കേന്ദ്ര, സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ വിവിധ ഒഴിവുകൾ

 ജോലി ഒഴിവ് എറണാകുളം ജില്ലയിലെ കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക്, വിവിധ വിഭാഗങ്ങളിൽ (കരാർ അടിസ്ഥാനത്തിൽ) ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ, എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും 2023 ജൂലൈ 25ന് മുമ്പ് അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രായപരിധി: 18-30 നിയമാനുസൃത വയസ്സിളവ് ലഭിക്കും. വിദ്യാഭ്യാസ യോഗ്യത: എസ്എസ്എൽസി, ഐ.ടി.ഐ, എൻ.ടി.സി ഷീറ്റ് മെറ്റൽ വർക്കർ/ ഫിറ്റർ/ വെൽഡർ/ വെൽഡർ (ഗ്യാസ് & ഇലക്ട്രിക് )/ മെക്കാനിക്ക് ഡീസൽ/ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ/ പ്ലംബർ/ പെയിന്റർ /ഇലക്ട്രീഷ്യൻ. മൂന്നു വർഷത്തെ പ്രവർത്തിപരിചയം/ ട്രെയിനിങ് ഉള്ളവർ ആയിരിക്കണം.

അറ്റൻഡന്റ് തസ്തികയിൽ ഒഴിവ്  


സംസ്ഥാന/അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവ് നിലവിലുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2023 ഓഗസ്റ്റ് 5ന് മുൻപ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain