ജനറൽ ആശുപത്രിയിൽ താത്കാലിക നിയമനവും, മറ്റു ജോലി ഒഴിവുകളും

ജനറൽ ആശുപത്രിയിൽ താത്കാലിക നിയമനവും, മറ്റു ജോലി ഒഴിവുകളും.


കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ.
ജനറൽ ആശുപത്രിയിൽ ഉൾപ്പെടെ,നിരവധി ജോലി അവസരങ്ങൾ,നിങ്ങളുടെ ജില്ലാ ജോലി തിരഞ്ഞെടുക്കുക.

🔺എൻട്രി ഹോമിൽ സെക്യൂരിറ്റി നിയമനം നടത്തുന്നു 

കോഴിക്കോട് : എൻട്രി ഹോമിൽ (നിർഭയ ഷെൽട്ടർ ഹോം) കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി തസ്തികയിലേക്ക് (സ്ത്രീ) സെപ്റ്റംബർ നാലിന് രാവിലെ 10 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ച നടക്കും.

യോഗ്യത: എസ് എസ് എൽ സി പാസ്സ്.
വേതനം: 10000 രൂപ.

ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും കോപ്പിയും സഹിതം ഹാജരാകണമെന്ന് പ്രസിഡന്റ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 9496386933

🔺ഡെന്റൽ ഹൈജീനിസ്റ്റ് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു 

തിരുവനന്തപുരം : വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിക്ക് കീഴിൽ ഡെന്റൽ ഹൈജീനിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ 2 ന് നടക്കും. രാവിലെ 10:30ന് വിഴിഞ്ഞം സാമൂഹ്യകാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജീനിസ്റ്റ് കോഴ്സ് പൂർത്തീകരിച്ചവർക്കും, കേരള ഡെന്റൽ കൗൺസിൽ രജിസ്ട്രേഷൻ ചെയ്തവർക്കും പങ്കെടുക്കാം.

🔺 വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയുള്ളവർക്കും, വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ അഞ്ച് കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്കും മുൻഗണനയുണ്ടാകുമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.

ജനറൽ ആശുപത്രിയിൽ താത്കാലിക നിയമനം നടത്തുന്നു.
എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫിസിഷ്യൻ അസിസ്റ്റന്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനായി വാക്-ഇൻ- ഇൻറർവ്യൂ സെപ്റ്റംബർ 4 ന് രാവിലെ 11 ന് നടത്തും. താത്പര്യമുളള ഉദ്യോഗാർഥികൾ അഭിമുഖത്തിന് സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പ് സഹിതം ആശുപത്രി സൂപ്രണ്ടിൻറെ ഓഫീസിൽ ഹാജരാകണം.

ഡോക്ടർ : യോഗ്യത എം.ബി.ബി.എസ്, വിത്ത് ടിസിഎംസി രജിസ്ട്രേഷൻ.

🔺സ്റ്റാഫ് നഴ്സ് - ബി.എസ്.സി നഴ്സിംഗ്/ജിഎൻഎം, വിത്ത് നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ.

ഫിസിഷ്യൻ അസിസ്റ്റന്റ് : യോഗ്യത അംഗീകൃത സർവകലാശാലകളിൽ നിന്നുളള ബി.എസ്.സി ഇൻ ഫിസിഷ്യൻ അസിസ്റ്റൻറ് കോഴ്സ് അല്ലെങ്കിൽ ലൈഫ് സയൻസിലുളള ഡിഗ്രി/ഡിപ്ലോമ, കാർഡിയോളജിയിൽ ഫിസിഷ്യൻ അസിസ്റ്റൻറായി പ്രവൃത്തി പരിചയം.

🔺സിസ്റ്റം അഡ്മിനിസ്ട്രേറ്റർ താത്കാലിക നിയമനം

എറണാകുളം മഹാരാജാസ് ഒട്ടോണോമസ് കോളേജിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലെ ഒരു ഒഴിവിലേക്ക് താത്കാലികമായി ഉദ്യോഗാർഥിയെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അർഹനായ ഉദ്യോഗാർഥിക്കായി സെപ്റ്റംബർ 4 ന് ഇന്റർവ്യൂ നടത്തും. താത്പര്യമുള്ളവർ അന്ന് ഉച്ചയ്ക്ക് 1.30 അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ അഭിമുഖത്തിനു ഹാജരാകണം. യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം / കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ടെക്നിക്കൽ കോഴ്സുകൾ ഉള്ളവർക്ക് മുൻഗണന. സർക്കാർ മേഖലയിൽ ബിരുദം / കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം. സോഫ്റ്റ് വെയർ, ഹാർഡ് വെയർ ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.

🔺പ്രോജക്ട് ഫെല്ലോ; വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു 

തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു പ്രൊജക്റ്റ് ഫെല്ലോയുടെ താൽക്കാലിക ഒഴിവ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

യോഗ്യത- ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ഫീൽഡ് ബോട്ടണി/മെഡിസിനൽ പ്ലാന്റ്സ്/സീഡ് സയൻസ് എന്നിവയിലുള്ള പ്രവർത്തി പരിചയം കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം . പ്രതിമാസം 22,000 രൂപ ഫെലോഷിപ്പ്. പ്രായപരിധി 01/01/2023 ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്നുവർഷവും നിയമാനുസൃതമായ വയസ്സളവ് ലഭിക്കും. സെപ്റ്റംബർ 5 രാവിലെ 10 ന് സർട്ടിഫിക്കറ്റുകൾ സഹിതം കേരളവന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖത്തിനായി
എത്തണം.

🔺യോഗ പരിശീലകയെ നിയമിക്കുന്നു

കണ്ണൂർ : വളപട്ടണം ഗ്രാമപഞ്ചായത്തിലെ ഗവ. ആയുർവേദ ഡിസ്പെൻസറിയിലേക്ക് വനിതകൾക്ക് യോഗ പരിശീലനം നൽകുന്നതിന് പരിശീലകയെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ സെപ്റ്റംബർ അഞ്ചിന് രാവിലെ 11 മണിക്ക് വളപട്ടണം ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 9744728861.

വാക് ഇൻ ഇന്റർവ്യൂ

കണ്ണൂർ : മലബാർ കാൻസർ സെന്ററിലെ ക്യാന്റീനിൽ പാചകക്കാരനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. (സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, ചൈനീസ് വിഭവങ്ങൾ). താൽപര്യമുള്ളവർ സെപ്റ്റംബർ ഒന്നിന് രാവിലെ 10 മണിക്ക് എം സി സി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ രേഖകൾ സഹിതം ഹാജരാകുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain