അങ്കണവാടികളിൽ ഉൾപ്പെടെ കേരളത്തിൽ വന്നിട്ടുള്ള താത്കാലിക ജോലി ഒഴിവുകൾ

അങ്കണവാടികളിൽ ഉൾപ്പെടെ കേരളത്തിൽ വന്നിട്ടുള്ള താത്കാലിക ജോലി ഒഴിവുകൾ 


കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ, വിവിധ യോഗ്യത ഉള്ളവർക്ക് ജോലി നേടാൻ അവസരം.

വർക്കർ/ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കാം

പാലക്കാട് : കൊല്ലങ്കോട് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ കൊടുവായൂർ, പുതുനഗരം, പെരുവെമ്പ്, പട്ടഞ്ചേരി, വടവന്നൂർ, കൊല്ലങ്കോട്, മുതലമട പഞ്ചായത്തുകളിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ നിയമനം. ഈ പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള 18 നും 46 നും മധ്യേ പ്രായ മുളള വനിതകൾക്ക് അപേക്ഷിക്കാം. വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസായവർക്കും ഹെൽപ്പർ തസ്തികയിലേക്ക് പാസാകാത്തവർക്കും എഴുത്തും വായനയും അറിയുന്നവർക്കും അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് മുന്ന് വർഷത്തെ വയസിളവ് അനുവദിക്കും.

വടവന്നൂർ പഞ്ചായത്തിലെ അപേക്ഷകൾ പ്രവർത്തി ദിവസങ്ങളിൽ ആഗസ്റ്റ് 10 ന് രാവിലെ 10 മുതൽ 25 ന് വൈകിട്ട് 5 വരെയും മറ്റ് പഞ്ചായത്തിലെ അപേക്ഷകൾ ആഗസ്റ്റ് 20 ന് വൈകിട്ട് 5 വരെയും നൽകാം. അപേക്ഷയുടെ മാതൃക കൊല്ലങ്കോട് ശിശു വികസന പദ്ധതി ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലഭിക്കും. മുൻ വർഷങ്ങളിൽ അപേക്ഷിച്ചവർക്ക്
വീണ്ടും അപേക്ഷിക്കാം.

അപേക്ഷകൾ ശിശു വികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, പുതുനഗരം പി.ഒ എന്ന വിലാസത്തിൽ നൽകണമെന്ന് ശിശു വികസന പദ്ധതി ഓഫിസർ അറിയിച്ചു. നമ്പർ : 04923254647.

✔️അങ്കണവാടി ഹെൽപ്പർ ഒഴിവ്

കോഴിക്കോട് കൊടുവള്ളി ഐ സി ഡി എസ് ഓഫിസിന്റെ പരിധിയിൽ വരുന്ന കൊടുവള്ളി | മുനിസിപ്പാലിറ്റി പരിധിയിൽപെട്ട അങ്കണവാടികളിലേക്ക് ഉണ്ടായേക്കാവുന്ന ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ കാര്യാലയത്തിൽ ലഭ്യമാക്കേണ്ടതാണ്.
അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി : ആഗസ്റ്റ് 23ന് വൈകിട്ട് അഞ്ച് മണി.

അപേക്ഷ അയക്കേണ്ട വിലാസം : ഐ സി ഡി എസ് ഓഫിസ്, മിനി സിവിൽ സ്റ്റേഷൻ, കൊടുവളളി - 673 572
നമ്പർ :0495 22111525

✔️ റെസ്‌ക്യൂ ഓഫീസര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ശരണബാല്യം/കാവല്‍ പ്ലസ് റെസ്‌ക്യൂ ഓഫീസര്‍ തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി ആണ് യോഗ്യത. പാലക്കാട് ജില്ലക്കാര്‍ക്കും കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. പ്രതിമാസ വേതനം 20,000 രൂപ.

പ്രായപരിധി 30. താത്പര്യമുള്ളവര്‍ ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ആഗസ്റ്റ് 26നകം ജില്ലാ സംരക്ഷണ ഓഫീസര്‍, ജില്ലാ സംരക്ഷണ യൂണിറ്റ്, മുന്‍സിപ്പല്‍ കോംപ്ലക്സ്, റോബിന്‍സണ്‍ റോഡ്, പാലക്കാട്-678001 എന്ന വിലാസത്തില്‍ തപാല്‍ മുഖേന അപേക്ഷിക്കണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശിശു സംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04912531098, 8281899468.

✔️ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ മംഗലം ഗവ ഐ.ടി.ഐയില്‍ സര്‍വേയര്‍ ട്രേഡില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം. സര്‍ക്കാര്‍ അംഗീകൃത മൂന്ന് വര്‍ഷ സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമയാണ് യോഗ്യത. പ്രതിമാസവേതനം 27,825 രൂപ. താത്പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ആഗസ്റ്റ് 22 ന് രാവിലെ 11 ന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്‌ക്കെത്തണമെന്ന് കോഴിക്കോട് ഉത്തരമേഖല ട്രെയിനിങ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2371451.

✔️ റെസിഡന്റ് ട്യൂട്ടര്‍ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പാലക്കാട് ജൈനിമേട് (ആണ്‍കുട്ടികള്‍), കണ്ണാടി (പെണ്‍കുട്ടികള്‍) ഗവ പോസ്റ്റ്മെട്രിക് ഹോസ്റ്റലില്‍ റെസിഡന്റ് ട്യൂട്ടറുടെ താത്ക്കാലിക ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ബിരുദാനന്തര ബിരുദവും ബി.എഡുമാണ് യോഗ്യത. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കും പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപ ഓണറേറിയം ലഭിക്കും. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 26 ന് വൈകിട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005


✔️ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് 26 വരെ അപേക്ഷിക്കാം

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല പദ്ധതിയുടെ (പ്രിസം) ഭാഗമായി പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ഒരു ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസവും പബ്ലിക് റിലേഷന്‍സ്/മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ്/മാസ് കമ്മ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദമാണ് യോഗ്യത. പത്രദൃശ്യമാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ആര്‍. വാര്‍ത്താ വിഭാഗങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. പ്രതിഫലം 16,940 രൂപ.
ജില്ലാ അടിസ്ഥാനത്തില്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പാനല്‍ പട്ടിക തയ്യാറാക്കുന്നത്. താത്പര്യമുള്ളവര്‍ ബയോഡേറ്റയും ഫോട്ടോ, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 26 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്-678001 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ നല്‍കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505329

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain