ആരോഗ്യ വകുപ്പിന് കീഴില്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയില്‍ ഒഴിവുകള്‍

ആരോഗ്യ വകുപ്പിന് കീഴില്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയില്‍ ഒഴിവുകള്‍

ആരോഗ്യ വകുപ്പിന് കീഴില്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ആഗസ്റ്റ് 18 ന് രാവിലെ 10 മണിക്ക് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വൃു നടത്തും.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്

തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍, ആര്‍സിഐ രജിസ്ട്രേഷന്‍, രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.
പ്രായപരിധി 40 വയസ്സ്.

🔺ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

തസ്തികയിലേക്കുളള യോഗ്യത സയന്‍സ് അല്ലെങ്കില്‍ കൊമേഴ്സ് വിഷയത്തില്‍ ബിരുദം, ഡിസിഎ, മലയാളം-ഇംഗ്ലിഷ് ടൈപ്പ്റൈറ്റിംഗ്, 5 വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ്. പ്രായപരിധി 40 വയസ്സ്.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍, വോട്ടര്‍ ഐഡി എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹാജരാക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 04862233030, 04862 226929

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain