കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
🔺LDV ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്
യോഗ്യത
1. ഏഴാം ക്ലാസ്/ തത്തുല്യം
2. ഡ്രൈവിം ലൈസൻസ് ( LMV) കൂടെ ഡ്രൈവിംഗ് ബാഡ്ജ്.
പ്രായം: 18 - 39 വയസ്സ്.
ശമ്പളം: 19,710 രൂപ.
അപേക്ഷ ഫീസ്: SC/ ST: 50 രൂപ
മറ്റുള്ളവർ: 200 രൂപ.
അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: ആഗസ്റ്റ് 17.
🔺മെട്രോൺ
യോഗ്യത: ബിരുദം ശമ്പളം: 26,500 രൂപ ഇന്റർവ്യൂ തിയതി: ആഗസ്റ്റ് 9
🔺സീനിയർ റിസർച്ച് ഫെലോ
ഒഴിവ്: 1
യോഗ്യത: MFSc അക്വാകൾച്ചർ/ AAHM/ AEM/ FRM/FET/ FEE/ FPT
അഭികാമ്യം: ഒരു വർഷത്തെ പരിചയം പ്രായപരിധി: 40 വയസ്സ്.
🔺ഫീൽഡ് അസിസ്റ്റന്റ്.
യോഗ്യത: ഫിഷറീസിൽ VHSE
ഒഴിവ്: 1.പ്രായപരിധി: 35 വയസ്സ്
ശമ്പളം: 12,000 രൂപ.ഇന്റർവ്യൂ തിയതി: ആഗസ്റ്റ് 10
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
🔺ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്മെന്റ് സർവേയും നടത്തുന്നതിന് എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നതിനായി ഫിഷറീസ് വകുപ്പ് അഭിമുഖം നടത്തുന്നു.
12 മാസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. 20നും 36നും ഇടയിൽ പ്രായമുള്ള ഫിഷറീസ് സയൻസിൽ ബിരുദമോ, അക്വാകൾച്ചറിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് പങ്കെടുക്കാം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 23 രാവിലെ 10.30ന് കമലേശ്വരത്തെ ഓഫീസിൽ ഹാജരാകണമെന്ന് തിരുവനന്തപുരം മേഖല ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
🔺ജില്ലാ സർക്കാർ ആയുർവേദ ആശുപത്രിയിൽ തെറാപ്പിസ്റ്റ് (മെയിൽ) തസ്തികയിൽ താത്ക്കാലിക ഒഴിവിലേക്കുള്ള വോക്ക്-ഇൻ- ഇന്റർവ്യൂ ആഗസ്റ്റ് 17ന് രാവിലെ 11 ന് ആശ്രാമം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തും.
സർക്കാർ അംഗീകൃത തെറാപ്പിസ്റ്റ് കോഴ്സ് പാസായ 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.
പ്രായം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ആഗസ്റ്റ് 11ന് വൈകിട്ട് അഞ്ചിനകം ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാക്കണം.