കേരളത്തിലെ വിവിധ ജില്ലകളിൽ പരീക്ഷയില്ലാതെ സർക്കാർ സ്ഥാപനങ്ങളിൽ നേടാവുന്ന തൊഴിലവസരങ്ങൾ.

കേരളത്തിലെ വിവിധ ജില്ലകളിൽ പരീക്ഷയില്ലാതെ സർക്കാർ സ്ഥാപനങ്ങളിൽ നേടാവുന്ന തൊഴിലവസരങ്ങൾ.



🔺റെസിഡന്റ് ട്യൂട്ടർ.
പട്ടികജാതി വകുപ്പിന് കീഴിൽ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന ആറ് പ്രീമെട്രിക് ഹോസ്റ്റലുകളിൽ റെസിഡന്റ് ട്യൂട്ടറുടെ ഒഴിവുണ്ട്. രണ്ട് പുരുഷൻമാരു ടെയും നാല് സ്ത്രീകളുടെയും അടക്കം ആറ് ഒഴിവാണു ള്ളത്. യോഗ്യത: ബിരുദം, ബി.എഡ്. ശമ്പളം: 12,000 രൂപ. ഫോൺ: 04862-296297. അഭിമുഖം ജൂലായ് 11-ന് രാവിലെ 11-ന് ഇടുക്കി ജില്ലാ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ എന്നിവ സഹിതം ഹാജരാകണം.

🔺ട്രേഡ്സ്മാൻ

ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ് കോളേജിൽ സിവിൽ വിഭാഗത്തിൽ ട്രേഡ്സ്മാൻ (ട്രേഡ് ടെക്നീഷ്യൻ) തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത: ടി.എച്ച്.എസ്.എൽ.സി./ഐ.ടി.ഐ. കെ.ജി.സി.ഇ. ഇൻ സിവിൽ എൻജിനീയറിങ്, അഭിമുഖം ജൂലായ് 15-ന് രാവിലെ 10-ന്, ഫോൺ: 0471-2300484

🔺സ്റ്റുഡന്റ് കൗൺസിലർ

പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ സ്റ്റുഡന്റ് കൗൺസിലറുടെ താത്കാലിക ഒഴിവുണ്ട്. ഒരു പുരുഷന്റെയും രണ്ട് സ്ത്രീകളുടെയും ഒഴിവാണുള്ള ത്. യോഗ്യത: എം.എ. സൈക്കോളജി അല്ലെങ്കിൽ എം.എസ്.ഡബ്ല്യു. സ്റ്റുഡന്റ് കൗൺസിലിങ് പരിശീല നം നേടിയിരിക്കണം. എം.എസ്സി സൈക്കോളജി കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൗൺസിലിങ്ങിൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ് കൗൺസിലിങ് രംഗത്ത് പ്രവൃത്തിപരിചയമുള്ള വർക്കും മുൻഗണന. പ്രായം: 25-45. അഭിമുഖം നെടുമങ്ങാട് ഐ.ടി.ഡി.പി, ഓഫീസിൽ ജൂലായ് 12-ന് രാവിലെ 10.30-ന്.

🔺ഹോർട്ടി കൾച്ചറൽ തെറാപ്പിസ്റ്റ്

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിൽ ഹോർട്ടി കൾച്ചറൽ തെറാപ്പിസ്റ്റിന്റെ ഒഴിവുണ്ട്. യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ ഡിപ്ലോമയും പ്രവൃത്തിപരി ചയവും. ഫോൺ: 9895585338. അഭിമുഖം ജൂലായ് 14-ന് രാവിലെ 10.30-ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ.

🔺ഡെമോൺസ്ട്രേറ്റർ

ആറ്റിങ്ങൽ എൻജിനീയറിങ് കോളേജിൽ ഡെമോൺ സ്ട്രേറ്റർ - കംപ്യൂട്ടർ ഹാർഡ് വേർ മെയിന്റനൻസ് തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത; കംപ്യൂട്ടർ ഹാർ ഡവർ മെയിന്റനൻസ് കംപ്യൂട്ടർ ഹാർഡ് വർ എൻജിനീയറിങ്/കംപ്യൂട്ടർ എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ അതിന്  തത്തുല്യമായി കേരള സർക്കാർ അംഗീകരിച്ച യോഗ്യത. കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ കംപ്യൂട്ടർ ടെക്നോളജിയിൽ ഒന്നാം ക്ലാസോടെ ബി.എസ്സി. ബിരുദമുള്ളവർക്കും അപേക്ഷിക്കാം. കംപ്യൂട്ടർ നെറ്റ്വർക്കിങ്ങിലുള്ള പരിചയം, കംപ്യൂട്ടർ കോൺ ഫിഗറേഷനിലും മെയിന്റനൻസിലും സെർവർ കോൺഫിഗറേഷനിലും മെയിന്റനൻസിലുമുള്ള പരിചയം എന്നിവ അഭിലഷണീയ യോഗ്യതയാണ്. അഭിമുഖം ജൂലായ് 13-ന് രാവിലെ 10-ന്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain