പ്ലസ് ടു യോഗ്യതയുള്ളവർക്ക് കുടുംബശ്രീയിൽ ജോലി നേടാം

കുടുംബശ്രീ വാഴൂർ ബ്ലോക്കിൽ നടപ്പാക്കുന്ന എസ്.വി.ഇ.പി പദ്ധതിയിൽ മൈക്രോ എന്റെർപ്രൈസ് കൺസൾട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി 25-45. യോഗ്യത:പ്ലസ് ടു. അപേക്ഷകർ വാഴൂർ ബ്ലോക്ക് പരിധിയിൽ സ്ഥിര താമസക്കാരും കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 47 ദിവസത്തെ റെസിഡൻഷ്യൽ പരിശീലനം ഉണ്ടായിരിക്കും.താല്പര്യമുള്ളവർ വെള്ളകടലാസ്സിൽ എഴുതിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത പ്രമാണങ്ങളുടെ പകർപ്പ്, അയൽക്കൂട്ട കുടുംബാംഗം /ഓക്സിലറി ഗ്രൂപ്പ് അംഗം എന്നു തെളിയിക്കുന്ന സി.ഡി.എസിന്റെ കത്ത് എന്നിവ സഹിതം ജൂലൈ 25ന് വൈകിട്ട് അഞ്ചിനു മുൻപായി കോട്ടയം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ സമർപ്പിക്കണം.

🔺കോട്ടയം: പാമ്പാടി സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ പാർട്ട് ടൈം മലയാളം അധ്യാപകന്റെ താൽകാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.മലയാളത്തിൽ ബിരുദവും ബി.എഡും കെ ടെറ്റും ഉള്ളവർക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർ ജൂലൈ ആറിന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ വെച്ച് നടക്കുന്ന വാക്-ഇൻ -ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

🔺സമഗ്ര ശിക്ഷാ കോഴിക്കോട് ജില്ലാ പ്രോജക്ട് ഓഫീസിനു കീഴിലുള്ള തോടന്നൂർ, തൂണേരി ബി.ആർ.സികളിൽ ഒഴിവുള്ള എലമെന്ററി സ്പെഷ്യൽ എജുക്കേറ്റർമാരുടെ തസ്തികയിലേക്കും ഒഴിവുകൾ വരാൻ സാധ്യതയുള്ള സെക്കൻഡറി സ്പെഷ്യൽ എജുക്കേറ്റർമാരുടെ തസ്തികയിലേക്കും കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

യോഗ്യത: എലിമെന്ററി - പ്ല, ഡി.എഡ്/ടി.ടി.സി, സ്പെഷ്യൽ എജുക്കേഷനിൽ രണ്ട് വർഷ ഡിപ്ലോമ (ആർ സി ഐ അംഗീകൃതം); സെക്കൻഡറി : ഡിഗ്രി/ പി.ജി, സ്പെഷ്യൽ എജുക്കേഷനിൽ ബി.എഡ്/ജനറൽ ബി.എഡും സ്പെഷ്യൽ എജുക്കേഷനിൽ രണ്ടു വർഷ ഡിപ്ലോമയും (ആർ സി ഐ അംഗീകൃതം).
താത്പര്യമുള്ളവർ ജൂലൈ 10 ന് എസ് എസ് കെ ജില്ലാ പ്രോജക്ട് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

🔺വയനാട് : പട്ടികജാതി വികസന വകുപ്പിൽ ലീഗൽ അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ എൽ.എൽ.ബി പഠനം കഴിഞ്ഞ് എന്റോൾമെന്റ് പൂർത്തിയാക്കിയ നിയമബിരുദധാരികളായിരിക്കണം. എൽ.എൽ.എം യോഗ്യതയുള്ളവർക്കും പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായ പദ്ധതി പൂർത്തിയാക്കിയവർക്കും വനിതകൾക്കും മുൻഗണന ലഭിക്കും.

പ്രായപരിധി 21 നും 35 മദ്ധ്യേ. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, എന്റോൾമെന്റ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം വയനാട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ജൂലൈ 15 നകം അപേക്ഷ സമർപ്പിക്കണം.
ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

🔺കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ താത്കാലികാടിസ്ഥാനത്തിൽ പാർട്ട് ടൈം കൗൺസിലർ നിയമനം നടത്തുന്നു.യോഗ്യത: നേരിട്ടുള്ള പഠനത്തിലൂടെയുള്ള രണ്ട് വർഷ മുഴുവൻ സമയ എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി / സൈക്യാട്രിക് സോഷ്യൽ വർക്ക് കോഴ്സ് പൂർത്തിയായിരിക്കണം.
അഭിമുഖം ജൂലൈ 7 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോളേജിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain