ലൈഫ് ഗാർഡുമാരെ തെരഞ്ഞെടുക്കാൻ അഭിമുഖം നടത്തുന്നു

ലൈഫ് ഗാർഡുമാരെ തെരഞ്ഞെടുക്കാൻ അഭിമുഖം നടത്തുന്നു

ഫിഷറീസ് വകുപ്പിന് കീഴിൽ മുതലപ്പൊഴിയിൽ കടൽ രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള ലൈഫ് ഗാർഡുമാരുടെ അഭിമുഖം ആഗസ്റ്റ് 03 വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ ഓഫീസിൽ നടക്കും.
പങ്കെടുക്കുന്നവർക്ക് ഇനി പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കേണ്ടതാണ്. ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള മത്സ്യത്തൊഴിലാളികൾ ആയിരിക്കണം.

പ്രായം 35 നും 50 നും ഇടയിൽ ഉളളവരായിരിക്കണം. ഗോവ നാഷണൽ വാട്ടർ സ്പോർട്ടിൽ നിന്ന് പരിശീലനം നേടിയവരായിരിക്കണം. പ്രദേശവാസികൾക്കും കടൽ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും മുൻഗണനയുണ്ടായിരിക്കും.

ഏത് പ്രതികൂല സാഹചര്യത്തിലും കടൽ രക്ഷാ പ്രവർത്തനം നടത്തുന്നതിന് വേണ്ട കടൽ പരിചയവും ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം. അപേക്ഷകന് യാതൊരുവിധ ശാരീരിക വൈകല്യങ്ങൾ, കാഴ്ച, കേൾവി വൈകല്യങ്ങൾ, അപസ്മാരം മറ്റ് സ്ഥായിയായ രോഗങ്ങൾ എന്നിവ ഉണ്ടാകാൻ പാടില്ല. അപേക്ഷകൻ സാമൂഹ്യ പ്രതിബദ്ധതയോടെ സർക്കാർ നിർദ്ദേശം പാലിച്ച് രക്ഷാപ്രവർത്തനം നടത്താൻ സന്നദ്ധരായവരായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പൊലീസ് വെരിഫിക്കേഷൻ,മെഡിക്കൽ ഫിറ്റ്നസ് ആവശ്യമാണെങ്കിൽ ആയതിന് വേണ്ട സ്വഭാവ വിശേഷണം എന്നിവ ഉണ്ടായിരിക്കണം. താൽപര്യമുളളവർ അസ്സൽ രേഖകളുമായി അന്നേ ദിവസം നേരിട്ട് ഹാജരാകേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain