മൃഗസംരക്ഷണ വകുപ്പിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു

മൃഗസംരക്ഷണ വകുപ്പിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു 

മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ നടപ്പിലാക്കിവരുന്ന രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പാരാവെറ്റ്, ഡ്രൈവർ കം അറ്റൻഡന്റ് എന്നീ തസ്തികകളിൽ നിയമനം നടത്തുന്നതിന് വാക്ക് -ഇൻ-ഇന്റർവ്യൂ നടത്തുന്നു. തൂണേരി, കൊടുവള്ളി എന്നീ ബ്ലോക്കുകളിലാണ് നിയമനം.

പാരാവെറ്റ് തസ്തികയിലേക്ക് ഇന്റർവ്യൂ ജൂലൈ 30 ന് രാവിലെ 10.30 നും, ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിലേക്ക് ഒന്നര മണിക്കും നടക്കുന്നതാണ്. പാരാവെറ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ വി.എച്ച്.എസ്.ഇ ലൈവ്സ്റ്റോക്ക്/ഡയറി/ പൗൾട്രി മാനേജെന്റ് കോഴ്സ് പാസ്സായവരും കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ച ആറ് മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്നിക്സ് ഫാർമസി / നഴ്സിംഗ് സ്റ്റൈപ്പന്ററി ട്രയിനിംഗ് സർട്ടിഫിക്കറ്റ് കിട്ടിയവരും ആയിരിക്കണം.
പാരാവെറ്റ് തസ്ലികയിലേക്ക് അപേക്ഷിക്കുന്നവർക്ക് എൽ.എം.വി ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം.

ഡ്രൈവർ കം അറ്റന്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് എസ്.എസ്.എൽ.സി പാസ്സായ സർട്ടിഫിക്കറ്റും എൽ.എം.വി ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി വയനാട് റോഡിലുള്ള കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2768075

മറ്റു ജോലി ഒഴിവുകളും ചുവടെ ചേർക്കുന്നു.

✅️ അപേക്ഷകൾ ക്ഷണിച്ചു
ഐ.സിഡിഎസ് അർബൻ 3 കോഴിക്കോട് പ്രോജക്ട് പരിധിയിലുള്ള കോഴിക്കോട് കോർപറേഷൻ (1-7, 9, 63-75 ) വാർഡുകളിൽ സ്ഥിരതാമസമുള്ളവരിൽ നിന്നും അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്രായ പരിധി 18 - 46, യോഗ്യത - എസ്.എസ്.എൽ.സി തോറ്റവർ, എഴുതാനും വായിക്കാനുള്ള അറിവ്. അവസാന തിയ്യതി ജൂലൈ 31. അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ: 0495 2461197.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain