പ്ലസ് ടു യോഗ്യത ഉള്ളവർക്ക് മൈക്രോ എന്റർപ്രൈസസ് കൺസൽട്ടന്റ് ആവാൻ അവസരം

പ്ലസ് ടു യോഗ്യത ഉള്ളവർക്ക് മൈക്രോ എന്റർപ്രൈസസ് കൺസൽട്ടന്റ് ആവാൻ അവസരം 

ഭരണിക്കാവ് ബ്ലോക്കിൽ സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രോം(എസ്.വി.ഇ.പി) നടപ്പാക്കുന്നതിന്റെ ഭാഗമായി എം.ഇ.സി.മാരുടെ (മൈക്രോ എന്റർപ്രൈസസ് കൺസൽട്ടന്റ്) ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു.
പ്രായപരിധി: 25-45.

അപേക്ഷിക്കുന്ന വ്യക്തി അയൽക്കൂട്ട അംഗമോ അയൽക്കൂട്ട കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. സ്ത്രീകൾക്ക് മുൻഗണന. ഭരണിക്കാവ് ബ്ലോക്കിൽ സ്ഥിരതാമസമുള്ളവരായിരിക്കണം.
വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി, ആധാർ കോപ്പി, സി.ഡി.എസ്. ചെയർപേഴ്സന്റെ സാക്ഷ്യപത്രം എന്നിവ സഹിതം ജൂലൈ 31 ന് വൈകിട്ട് അഞ്ചിനകം ജില്ല മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ല മിഷൻ, വലിയകുളം, ആലപ്പുഴ- 688001 എന്ന വിലാസത്തിൽ നൽകണം.

അപേക്ഷയുടെ പുറത്ത് എസ്.വി.ഇ.പി ഭരണിക്കാവ് ബ്ലോക്ക് എം.ഇ.സി. അപേക്ഷ എന്ന് ചേർക്കണം.
വിവരങ്ങൾക്ക് അതാത് സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ നമ്പർ - 9400920199

(2)റിസോഴ്സ് പേഴ്സൺ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ഇടുക്കി : ഭക്ഷ്യസംസ്കരണ സംരംഭങ്ങൾ ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും ബാങ്ക് വായ്പാ ബന്ധിതമായി സാമ്പത്തിക സഹായം നൽകുന്ന പദ്ധതി P M F M E നടപ്പിലാക്കുന്നതിനായി റിസോഴ്സ് പേഴ്സണായി ജോലി ചെയ്യുന്നതിന് താൽപര്യമുളളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ തയാറാക്കുന്നതിനും ബാങ്ക് വായ്പ, അനുമതികൾ എന്നിവ ലഭ്യമാക്കുന്നതിനും സംരംഭകരെ സഹായിക്കുകയാണ് ചുമതല. ബിരുദം യോഗ്യതയുളള ഇടുക്കി ജില്ലയിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം. പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിൽ പ്രവർത്തി പരിചയം അനിവാര്യം. വിശദവിവരത്തിന് ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടാം. ജൂലൈ 31 നകം gmdicidk@gmail.com എന്ന വിലാസത്തിൽ ബയോഡാറ്റ സഹിതം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862-235207/235410

(3)എക്കോ ടെക്നീഷ്യൻ നിയമനം

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി കോട്ടയം മെഡിക്കൽ കോളേജ് ആശുപ്രതി NIC ലാബിലേയ്ക്ക് എക്കോ ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്. അഭിമുഖം ജൂലൈ 27 ന് ഉച്ചക്ക് 2 മണിക്ക് കോട്ടയം മെഡിക്കൽ കോളജ് കെ.എച്ച്.ആർ.ഡബ്ല്യു.എസ്. പേവാർഡിലെ റീജിയണൽ മാനേജരുടെ ഓഫീസിൽ നടക്കും.
ഉദ്യോഗാർഥികൾ അന്ന് ഉച്ചക്ക് 1.30നു മുൻപായി യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾ www.khrws.kerala.gov.in ൽ.
(4) ഇൻഫർമേഷൻ റിസർച്ച് ഓഫീസർ

തിരുവനന്തപുരം വികാസ് ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്.

 36,000 രൂപ സമാഹൃത വേതനത്തിൽ ഒരു വർഷത്തേക്കുള്ള താൽക്കാലിക നിയമനമാണ്. സോഷ്യൽ വർക്ക് സോഷ്യോളജി/ സോഷ്യൽ സയൻസ് സ്ട്രീം സബ്ജക്ട് ഇവയിലേതെങ്കിലും ബിരുദാനന്തര ബിരുദം, ന്യൂനപക്ഷ വിഭാഗങ്ങൾക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും വിഭാഗങ്ങൾക്കോ വേണ്ടിയുളള കേന്ദ്ര/സംസ്ഥാന പ്രോജക്ടുകൾ ചെയ്തുളള കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.

പ്രായപരിധി 18 നും 35 നും ഇടയിൽ (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ട്). ഉദ്യോഗാർഥികൾ പൂർണ്ണമായ ബയോഡേറ്റ, യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ സഹിതമുളള അപേക്ഷ ജൂലൈ 31 ന് മുമ്പായി ഡയറക്ടർ, ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ നാലാം നില, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിൽ (www.minoritywelfare.kerala.gov.in) ലഭ്യമാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain