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിൽ ഫിൽഡ് മാൻ (ഫിഷറീസ്) തസ്തികയിൽ 2 താത്കാലിക ഒഴിവുകൾ നിലവിലുണ്ട്.

താൽപര്യമുളള ഉദ്യോഗാർഥികൾ ആഗസ്റ്റ് രണ്ടിനകം യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം സമീപത്തുളള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യത, സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ഫിഷർമാൻ തസ്തികയിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. പ്രായം 18-36. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ബാധകം.
കൂടുതൽ വിവരങ്ങൾക്ക് 0484 2422458 എന്ന നമ്പറിൽ ബന്ധപ്പെടുക.

(4) നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ് നിയമനം നടത്തുന്നു 
ആലപ്പുഴ: ജില്ല ഹോമിയോ ആശുപത്രിയിൽ 2023-24 വർഷം നടപ്പാക്കുന്ന പാലിയേറ്റീവ് പരിചരണ പദ്ധതിയിലേക്ക് പാലിയേറ്റിവ് നഴ്സ്, ഫിസിയോതെറാപിസ്റ്റ് തസ്തികകളിലേക്ക് താത്കാലികമായി നിയമനം നടത്തുന്നു.

നഴ്സിന് B.C.C.P.N./B.C.C.P.A.N./C.C.C.P.N, ഫിസിയോതെറാപിസ്റ്റിന് B.P.T.യുമാണ് യോഗ്യത. പ്രായം: 18 -45 വയസ്സ്. യോഗ്യരായവർ ജൂലൈ 25-ന് രാവിലെ 11-ന് ജില്ല ഹോമിയോ ആശുപത്രിയിൽ അഭിമുഖത്തിനായി എത്തണം.
കോൺടാക്ട് : 0477 2237700.

(5) പഞ്ചകർമ്മ ഹെൽപ്പർ നിയമനം

കോഴിക്കോട് പയ്യോളി താലൂക്ക് ആയുർവേദ ആശുപത്രിയിൽ പഞ്ചകർമ്മ ഹെൽപ്പർ (വനിത) തസ്തികയിലേക്ക് നിയമനം നടത്തുന്നു. ദിവസവേതന അടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം.

പ്രായപരിധി 18 നും 45 വയസ്സിനും മധ്യേ. ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. പഞ്ചകർമ്മ കോഴ്സ് സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയത്തിനും മുൻഗണന ലഭിക്കും. താല്പര്യമുളളവർ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, ബയോഡാറ്റയും ആധാർ കാർഡും സഹിതം ജൂലൈ 28 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെ പയ്യോളി താലൂക്ക് ആയുർവേദ ആശുപത്രിയിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.

(6) അക്കൗണ്ടന്റ് നിയമനം

കണ്ണൂർ : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തലശ്ശേരി ബ്ലോക്കിൽ തുടങ്ങുന്ന മൈക്രോ എന്റർപ്രൈസ് റിസോഴ്സ് സെന്ററിലേക്ക് അക്കൗണ്ടന്റിനെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ തലശ്ശേരി ബ്ലോക്ക് പരിധിയിൽ താമസിക്കുന്നവരും എം കോം, ടാലി യോഗ്യതയുളള വരുമായിരിക്കണം. പ്രായപരിധി 22-45. കുടുംബശ്രീ അംഗങ്ങൾ, കുടുംബശ്രീ കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകളുമായിരിക്കണം അപേക്ഷകർ. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതമുളള അപേക്ഷ ജൂലൈ 26ന് വൈകിട്ട് അഞ്ച് മണിക്കകം പിണറായി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓഫീസിൽ സമർപ്പിക്കണം.
Con: 0497 2702080.

(7) എം.ഇ.സി. തസ്തികയിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ: ഭരണിക്കാവ് ബ്ലോക്കിൽ സ്റ്റാർട്ട് അപ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം(എസ്.വി.ഇ.പി) നടപ്പാക്കുന്നതിന്റെ ഭാഗമായി എം.ഇ.സി.മാരുടെ (മൈക്രോ എന്റർപ്രൈസസ് കൺസൽട്ടന്റ്) ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു. പ്രായപരിധി: 25-45. അപേക്ഷിക്കുന്ന വ്യക്തി അയൽക്കൂട്ട അംഗമോ അയൽക്കൂട്ട കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. സ്ത്രീകൾക്ക് മുൻഗണന.

ഭരണിക്കാവ് ബ്ലോക്കിൽ സ്ഥിരതാമസമുളളവരായിരിക്കണം.
വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി, ആധാർ കോപ്പി, സി.ഡി.എസ്. ചെയർപേഴ്സന്റെ സാക്ഷ്യപത്രം എന്നിവ സഹിതം ജൂലൈ 31 ന് വൈകിട്ട് അഞ്ചിനകം ജില്ല മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ല മിഷൻ, വലിയകുളം, ആലപ്പുഴ - 688001 എന്ന വിലാസത്തിൽ നൽകണം. അപേക്ഷയുടെ പുറത്ത് എസ്.വി.ഇ.പി ഭരണിക്കാവ് ബ്ലോക്ക് എം.ഇ.സി. അപേക്ഷ എന്ന് ചേർക്കണം. വിവരങ്ങൾക്ക് അതാത് സി.ഡി.എസ് ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 9400920199

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain