കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ. government of Kerala temporary jobs 2023

കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ. government of Kerala temporary jobs 2023


പത്താം ക്ലാസ്സ്‌ മുതൽ കുറഞ്ഞ യോഗ്യതയിൽ സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ജോലി ഒഴിവുകൾ.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക നിങ്ങളുടെ ജില്ലാ ജോലി തിരഞ്ഞെടുക്കുക ജോലി നേടുക.

(1) ഓഫീസ് അസിസ്റ്റന്റ്
എറണാകുളം പ്രസ്ക്ലബ്ബിലെ ഓഫീസ് അസിസ്റ്റന്റ് ഒഴിവിലേക്ക് പുരുഷന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത ബിരുദം. മലയാളം ടൈപ്പിംഗ് ഉൾപ്പെടെ കമ്പ്യൂട്ടർ പരിജ്ഞാനം. ഇരുചക്ര വാഹന ലൈസൻസും വാഹനവും നിർബന്ധം. പ്രായം 30-45.
യോഗ്യതാ സർട്ടിഫിക്കറ്റുകളടക്കം അപേക്ഷ സെക്രട്ടറി, പ്രസ് ക്ലബ്, എറണാകുളം 68 2011 എന്ന വിലാസത്തിൽ 2023 ഓഗസ്റ്റ് 5 നകം ലഭിക്കണം. Contact :0484 2353152

(2) ആയുഷ് മിഷനിൽ ഹോമിയോ ഫാർമസിസ്റ്റ് ഒഴിവ്

ഇടുക്കി : ജില്ലയിലെ ഗവ. ഹോമിയോ ആശുപത്രികളിലേക്ക് ആയുഷ് മിഷൻ ഹോമിയോ ഫാർമസിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തും. യോഗ്യത- സി.സി.പി അല്ലെങ്കിൽ എൻ.സി.പി, അല്ലെങ്കിൽ തത്തുല്യ യോഗ്യത. പ്രതിമാസ വേതനം 14700 രൂപയായിരിക്കും. ഉയർന്ന പ്രായപരിധി 40 വയസ്സ്. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതമുളള അപേക്ഷകൾ തൊടുപുഴ കാരിക്കോട് നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ ആഗസ്റ്റ് 2 ന് ബുധനാഴ്ച വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയും ആഗസ്റ്റ് 5 ന് ശനിയാഴ്ച രാവിലെ 10 ന് തൊടുപുഴ കാരിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ദേശീയ ആയുഷ്മിഷൻ ജില്ലാ ഓഫീസിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862-291782
(3) അസിസ്റ്റന്റ് എൻജിനിയർ നിയമനം
കുടുംബശ്രീയിലും

കൊല്ലം : ജില്ലയിലെ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റിലേക്ക് പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതികളുടെ നിർവഹണത്തിന് കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയറിനെ നിയമിക്കുന്നു. യോഗ്യത- ബിടെക് (സിവിൽ എഞ്ചിനിയറിങ്). പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസവേതനം 36000 രൂപ. സ്വയം തയ്യാറാക്കിയ അപേക്ഷ ആറുമാസത്തിൽ എടുത്ത പാസ്പോർട്ട് സൈസ് കളർ ഫോട്ടോ പതിച്ച് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂലൈ 31 വൈകിട്ട് നാലിനകം സമർപ്പിക്കണം. വിവരങ്ങൾക്ക് ജില്ലാ പഞ്ചായത്തിലെ പി എം ജി എസ് വൈ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് ഓഫീസുമായി ബന്ധപ്പെടാം. Con96: 9847658979.

(4) ഫാർമസിസ്റ്റ് നിയമനം

പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് ഫാർമസിസ്റ്റ് നിയമനത്തിന് (താത്കാലികം)നിശ്ചിത യോഗ്യതയുളളവരിൽ നിന്നും അഭിമുഖം നടത്തുന്നു. യോഗ്യത: ഡിപ്ലോമ ഇൻ ഫാർമസി അല്ലെങ്കിൽ ഡിഫാം /ബിഫാം, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം. നിയമന രീതി : K A S P മുഖേന ദിവസ വേതന അടിസ്ഥാനത്തിൽ. പ്രായ പരിധി : 40 വയസ്. അഭിമുഖം : ആഗസ്റ്റ് 2 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ രാവിലെ 10.30 ന്. അന്നേ ദിവസം എഴുത്ത് പരീക്ഷയും ഉണ്ടായിരിക്കും. Con6:0468 2222364, 9497713258.
(5) അപേക്ഷ ക്ഷണിച്ചു

കൊച്ചി അർബൻ 3, ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിൽ വരുന്ന മുൻസിപ്പാലിറ്റിയിലെ അങ്കണവാടികളിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിൽ നിലവിലുളളതും, ഭാവിയിൽ ഉണ്ടാകാവുന്നതുമായ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി മുൻസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാരും സേവനതത്പരരു മായ അപേക്ഷകർ മികച്ച ശാരീരിക മാനസിക ക്ഷമതയുളള (ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല) വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകരുടെ പ്രായം 01-01-2025 ൽ 18 വയസ്സ് പൂർത്തി യായിരിക്കേണ്ടതും 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷകൾ 25 ന് രാവിലെ 10 മുതൽ ഓഗസ്റ്റ് 25 വൈകിട്ട് 5 വരെ കൊച്ചി അർബൻ 3, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് കൊച്ചി അർബൻ 3, ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഐ.സി.ഡി.എസ് കൊച്ചി അർബൻ 3, പ്രോജക്ട് പരിധിയിൽ വരുന്ന മുൻസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാർ മാത്രമേ അപേക്ഷിക്കാൻ പാടുള്ളു. ഫോൺ :0484-2706695

(6) അറ്റൻഡന്റ് തസ്തികയിൽ ഒഴിവ്
എറണാകുളം സംസ്ഥാന/അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്തിട്ടുളള ഒരു ഒഴിവ് നിലവിലുണ്ട്. താൽപര്യമുളള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 5ന് മുൻപ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുളള എംപ്ലോയെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

(7) കുടുംബശ്രീയിൽ ഒഴിവ്

തൃശ്ശൂർ കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ പട്ടികവർഗ്ഗ മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതി പ്രവർത്തനങ്ങൾക്കു വേണ്ടി ആനിമേറ്റർ തസ്തികയിലേക്ക് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഒഴിവുകൾ അതിരപ്പിളളി (2 ഒഴിവ്), വരന്തരപ്പിളളി (1 ഒഴിവ്) ഗ്രാമപഞ്ചായത്തുകളിൽ. അപേക്ഷകർ എസ്എസ്എൽസി പാസായിരിക്കണം.

 പരമാവധി പ്രായം 2013 ജൂൺ 1 ന് 40 വയസ്സ്. അപേക്ഷ, ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ നേരിട്ടോ, തപാൽ മുഖേനയോ ലഭ്യമാക്കേണ്ട അവസാന തിയ്യതി 31 ന് വൈകിട്ട് 5 മണി. അപേക്ഷകൾ അയക്കേണ്ട വിലാസം
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശ്ശൂർ 680003. Con6:0487-2362517.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain