കേരള വാട്ടർ അതോറിട്ടിയിൽ ജോലി നേടാൻ അവസരം

കേരള വാട്ടർ അതോറിട്ടിയിൽ ജോലി നേടാൻ അവസരം.


കേരള വാട്ടർ അതോറിട്ടിയിലും / മൃഗ സംരക്ഷണ വകുപ്പിൽ ഇന്നു തന്നെ ജോലി നേടാവുന്ന ഒഴിവുകൾ താഴെ കൊടുക്കുന്നു.

കേരള പി എസ് സി കേരള വാട്ടർ അതോറിറ്റിയിലെ പ്ലംബർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജോലി ഒഴിവുകൾ വായിക്കുക.പരമാവധി ഷെയർ കൂടെ ചെയ്യുക.

ഒഴിവ്: 1
യോഗ്യത:
1. പത്താം ക്ലാസ്
2. പ്ലംബർ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്

പ്രായം: 18 - 36 വയസ്സ് ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 25,800 - 59,300 രൂപ
ഉദ്യോഗാർത്ഥികൾ 190/ 2023 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് സെപ്റ്റംബർ 20ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.


ഇന്നും നാളെയും ആയി ഇന്റർവ്യൂ നടക്കുന്ന ജോലി ഒഴിവുകൾ.

🔺മൃഗസംരക്ഷണ വകുപ്പിൽ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം.

മൃഗസംരക്ഷണ വകുപ്പിൽ നിരവധി ജോലികൾ വെറ്ററിനറി സർവീസ് പ്രൊവൈഡർ,ഡ്രൈവർ കം അറ്റൻഡർ ജോലി നേടാൻ അവസരം.
മൃഗസംരക്ഷണ വകുപ്പിൽ ഇടുക്കി ജില്ലയിൽ രാത്രികാല അടിയന്തര മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് തൊടുപുഴ, ഇളംദേശം, ദേവികുളം, ഇടുക്കി ബ്ലോക്കുകളിലേക്ക് വെറ്ററിനറി സർവീസ് പ്രൊവൈഡറെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും.ആഗസ്റ്റ് 24 ന് രാവിലെ 10.30 ന് തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് വാക് ഇൻ ഇന്റർവ്യൂ. രാത്രികാല സേവനത്തിന് താൽപര്യമുളള ബിവിഎസ്സി ആന്റ് എഎച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമുളളള ബിരുധദാരികൾക്ക് പങ്കെടുക്കാം.

🔺ഇന്റർവ്യൂ എങ്ങനെ പങ്കെടുക്കാം 

അഭിമുഖത്തിന് എത്തുന്നവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തിൽ വെറ്ററിനറി ഡോക്ടറുടെ തസ്തികയിൽ നിന്ന് വിരമിച്ചവരെയും പരിഗണിക്കും. നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഉദ്യോഗാർഥിയെ നിയമിക്കുന്നതു വരെയോ അല്ലെങ്കിൽ 90 ദിവസം വരെയോ ആയിരിക്കും.

🔺ഡ്രൈവർ കം അറ്റൻഡർ ഒഴിവ്

മൃഗസംരക്ഷണ വകുപ്പിൽ ഇടുക്കി ജില്ലയിൽ ദേവികുളം ബ്ലോക്കിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ രണ്ട് ഷിഫ്റ്റുകളിലേക്കും ഡ്രൈവർ കം അറ്റൻഡറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ആഗസ്റ്റ് 25 ന് രാവിലെ 10 ന് തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും.

യോഗ്യത : എസ്എസ്എൽസി വിജയവും എൽഎംവി ഡ്രൈവിംഗ് ലൈസൻസുമാണ് 

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഉദ്യോഗാർഥിയെ നിയമിക്കുന്നതു വരെയോ അല്ലെങ്കിൽ 90 ദിവസം വരെയോ ആയിരിക്കും നിയമനം. ദേവികുളം ബ്ലോക്കിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കും മൊബൈൽ വെറ്ററിനറി യൂണിറ്റിൽ ഡ്രൈവർ കം അറ്റൻഡർ തസ്തികയിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain