കേരളത്തിലെ വിവിധ ജില്ലകളിലായി ഉള്ള ഗവൺമെന്റ് ഹോസ്പിറ്റലുകളിൽ അറ്റൻഡർ ഉൾപ്പെടെ വിവിധ ഒഴുവുകളിലേക്ക് നിയമിക്കുന്നു

കേരളത്തിലെ വിവിധ ജില്ലകളിലായി ഉള്ള ഗവൺമെന്റ് ഹോസ്പിറ്റലുകളിൽ അറ്റൻഡർ ഉൾപ്പെടെ വിവിധ ഒഴുവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ വഴി നിയമിക്കുന്നു.

🔺അറ്റൻഡർ നിയമനം
ജില്ലാ ആയുർവേദ ആശുപ്രതിയിൽ ദിവസവേതനാടിസ്ഥാനത്തിൽ കോസ്മെറ്റോളജി വിഭാഗത്തിൽ ഫീമെയിൽ അറ്റൻഡർ നിയമിക്കുന്നു. താൽപര്യമുള്ളവർ ആഗസ്റ്റ് എട്ടിന് രാവിലെ 10.30ന് ആശുപത്രി ഓഫീസിൽ നടക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോൺ: 0497 2706666.

🔺സ്റ്റാഫ് നേഴ്സ് നിയമനം
കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപ്രതിയിലെ ആശുപ്രതി വികസന സൊസൈറ്റിയിലേക്ക് താൽക്കാലിക സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ് (13) ജനറൽ നഴ്സിങ് മിഡ്വൈഫറി അല്ലെങ്കിൽ ബി എസ് സി നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനാണ് യോഗ്യത. 18നും 41 വയസ്സിനും ഇടയിലുള്ളവരായിരിക്കണം.
17,000 രൂപ പ്രതിമാസ വേതനം. ഉദ്യോഗാർഥികൾ Echkollambal.com എന്ന ഇ-മെയിലിലോ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷകൾ നൽകണം അപേക്ഷകൾ നൽകേണ്ട അവസാന തീയതി ആഗസ്റ്റ് 19 വൈകുന്നേരം അഞ്ച് മണി. ഇന്റർവ്യൂ ആഗസ്റ്റ് 23ന് രാവിലെ 11 മണി മുതൽ കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപ്രതി സൂപ്രണ്ടിന്റെ ഓഫീസിൽ വച്ച് നടക്കും.

🔺കരാർ നിയമനം
ജില്ലയിലെ വിവിധ സർക്കാർ ആശുപ്രതികളിൽ സി.എസ്, എം. എൽ കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ്) ഫണ്ട് ഉപയോഗിച്ച്ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാൻഡ് ഹോൾഡ് സപ്പോർട്ടിങ് സ്റ്റാഫിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രതിമാസ വേതനം പതിനായിരം രൂപ. നിയമന കാലാവധി : ആറ് മാസം .യോഗ്യത : ബി.എസ് സി / എം.എസ്. സി. ഡിപ്ലോമ/ബി.ടെക് ( ബി സി എ / എം സി എ ( ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, ഐടി ഹാർഡ് വെയർ ആന്റ് നെറ്റ് വർക്കിങ്ങ് എറണാകുളം ജില്ലക്കാർക്ക് മുൻഗണന. ഒരു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം തീയതിക്കകം പൂരിപ്പിച്ചയക്കേണ്ടതാണ്. Link: CLICK HERE
ഓഗസ്റ്റ് 14 ന് നടത്തുന്ന ഇന്റർവ്യൂവിനായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ സമയവും സ്ഥലവും അറിയിക്കുന്നതാണ്.

🔺പാലിയേറ്റിവ് നഴ്സ് നിയമനം
ആലപ്പുഴ: ജില്ലാ ഹോമിയോ ആശുപ്രതിയിൽ 2023-24 വർഷത്തിൽ നടപ്പാക്കുന്ന പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ നഴ്സ് തസ്തികയിലേയ്ക്ക് താൽക്കാലികമായി നിയമിക്കുന്നു. പ്രായം: 18-45 ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ മാഖകളും പകർപ്പും സഹിതം ഓഗസ്റ്റ് ഒമ്പതിന് രാവിലെ 11ന് ജില്ലാ ഹോമിയോ ആശുപത്രിയിൽ എത്തിച്ചേരണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain