കേരളത്തിൽ സർക്കാർ താത്കാലിക ജോലി ഒഴിവുകൾ വിവിധ ജില്ലകളിൽ ജോലി

കേരളത്തിൽ സർക്കാർ താത്കാലിക ജോലി ഒഴിവുകൾ വിവിധ ജില്ലകളിൽ ജോലി, government temporary jobs kerala.

(1) നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ മലമ്പുഴയിൽ പ്രവർത്തിക്കുന്ന ഗിരി വികാസിൽ അധ്യാപക/ വാർഡൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഇംഗ്ലീഷ്, ജോഗ്രഫി, പൊളിറ്റിക്സ്, ഹ്യൂമാനിറ്റീസ് എന്നീ വിഷയങ്ങളിലാണ് അധ്യാപക ഒഴിവുകൾ. യോഗ്യത അതാത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ബി.എഡും. അധ്യാപനത്തിൽ പരിചയം ഉള്ളവർക്ക് മുൻഗണന.
ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വാർഡൻ നിയമനത്തിന് യോഗ്യത ബിരുദമാണ്. അപേക്ഷകൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകൾ സഹിതം ജൂലൈ 17 നു മുൻപ് nykpalakkad2020@gmail.com എന്ന ഇമെയിലിലേക അയക്കണം. വിശദവിവരങ്ങൾക്ക്: 6282296002
(2) കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിന് കീഴിൽ ആയ (വനിതകൾ മാത്രം) തസ്തികയിൽ എസ്.സി മുൻഗണനേതര വിഭാഗത്തിന് സംവരണം ചെയ്ത താൽക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത: ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. ഏതെങ്കിലും ബിരുദം നേടിയവർ അർഹരല്ല, സൊസൈറ്റി റെജിസ്ട്രേഷൻ ആക്ട് അല്ലെങ്കിൽ ട്രാവൻകൂർ കൊച്ചിൻ ലിറ്ററസി സയന്റിഫിക്ക് ചാരിറ്റബിൾ സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുളള സർക്കാർ സ്ഥാപനങ്ങളിൽ ഒരു വർഷം ആയ തസ്തികയിൽ ജോലി ചെയ്ത തൊഴിൽ പരിചയം.
പ്രായപരിധി : 01/01/2022 ന് 18-41 (നിയമാനുസൃത വയസ്സിളവ് അനുവദനീയം). ശമ്പളം : 23700 - 52600/- യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 20 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേർ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

(3) കോഴിക്കോട് തൂണേരി ബ്ലോക്കിലെ എസ് വി പദ്ധതിയിൽ മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതകൾ: പ്ലസ് ടു പാസായ തൂണേരി ബ്ലോക്കിൽ സ്ഥിരതാമസക്കാരായ 25-45 വയസ്സുള്ള കുടുംബശ്രീ അംഗങ്ങളായ/കുടുംബാംഗങ്ങളായ/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായിരിക്കണം. അപേക്ഷകൾ വെള്ളപേപ്പറിൽ തയ്യാറാക്കി ജൂലൈ 18 ന് 5 മണിക്ക് മുമ്പായി കുടുംബശ്രീ, ജില്ലാമിഷൻ സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495-2373678


(4) മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി എറണാകുളം കാക്കനാടുള്ള ജില്ലാ ശിശുസംരക്ഷണ ഓഫിസിന്റെ ജില്ലാ കോൾ സെന്ററിലേക്കും റെയിൽവേ ഹെൽപ്പ് ഡെസ്കിലേക്കും കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു.

▪️പ്രോജക്ട് കോർഡിനേറ്റർ (ഒഴിവ് 1), ▪️കൗൺസിലർ (1),
▪️ചൈൽഡ്ഹെൽപ്പ്ലൈൻ സൂപ്പർവൈസർ (3),
▪️കേസ് വർക്കർ (3),
▪️റെയിൽവേ ചൈൽഡ് ഹെൽപ്പ്ഡെ
  സ്കിൽ ചൈൽഡ് ഹെൽപ്പ്ലൈൻ സൂപ്പർവൈസർ (3),
▪️കേസ് വർക്കർ (3)
എന്നീ തസ്തികകളിലാണ് ഒഴിവുകൾ.റെയിൽവേ ഹെൽപ്പ്ലൈനിലെ ജോലി രാത്രി ഷിഫ്റ്റിലാണ്. അപേക്ഷാ ഫോം htttp://wcd.kerala.gov.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾ 0484- 2959177, 9744318290 നമ്പറുകളിൽ ലഭിക്കും. അപേക്ഷ ജൂലൈ 18 ന് വൈകീട്ട് അഞ്ചിന് മുൻപായി ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, താഴത്തനില, A3 ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, കാക്കനാട് - 682030 എന്ന വിലാസത്തിൽ ലഭിക്കണം.

(6) വനിതാ ശിശുവികസന വകുപ്പ് ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാതല കൺട്രോൾ റൂമിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് കോഓർഡിനേറ്റർ, കൗൺസലർ, ചൈൽഡ് ഹെൽപ്പ് ലൈൻ സൂപ്പർവൈസർ, കേസ് വർക്കർ തസ്തികകളിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യരായ ഉദ്യോഗാർഥികൾ പാസ്പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ച അപേക്ഷ, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ 19 നകം ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, പൈനാവ് പി.ഒ, പൈനാവ്, ഇടുക്കി പിൻ- 685603, എന്ന വിലാസത്തിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 6282406053,9633545735. അപേക്ഷാ ഫാറത്തിന്റെ മാതൃക http://wcd.kerala എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

(7) സമഗ്രശിക്ഷ കേരളം ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസിനു കീഴിലുള്ള ബി.ആർ.സികളിൽ എലിമെന്ററി, സെക്കൻഡറി വിഭാഗങ്ങളിലായി സ്പെഷ്യൽ എഡ്യൂക്കേറ്റർ തസ്തികകളിൽ ഒഴിവുണ്ട്. ബിരുദവും ദ്വിവത്സര ഡിപ്ലോമ ഇൻ സെപെഷ്യൽ എഡ്യൂക്കേഷൻ അല്ലെങ്കിൽ ബി.എഡ് ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ ആണ് യോഗ്യത. ആർ.സി.ഐ രജിസ്ട്രേഷൻ നിർബന്ധമാണ്.
താൽപര്യമുള്ളവർ യോഗ്യത, വയസ്സ്, ആർ.സി.ഐ രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 19 ന് 11 മണി മുതൽ എസ്.എസ്.കെ ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുക. വിലാസം: സമഗ്രശിക്ഷ കേരളം, ജില്ലാ പ്രോജക്ട് ഓഫീസ്, ജി.വി.എച്ച്.എസ്.എസ് കോമ്പൗണ്ട്, തൊടുപുഴ ഈസ്റ്റ് പി.ഒ, തൊടുപുഴ 68 ഫോൺ: 04862 226 991.
(8) കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് പട്ടികജാതി/വർഗത്തിൽപ്പെട്ടവർക്ക് വേണ്ടി ജൂലൈയിൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
ഫിനാൻഷ്യൽ അഡ്വൈസർ, ഫിനാൻഷ്യൽ കൺസൾട്ടന്റ് എന്നീ തസ്തികകളിലേക്ക് പ്ലസ്ട ആണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. തിരുവനന്തപുരത്താണ് ഒഴിവുകൾ. 25-65 ആണ് പ്രായപരിധി.
ഉദ്യോഗാർഥികൾ ജൂലൈ 17 moo https://forms.gle/GEXYqdjr1VhPrWVj6 m eil വഴി അപേക്ഷിക്കണം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളിൽ നിന്നു യോഗ്യരായിട്ടുള്ളവരെ ഇന്റർവ്യൂവിന് ഹജാരാകേണ്ട സ്ഥലവും സമയവും എസ്.എം.എസ് ലൂടെ അറിയിക്കും. ഇന്റർവ്യൂ ദിവസം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് National Career Service Centre for SC/ST Trivandrum എന്ന ഫേസ്ബുക്ക് പേജിലോ 04712332113/8304009409 എന്ന നമ്പറിലോ ബന്ധപ്പെടണം.

(9) തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സയന്റിഫിക് ഓഫീസർ നിയമനത്തിനായി ജൂലൈ 19ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

(10) സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ വിവിധ ബി.ആർ.സികളിൽ നിലവിലുള്ള ഐ.ഇ.ഡി.സി സെക്കൻഡറി വിഭാഗം സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സെക്കൻഡറി വിഭാഗത്തിൽ ബിരുദവും സ്പെഷ്യൽ എഡ്യൂക്കേഷനിൽ ബി.എഡും, സാധുവായ ആർ.സി.ഐ രജിസ്ട്രേഷനും അല്ലെങ്കിൽ ബിരുദവും ജനറൽ ബി.എഡും സ്പെഷ്യൽ എഡ്യുക്കേഷനിൽ ഡിപ്ലോമയും സാധുവായ ആർ.സി.ഐ രജിസ്ട്രേഷനുമാണ് യോഗ്യത.
താൽപര്യമുള്ളവർ ജൂലൈ 19ന് രാവിലെ 9.30 ന് എസ്.എസ്.കെ ജില്ലാപ്രോജക്ട് ഓഫീസിൽ (ഗവ. ഗേൾസ് എച്ച് എസ് സ്കൂൾ കോമ്പൗണ്ട്, കിള്ളിപ്പാലം, തിരുവനന്തപുരം) നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം. ഫോൺ: 0471-2455590, 2455591).
(11) സംസ്ഥാന വനിതാ വികസന കോർപ്പറേഷനിൽ പ്രോജക്ട് കോർഡിനേറ്റർമാരെ ഇന്റേൺഷിപ്പ് വ്യവസ്ഥയിൽ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.ബി.എ./ എം.എസ്.ഡബ്ല്യു./ എൽ.എൽ.ബിയിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം (റഗലുർ സ്ട്രീം) ആണ് യോഗ്യത. തിരുവനന്തപുരം-3, എറണാകുളം-1, കോഴിക്കോട്-1 എന്നിങ്ങനെയാണ് ഒഴിവ്. പ്രതിമാസ സ്റ്റൈപ്പന്റ് 10000 രൂപ. അവസാന തീയതി ജൂലൈ 20 വൈകിട്ട് 5 മണി. വിശദവിവരങ്ങൾക്ക്: www.kswdc.org.

(12) സംസ്ഥാന സർക്കാരിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ കെഎച്ച്ആർഡബ്ല്യുഎസ് (കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി)ൽ എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒഴിവുണ്ട്. സർക്കാർ/അർധ സർക്കാർ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ കുറയാത്ത തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. കെഎസ്ആർ 144 പ്രകാരമുള്ള അപേക്ഷ വകുപ്പു മേധാവിയുടെ എൻ.ഒ.സി സഹിതം ജൂലൈ 31 നു മുൻപായി മാനേജിംഗ് ഡയറക്ടർ കെഎച്ച്ആർഡബ്ല്യുഎസ്, ജനറൽ ആശുപത്രി കാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ ലഭിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain