ശ്രീ ചിത്തിരയിൽ താൽകാലിക നിയമനം നടത്തുന്നു

ശ്രീ ചിത്തിരയിൽ താൽകാലിക നിയമനം നടത്തുന്നു.

ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജി തിരുവനന്തപുരം, താൽകാലിക നിയമനം നടത്തുന്നു

🔺പ്രോജക്ട് - കോർഡിനേറ്റർ

 ഒഴിവ് : 1(OBC)

യോഗ്യത & പരിചയം
1. ഹെൽത്ത് സയൻസിൽ ബിരുദാനന്തര ബിരുദം കൂടെ ഒരു വർഷത്തെ പരിചയം
അല്ലെങ്കിൽ

 2. B Sc നഴ്സിംഗ് കൂടെ 2 വർഷത്തെ പരിചയം അല്ലെങ്കിൽ
D Pharm കൂടെ ഒരു വർഷത്തെ പരിചയം.

പ്രായപരിധി: 35 വയസ്സ്
ശമ്പളം: 35,000 രൂപ
ഇന്റർവ്യൂ തിയതി: ആഗസ്റ്റ് 22 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


🔺മറ്റ് ജോലി ഒഴിവുകൾ 

🔺ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
  തിരുവനന്തപുരം സർക്കാർ സംസ്കൃത കോളേജിൽ സംസ്കൃത വ്യാകരണ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് 25ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ വച്ച് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

🔺റിസേർച്ച് ഫെല്ലോ താത്കാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ “Diversity and distribution of Myxomycetes in a tropical wet evergreen forest ecosystem and their response to climate change” റിസേർച്ച് ഫെല്ലോ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ആഗസ്റ്റ് 21ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.

🔺പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ
       പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സിസ്റ്റം മാനേജർ, ടെക്‌നിക്കൽ അസിസ്റ്റന്റ്, പ്രോഗ്രാമിംഗ് ഓഫീസർ, ഡി.ടി.പി ഓപ്പറേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ,

 ടെക്‌നിക്കൽ അറ്റൻഡർ എന്നീ തസ്തികകളിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനു വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത, ശമ്പള സ്‌കെയിൽ എന്നിവ വിശദമാക്കിക്കൊണ്ടുള്ള വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee-kerala.org എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവ്വീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോ തതുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

താൽപ്പര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രഫോർമയും, ബയോഡേറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ഓഗസ്റ്റ് 25 ന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, KSRTC ബസ് ടെർമിനൽ കോംപ്ലക്‌സ് (ഏഴാം നില), തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain