വനിത ശിശു വികസന വകുപ്പിൻറെ കീഴിൽ ജോലി

വനിത ശിശു വികസന വകുപ്പിൻറെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസിൽ മാനേജർ, അക്കൗണ്ടൻറ് , മൾട്ടി ടാസ്ക് വർക്കർ, സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലേക്കും, എൻട്രി ഹോം ഫോർ ഗേൾസിൽ കുക്ക് തസ്തികയിലേക്കും വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു.


അക്കൗണ്ടൻറ്  
യോഗ്യത : B.Com + Tally അക്കൗണ്ടിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.  പ്രായം : 25 വയസ് പൂർത്തിയാകണം. വേതനം: പ്രതിമാസം 14000 രൂപ .

 മൾട്ടി ടാസ്ക് വർക്കർ

 യോഗ്യത : പത്താം ക്ലാസ് വിജയിച്ചിരിക്കണം. സമാന തസ്തികയിൽ തൊഴിൽ പരിചയം അഭികാമ്യം. ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.  പ്രായം : 25 വയസ് പൂർത്തിയാകണം. വേതനം: പ്രതിമാസം 10000 രൂപ,
  മാനേജർ 

യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം  പ്രായം : 25 വയസ് പൂർത്തിയാകണം. വേതനം: പ്രതിമാസം 15000 രൂപ  30-45 പ്രായപരിധിയിലുള്ളവർക്ക് എല്ലാ തസ്തികയിലേക്കും മുൻഗണന നൽകും. 

നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ 11-ന് രാവിലെ 10 ന് തൃശ്ശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ വച്ച് നടക്കുന്ന ഇൻറർവ്യൂവിന് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain