സ്റ്റുഡന്റ് കൗൺസിലർ മുതൽ നിരവധി ജോലി ഒഴിവുകൾ
കോഴിക്കോട് : പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ പ്രീമെട്രിക്ക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വർധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൗൺസലിംഗ് നൽകുന്നതിനും, കരിയർ ഗൈഡൻസ് നൽകുന്നതിനും 2023-24 അധ്യയന വർഷം വനിതാ സ്റ്റുഡന്റ് കൗൺസിലറെ നിയമിക്കുന്നു.കരാർ അടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം.
യോഗ്യത : എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ് കൗൺസിലിംഗിൽ പരിശീലനം നേടിയവരായിരിക്കണം) എം.എസ്.സി സൈക്കോളജി. കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം.
പ്രായപരിധി 2023 ജനുവരി ഒന്നിന് 25 നും 45നും മധ്യേ. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസ ഹോണറേറിയം 18,000 രൂപ ഉണ്ടായിരിക്കും.
ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് മുൻഗണന നൽകുന്നതാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ആഗസ്റ്റ് രണ്ടിന് രാവിലെ 10.30ന് ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
🔺ആലപ്പുഴ: ഭരണിക്കാവ് ബ്ലോക്കിൽ സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രോം(എസ്.വി.ഇ.പി) നടപ്പാക്കുന്നതിന്റെ ഭാഗമായി എം.ഇ.സി.മാരുടെ (മൈക്രോ എന്റർപ്രൈസസ് കൺസൽട്ടന്റ്) ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
വിദ്യാഭ്യാസ യോഗ്യത: പ്ല. പ്രായപരിധി: 25-45. അപേക്ഷിക്കുന്ന വ്യക്തി അയൽക്കൂട്ട അംഗമോ അയൽക്കൂട്ട കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. സ്ത്രീകൾക്ക് മുൻഗണന. ഭരണിക്കാവ് ബ്ലോക്കിൽ സ്ഥിരതാമസമുള്ളവരായിരിക്കണം.
വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേ ക്ഷ, പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി, ആധാർ കോപ്പി, സി.ഡി.എസ്. ചെയർപേഴ്സന്റെ സാക്ഷ്യപത്രം എന്നിവ സഹിതം ജൂലൈ 31 ന് വൈകിട്ട് അഞ്ചിനകം ജില്ല മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ല മിഷൻ, വലിയകുളം, ആലപ്പുഴ- 688001 എന്ന വിലാസത്തിൽ നൽകണം.
അപേക്ഷയുടെ പുറത്ത് എസ്.വി.ഇ.പി ഭരണിക്കാവ് ബ്ലോക്ക് എം.ഇ.സി. അപേക്ഷ എന്ന് ചേർക്കണം.
വിവരങ്ങൾക്ക് അതാത് സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക.
🔺കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ആശുപ്രതിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു.
യോഗ്യത: പ്രീ ഡിഗ്രി/പ്ലസ്, ഡി എം ഇയുടെ ഡി എം എൽ റ്റി അല്ലെങ്കിൽ ബി എസ് സി എം എൽ റ്റി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്. പ്രതിഫലം : 750 രൂപ പ്രതിദിനം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 26ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എം സി എച്ച് സെമിനാർ ഹാളിൽ ( പേ - വാർഡിന് സമീപം) എത്തിച്ചേരേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.