755 രൂപ പ്രതിദിന നിരക്കിൽ കേരള ജല അതോറിറ്റിയിൽ ജോലി നേടാം.

കേരള ജല അതോറിറ്റി വളണ്ടിയർ നിയമനം: കൂടിക്കാഴ്ച 8ന്

ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി കേരള ജല അതോറിറ്റി പ്രൊജക്റ്റ് ഡിവിഷൻ നാട്ടിക ഓഫീസിൽ ജൽ ജീവൻ മിഷൻ വളണ്ടിയർമാരെ നിയമിക്കുന്നു.

പ്രതിദിനം 755 രൂപ. ചേലക്കര, മുള്ളൂർക്കര, കൊണ്ടാഴി, പാഞ്ഞാൾ, വേലൂർ, കണ്ടാണശ്ശേരി, കടപ്പുറം, തിരുവില്വാമല, തൃത്താല, തിരുമിറ്റക്കോട്, ദേശമംഗലം, വരവൂർ, കടങ്ങോട്, എരുമപ്പെട്ടി, ചൂണ്ടൽ എന്നീ പഞ്ചായത്തുകളിലെ ജൽ ജീവൻ മിഷൻ പ്രവർത്തങ്ങൾക്ക് വേണ്ടിയാണ് നിയമനം. പ്രദേശവാസികൾക്ക് മുൻഗണന.

യോഗ്യത : ഐടിഐ സിവിൽ, ഡിപ്ലോമ സിവിൽ, ബിടെക് സിവിൽ. കേരള വാട്ടർ അതോറിറ്റിയിൽ പ്രവൃത്തിപരിചയം അഭികാമ്യം. ഒഴിവുകളുടെ എണ്ണം 46.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 8ന് രാവിലെ 10.30 മുതൽ 1:30 വരെ നടത്തുന്ന കൂടിക്കാഴ്ചയിൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം കേരള ജല അതോറിറ്റിയുടെ നാട്ടിക, പ്രൊജക്റ്റ് ഡിവിഷൻ, എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഹാജരാകണം.
ഫോൺ: 0487 2391410.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain