കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി മെഗാ തൊഴിൽ മേള നടക്കുന്നു

കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി മെഗാ തൊഴിൽ മേള നടക്കുന്നു.


നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ ഇന്റർ ലിങ്കിങ്ങ് ഓഫ് എംപ്ലായ്മെന്റ് എക്സ്ചേഞ്ചസ് എന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി പേരാമ്പ്രയിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു.ആഗസ്റ്റ് 22നാണ് മേള സംഘടിപ്പിക്കുന്നത്.

സ്വകാര്യ മേഖലയിലെ മുപ്പതിൽപരം പ്രമുഖ ഉദ്യോഗദായകർ 1,000 ഓളം വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് നിയമനം നടത്തുക.പങ്കെടുക്കുക ജോലി നെടു 
പങ്കെടുക്കാൻ ആഗഹിക്കുന്ന ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി ആഗസ്റ്റ് 22ന് രാവിലെ 9 മണിക്ക് പേരാമ്പ്ര വി വി ദക്ഷിണാമൂർത്തി ടൗൺ ഹാളിൽ നടക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കേണ്ടതാണ്.

പേര് മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നതിന് ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് എൻ.സി.എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഗൂഗിൾ ഫോറം പൂരിപ്പിച്ചും രജിസ്റ്റർ ചെയ്യാം

ജില്ലയിൽ നേരത്തെ കൊയിലാണ്ടിയിലും കോഴിക്കോടും തൊഴിൽ മേളകൾ സംഘടിപ്പിച്ചിരുന്നു. മൂന്നാമത്തെ മേളയാണ് പേരാമ്പ്രയിൽ സംഘടിപ്പിക്കുന്നത്.

രജിസ്റ്റർ ലിങ്ക് - CLICK HERE

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain