ദിവസ വേതനം 650 രൂപ നിരക്കിൽ 100 വർക്കർ ജോലി

ദിവസ വേതനം 650 രൂപ നിരക്കിൽ 100 വർക്കർ ജോലി ഒഴിവുകൾ.


കേരള സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും സൗയുക്ത സംരംഭമായ കമ്പനിയിലെ വിവിധ എണ്ണപ്പന പ്ലാന്റേഷനുകളിലേക്ക് ദിവസവേതനത്തിൽ തൊഴിലാളിയായി നിയമിക്കുന്നു

ജോലി : വർക്കർ
ദിവസ വേതനത്തിൽ ജോലി ചെയ്യാൻ അവസരം.

ഒഴിവുകൾ : 100 എണ്ണം
സ്ത്രീകൾക്ക് (50) പുരുഷന്മാര്ക്ക് (50)

പ്രായം പരിധി.

01.01.2023ൽ 18 വയസ് പൂർത്തിയായവരും 36 വയസ് കഴിയാത്തവരും (01-01-2005 തീയതിക്കും 01-01-1987 തീയതിയ്ക്കും ഇടയിൽ ജനിച്ചവർ), എസ്.സി/എസ്.ടി. ഒ.ബി.സി. മുതലായ വിഭാഗങ്ങൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള വയസ്സിളവ് ബാധകം.

നിലവിൽ താൽകാലിക വ്യവസ്ഥയിൽ വർക്കർ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക്
01.08.2022 മുതൽ 31.07.2023 വരെയുള്ള അറ്റൻഡൻസ് പരിഗണിച്ച് പരമാവധി ഒരു വർഷം വരെ അധിക പ്രായപരിധി ഇളവ് അനുവദിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത:

സ്കൂൾ വിദ്യാഭ്യാസമുള്ളവരും എന്നാൽ പത്താം ക്ലാസിന് മേൽ ഉന്നത വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരുമായിരിക്കണം. പത്താം ക്ലാസിന് മേൽ ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ളവർ അപേക്ഷിക്കുവാൻ യോഗ്യരല്ലാത്തതാണ്.

അപേക്ഷിക്കേണ്ട വിധം:

ഇതോടൊപ്പമുള്ള നിശ്ചിത മാതൃകയിൽ വയസ്, സ്കൂൾ വിദ്യാഭ്യാസം എന്നിവ തെളിയിക്കുന്നതിനായുള്ള സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യ പ്പെടുത്തിയ പകർപ്പ് സഹിതം പാസ്പോർട്ട് സൈസിലുള്ള ഫോട്ടോയും പതിച്ച് അപേക്ഷ താഴെ അഡ്രസ്സിൽ അയക്കുക 

ഓയിൽ പാം ഇൻഡ്യ ലിമിറ്റഡ്, രജിസ്റ്റേർഡ് ഓഫീസ്, കോടിമത, കോട്ടയം സൗത്ത് പി.ഒ. കോട്ടയം - 686013 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.

അപേക്ഷ അയക്കുന്ന കവറിന് പുറത്ത് “വർക്കർ നിയമനത്തിനായുള്ള അപേക്ഷ എന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. അപൂർണ്ണമായതും, ഒപ്പ് രേഖപ്പെടുത്താത്തതും, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

നോട്ടിഫിക്കേഷൻ -CLICK HERE

അപേക്ഷ ഫോം -CLICK HERE

വെബ്സൈറ്റ് -CLICK HERE

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain