കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ ജോലി ഒഴിവുകൾ പത്താം ക്ലാസ്സ്‌ യോഗ്യത മുതൽ ഉള്ളവർക്ക് ജോലി

കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ ജോലി ഒഴിവുകൾ പത്താം ക്ലാസ്സ്‌ യോഗ്യത മുതൽ ഉള്ളവർക്ക് ജോലി നേടാം.കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ വന്നിട്ടുള്ള ഒഴിവുകൾ നോക്കാം.
തസ്തികയുടെ പേര് : സെക്യൂരിറ്റി ഗാർഡ് / ഒഴിവുകളുടെ എണ്ണം : 3

യോഗ്യതകൾ : എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ പാസായിരിക്കണം..

2.മറ്റു യോഗ്യതകൾ : ആർമി/നേവി/എയർ ഫോഴ്സ് എന്നീ സേന വിഭാഗങ്ങളിൽ 10 വർഷത്തിൽ കുറയാത്ത മിലിറ്ററി സേവനം.

പ്രായം: അപേക്ഷകർ 2023 ജനുവരി 1 നു 50 വയസ്സ് കഴിയാത്തവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതല്ല


✅ തസ്തികയുടെ പേര്: അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ

തസ്തികകളുടെ എണ്ണം: 1
യോഗ്യത.
വിദ്യാഭ്യാസ യോഗ്യതയും പരിചയവും: അംഗീകൃത സർവകലാശാലയിൽ നിന്ന് വെറ്ററിനറി സയൻസിൽ ബിരുദം.

ഏതെങ്കിലും സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര സർക്കാർ വകുപ്പിലോ സ്ഥാപനത്തിലോ സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ വെറ്ററിനറി ഓഫീസർ അല്ലെങ്കിൽ തത്തുല്യ ഗ്രേഡ് യോഗ്യതാ ബിരുദം നേടിയ ശേഷം രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം..

പ്രായപരിധി: 40 വയസ്സ്
SC/ST, OBC ഉദ്യോഗാർത്ഥികൾക്ക് പ്രായത്തിൽ ഇളവ്
ശമ്പളം : 44,020/
ഒരു വർഷത്തേക്കായിരിക്കും കരാർ നിയമനം.

തെരഞ്ഞെടുപ്പ് രീതി. അപേക്ഷരിൽ പ്രാഥമികമായി എല്ലാ യോഗ്യതകളും ഉള്ളവരുടെ ചുരുക്കപട്ടിക തയാറാക്കും. ഇവരിൽ നിന്നും അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കി പ്രസിദ്ധപ്പെടുത്തും. ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്തും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഫാറവും വിശദ വിവരങ്ങളും
വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ
കേരള വനം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ വിവരം പത്ര മാധ്യമത്തിലൂടെ അറിയിച്ചിട്ടുണ്ട്. വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യുന്ന അപേക്ഷക പൂരിപ്പിച്ചു ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ എന്നിവ സഹിതം കവറിലിട്ടു താഴെപ്പറയുന്ന അഡ്ഡ്രസ്സിൽ അയക്കണം. അപേക്ഷകൾ നേരിട്ടും errkottoor@gmail.com എന്ന
ഇ-മെയിലും സ്വീകരിക്കുന്നതാണ്. സർട്ടിഫിക്കറ്റുകളുടെ അസ്സൽ അഭിമുഖ സമയത്തു ഹാജരാക്കണം.

കൺസർവേറ്റർ ഓഫ് ഫോറസ്ററ്
ഫോറെസ്റ് ഹെഡ്ക്വാർട്ടേഴ്സ്
വഴുതക്കാട് പി.ഓ.
അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് തിരുവനന്തപുരം 695 014 കേരളം മെയിൽ:errckottoor@gmail.com

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 21-08-2023 വൈകുന്നേരം 5 മണിവരെ. താമസിച്ചു ലഭിക്കുന്ന അപേക്ഷകൾ ഒരു കാരണ വശാലും സ്വീകരിക്കുന്നതല്ല.

നോട്ടിഫിക്കേഷൻ - CLICK HERE

കൺസർവേറ്റർ ഓഫ് ഫോറസ്ററ് അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് & ആന പുനരധിവാസകേന്ദ്രം പ്രോജക്ട് എസ്.പി.വി.യുടെ സി.ഇ.ഓ.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain