കുടുംബശ്രീയിൽ ജോലി ലഭിക്കാൻ ഇതാണ് അവസരം

കുടുംബശ്രീയിൽ ജോലി ലഭിക്കാൻ ഇതാണ് അവസരം 

കുടുംബശ്രീ യിൽ ഓരോ ജില്ലകളിലും വന്നിട്ടുള്ള ജോലി ഒഴിവുകൾ അനുസരിച്ചു കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ നിയമനം നടത്തുന്നു. നിങ്ങളുടെ ജില്ലാ ജോലി നോക്കുക

പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക.
കുടുംബശ്രീ മിഷന്റെ ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളിലെ പ്രധാന പദ്ധതികളായ അതി ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി, അഗതി രഹിത കേരളം, വയോജന അയൽക്കൂട്ടങ്ങൾ, ഭിന്നശേഷി അയൽക്കൂട്ടങ്ങൾ, സ്ഥാപനങ്ങൾ എന്നിവയിൽ ഉൾപ്പെട്ട കുടുംബങ്ങളിലേക്ക് വരുമാനം എത്തിക്കുന്നതിനായി കുടുംബശ്രീ മിഷൻ ഈ വർഷം പ്രത്യേക ഉപജീവന പദ്ധതി തയ്യാറാക്കുന്നു. അതി ദാരിദ്ര്യ അഗതി രഹിത കേരളം കുടുംബങ്ങൾ, വയോജനങ്ങൾ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ എന്നീ വിഭാഗങ്ങളുടെ സാമൂഹിക ഉൾച്ചേർക്കലും, ഇവർക്കായി പ്രത്യേക ഉപജീവന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഈ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി കമ്മ്യൂണിറ്റി തലത്തിൽ പ്രവർത്തനാഭിരുചിയുള്ള കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരെ തെരഞ്ഞെടുക്കുന്നു. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, അഗതി രഹിത - അതി ദരിദ്ര കുടുംബങ്ങൾ, മറ്റു പിന്നോക്കാവസ്ഥയിൽ നിലകൊള്ളുന്നവർ എന്നിവരുടെ ഉൾച്ചേർക്കൽ അവരെ ഉപജീവനത്തിലേക്ക് ഉയർത്തുന്നതിനായി സംരംഭകത്വത്തിലേക്ക് നയിക്കൽ തുടങ്ങിയവയാണ് കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരുടെ പ്രധാന ചുമതലകൾ. കുടുംബശ്രീ സാമൂഹ്യ വികസന പരിപാടികളുടെ കാര്യക്ഷമമായ നിർവഹണവും ഈ റിസോഴ്സ് പേഴ്സൺമാരിലൂടെ ലക്ഷ്യമിടുന്നു. നിയമനം കരാർ വ്യവസ്ഥയിലായിരിക്കും.

തസ്തിക: കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ

ഒഴിവ് : ഓരോ ജില്ലയിലെയും ഒഴിവ് അനുസരിച്ച്

നിയമന രീതി: കരാർ നിയമനം

വിദ്യാഭ്യാസ യോഗ്യത

1. അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ടാംഗമോ,
കുടുംബശ്രീ കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.

2. പ്ലസ്‌ ടു /തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്.

3. കുടുംബശ്രീ അയൽക്കൂട്ടാംഗം ഓക്സിലറി ഗ്രൂപ്പംഗം എന്നിവർക്ക്
മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

5. പ്രായപരിധി:

അപേക്ഷകർ 18 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം (2023 ഓഗസ്റ്റ് 1 അനുസരിച്ച്,

6. വേതനം - 10,000 രൂപ പ്രതിമാസം.

തിരഞ്ഞെടുപ്പ് രീതി

▪️എഴുത്തുപരീക്ഷയുടെയും (60 മാർക്ക്) കമ്പ്യൂട്ടർ പരിജ്ഞാന പരീക്ഷയുടെയും (21 മാർക്ക്) അഭിമുഖത്തിന്റെയും (20 മാർക്ക്) അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

▪️ഫോട്ടോ പതിപ്പിച്ച നിർദ്ദിഷ്ട മാതൃക (അപേക്ഷ ഫോം കുടുംബശ്രീ വെബ് സൈറ്റിൽ നിന്ന് ലഭിക്കുന്നതാണ്) യിലുള്ള അപേക്ഷയോടൊപ്പം ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, സി ഡി എസ്സിൽ നിന്നും സി ഡി എസ് ചെയർപേഴ്സൺ സാക്ഷ്യപ്പെടുത്തിയ അയൽക്കൂട്ട അംഗത്വം, കുടുംബാംഗം | ഓക്സിലറി അംഗത്വം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ജില്ലാ മിഷൻ കോർഡിനേറ്ററുടെ പേരിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കുകളിൽ നിന്നുള്ള 200 രൂപയുടെ ഡി ഡി എന്നിവ സഹിതം സെപ്റ്റംബർ 1 ന് മുൻപായി ജില്ലാ മിഷനിൽ സമർപ്പിക്കേണ്ടതാണ്..

കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മിഷനിൽ നിന്നും ബന്ധപ്പെടാവുന്നതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain