പത്താം ക്ലാസുകാർക്കും യുഎഇയില്‍ തൊഴില്‍ അവസരം: അപേക്ഷിക്കേണ്ടത് ആഗസ്ത് ഏഴിന് മുന്നെ

പത്താം ക്ലാസുകാർക്കും യുഎഇയില്‍ തൊഴില്‍ അവസരം: അപേക്ഷിക്കേണ്ടത് ആഗസ്ത് ഏഴിന് മുന്നെ 


കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതു മേഖല സ്ഥാനമായ ഒഡെപെക്ക് വഴി യുഎഇയിലേക്ക് വീണ്ടും തൊഴില്‍ അവസരങ്ങള്‍. റീച്ച് ട്രക്ക് ഓപ്പറേറ്റർ, ജനറല്‍ വെയർഹൗസ് ഹെല്‍പ്പർ, ക്ലീനേഴ്സ് തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം. റീച്ച് ട്രക്ക് ഓപ്പറേറ്റർ പോസ്റ്റിലേക്ക് രണ്ട് മുതല്‍ അഞ്ച് വരെ ഒഴിവുകളാണുള്ളത്. യുഎഇ ലൈസന്‍സ് നമ്പർ 7, നമ്പർ 8 അല്ലെങ്കില്‍ ഇന്ത്യന്‍ ലൈസന്‍സ് എന്നിവ നിർബന്ധമാണ്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 2500 യുഎഇ ദിർഹം (56,367 ഇന്ത്യന്‍ രൂപ) ശമ്പളമായി ലഭിക്കും. ഇതിന് പുറമെ താമസം, ഗതാഗതം, മെഡിക്കൽ, വിസ, വിമാന ടിക്കറ്റ് (രണ്ട് വർഷത്തിലൊരിക്കൽ) എന്നിവയും യുഎഇ തൊഴിൽ നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഒരു മണിക്കൂർ വിശ്രമത്തോടെ 11 മണിക്കൂറാണ് ഡ്യൂട്ടി സമയം. ആഴ്ചയില്‍ ഒരു ദിവസം അവധിയുണ്ടായിരിക്കും. താൽപ്പര്യമുള്ളവർ, നിങ്ങളുടെ ബയോഡാറ്റയും പാസ്‌പോർട്ട് പകർപ്പും jobs@odepc.in എന്ന വിലാസത്തിൽ 2023 ഓഗസ്റ്റ് 7-നോ അതിനുമുമ്പോ അയയ്‌ക്കുക.

ക്ലീനിങ് വിഭാഗത്തില്‍ 50 ഒഴിവുകള്‍ ലഭ്യമാണ്. തുടക്കത്തില്‍ 850 യുഎഇ ദിർഹമാണ് ശമ്പളമായി ലഭിക്കുക. പത്താം ക്ലാസ് അല്ലെങ്കില്‍ ഹയർ സെക്കന്‍ഡറിയാണ് വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത്. ശമ്പളത്തിന് പുറമെ താമസം, ഗതാഗതം, മെഡിക്കൽ, വിസ, വിമാന ടിക്കറ്റ് (രണ്ട് വർഷത്തിലൊരിക്കൽ) എന്നിവയും യുഎഇ തൊഴിൽ നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

പുരുഷന്‍മാർക്ക് മാത്രമായിരിക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക. 11 മണിക്കൂറാണ് ഡ്യൂട്ടി സമയം. വിശ്രമത്തിനായി ഒരു മണിക്കൂർ ലഭിക്കും. ആഴ്ചയില്‍ ഒരു ദിവസം അവധിയുണ്ടായിരിക്കും. താൽപ്പര്യമുള്ളവർ, നിങ്ങളുടെ ബയോഡാറ്റയും പാസ്‌പോർട്ട് പകർപ്പും jobs@odepc.in എന്ന വിലാസത്തിൽ 2023 ഓഗസ്റ്റ് 7-നോ അതിനുമുമ്പോ അയയ്‌ക്കുക.

ജനറല്‍ വെയർഹൗസ് ഹെല്‍പ്പർ വിഭാഗത്തില്‍ നിലവില്‍ 20 ഒഴിവുകള്‍ ലഭ്യമാണ്. 1200 യുഎഇ ദിർഹമാണ് മാസശമ്പളം. ഇതോടൊപ്പം തന്നെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. പത്താം ക്ലാസാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ശാരീരികമായി ക്ഷമതയുള്ളവരായിരിക്കണം. വെയർഹൗസിലെ സാധനങ്ങള്‍ അടുക്കി വെക്കുക, വാഹനങ്ങളിലേക്ക് കയറ്റുക എന്നിവയാണ് ഈ ജോലിയുടെ ഉത്തരവാദിത്തങ്ങള്‍.

ടാലി ക്ലർക്ക് വിഭാഗത്തിലും 5 ഒഴിവുകളുണ്ട്. യു എ ഇയിലെ ഈ ജോലിക്ക് പുരുഷന്‍മാർക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. എസ്എസ്എല്‍സി അല്ലെങ്കില്‍ ഹയർസെക്കന്‍ഡറി യോഗ്യത ഉള്ളവരായിരിക്കണം ഉദ്യോഗാർത്ഥികള്‍. 2-3 വർഷം വെയർഹൗസിൽ ടാലി ആയി പ്രവർത്തന പരിചയം ഉണ്ടായിരിക്കണം. തുടക്കത്തില്‍ 2000 യുഎഇ ദിർഹമായിരിക്കും ശമ്പളം.

ശമ്പളത്തിന് പുറമെ താമസം, ഗതാഗതം, മെഡിക്കൽ, വിസ, വിമാന ടിക്കറ്റ് (രണ്ട് വർഷത്തിലൊരിക്കൽ) എന്നിവയും യുഎഇ തൊഴിൽ നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. താൽപ്പര്യമുള്ളവർ, നിങ്ങളുടെ ബയോഡാറ്റയും പാസ്‌പോർട്ട് പകർപ്പും jobs@odepc.in എന്ന വിലാസത്തിൽ 2023 ഓഗസ്റ്റ് 7-നോ അതിനുമുമ്പോ അയയ്‌ക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain