തപാൽവകുപ്പിൽ ജോലി നേടാം ഗ്രാമീൺ ഡാക് സേവക് ഒഴിവുകൾ

തപാൽവകുപ്പിൽ ജോലി നേടാം ഗ്രാമീൺ ഡാക് സേവക് ഒഴിവുകൾ,


1508 ഒഴിവ് കേരളത്തിൽ
യോഗ്യത :പത്താം ക്ലാസ്സ്‌.

തപാൽവകുപ്പിൽ ഗ്രാമീൺ ഡാക് സേവക് (ജി.ഡി.എസ്.) തിരഞ്ഞടുപ്പിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവർക്കാണ് അവസരം.
പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ഡാക് സേവക് തസ്തികകളിലാണ് ഒഴിവുകൾ.

രാജ്യത്താകെ 36 പോസ്റ്റൽ സർക്കിളുകളിലായി 30,041 ഒഴിവുണ്ട്. ഇതിൽ 1508 ഒഴിവ് കേരള സർക്കിളിലാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ഡിവിഷനുകൾ തിരിച്ചാണ്
ഒഴിവുകൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്.

കേരള സർക്കിളിലെ ഡിവിഷനുകൾ

 ആലപ്പുഴ, ആലുവ, കാലിക്കറ്റ്, കണ്ണൂർ, ചങ്ങനാശ്ശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസർകോട്, കോട്ടയം, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, ആർ.എം.എസ്.സി.ടി.- കോഴിക്കോ ട്, ആർ.എം.എസ്. - എറണാകുളം, ആർ.എം.എസ്. - തിരുവനന്തപുരം, തലശ്ശേരി, തിരൂർ, തിരുവല്ല, തൃശ്ശൂർ, തിരുവനന്തപുരം സൗത്ത്. തിരുവനന്തപുരം നോർത്ത്, വടകര, ഒഴിവുകൾ സംബന്ധിച്ച കൂടുതൽ വിവര ങ്ങൾക്ക് ഇതോടൊപ്പം നൽകിയ പട്ടിക കാണുക.

യോഗ്യത വിവരങ്ങൾ 

മാത്തമാറ്റിക്സും ഇംഗ്ലീഷും ഉൾപ്പെട്ട പത്താംക്ലാസ് പാസായിരിക്കണം. അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശികഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. സൈക്ലിങ് അറിയണം.
ഉപജീവനത്തിനുള്ള വരുമാനം ഉണ്ടായിരിക്കണം. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ നിയമനത്തിനുമുൻപായി ബ്രാഞ്ച് പോസ്റ്റ് ഓഫീസിനായി സ്ഥലം കണ്ടെത്തി നൽകണം. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ നിയമനം ലഭിക്കുന്ന പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്ന വില്ലേജിലും അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ അതത് പോസ്റ്റ് ഓഫീസുകളുടെ അധികാരപരിധിക്കകത്തും താമസിക്കാൻ സന്നദ്ധരായിരിക്കണം.

ശമ്പള വിവരങ്ങൾ 

ഗ്രാമീണ ഡാക് സേവകായി നിയമിക്കപ്പെടുന്നവർക്ക് ടൈം റിലേറ്റഡ് കണ്ടിന്യു വിറ്റി അലവൻസും (ടി.ആർ.സി.എ.) ഡിയർനെസ് അലവൻസുമാണ് നൽകുക. ബ്രാഞ്ച് പോസ്റ്റ്മാ സ്റ്റർക്ക് 12,000-29,380 രൂപയും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ/ ഡാക് സേവകിന് 10,000-24,470 രൂപയുമാണ് ടി.ആർ.സി.എ..

പ്രായ പരിധി 

18-40 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ഉയർന്ന പ്രായപരി ധിയിൽ എസ്.സി./ എസ്.ടി. വിഭാ ഗത്തിന് അഞ്ചുവർഷവും ഒ.ബി. സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും. ഭിന്നശേഷി ക്കാർക്ക് ജനറൽ-10 വർഷം, എസ്. സി, എസ്.ടി.-15 വർഷം, ഒ.ബി.സി.- 13 വർഷം എന്നിങ്ങനെ ഇളവ് ലഭിക്കും.
അപേക്ഷാഫീസ്: 100 രൂപ. വനിതകൾ, ഭിന്നശേഷിക്കാർ, ട്രാൻസ് വുമൺ, എസ്.സി, എസ്.ടി. വിഭാ ഗക്കാർ എന്നിവർക്ക് ഫീസില്ല. ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ്/ നെറ്റ് ബാങ്കിങ്/ യു.പി.ഐ. ഉപയോഗിച്ച് ഫീസടയ്ക്കാം.

തിരഞ്ഞെടുപ്പ് രീതി 

മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞടുപ്പ്. പത്താം ക്ലാസിലെ മാർക്ക് മാത്രമാണ് പരിഗണിക്കുക. മെറിറ്റ് ലിസ്റ്റിൽ ഒരേ യോഗ്യത വന്നാൽ ജനനത്തീയതി (ഉയർന്ന പ്രായം), എസ്.ടി. ട്രാൻസ് വുമൺ, എസ്.ടി. വനിത, എസ്.സി. ട്രാൻസ് വുമൺ, എസ്.സി. വനിത, ഒ.ബി.സി. ട്രാൻസ് വുമൺ, ഒ.ബി.സി. വനിത, ഇ.ഡ ബ്ല്യു.എസ്. ട്രാൻസ് വുമൺ, ഇ.ഡ .എസ്. വനിത, ജനറൽ ട്രാൻസ് വുമൺ, ജനറൽ വനിത, എസ്.ടി. ട്രാൻസ് മെയിൽ, എസ്.ടി. പുരുഷ ന്മാർ, എസ്.സി. ട്രാൻസ് മെയിൽ, എസ്.സി. പുരുഷന്മാർ, ഒ.ബി.സി. ട്രാൻസ് മെയിൽ, ഒ.ബി.സി. പുരുഷന്മാർ, ഇ.ഡബ്ല്യു.എസ്. ട്രാൻസ് മെയിൽ, ഇ.ഡബ്ല്യു.എസ്. പുരുഷന്മാർ, ജനറൽ ട്രാൻസ് മെയിൽ, ജനറൽ മെയിൽ എന്നീ ക്രമത്തി ലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷിക്കുമ്പോൾ പോസ്റ്റ് ഓഫീസുകളുടെ മുൻഗണന രേഖപ്പെടുത്താം.
അപേക്ഷ: വിശദവിവരങ്ങൾ അടങ്ങിയ വിജ്ഞാപനം https://indiapostgdsonline.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഫോട്ടോയും ഒപ്പും വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന മാതൃകയിൽ സ്റ്റാൻചെയ്ത് അപ്ലോഡ്ചെയ്യണം.
അപേക്ഷകർക്ക് ഉപയോഗത്തിലിരിക്കുന്ന ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും ഉണ്ടായിരിക്കണം.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 23. അപേക്ഷ സമർപ്പിച്ചുകഴിഞ്ഞവർ ക്ക് ആവശ്യമെങ്കിൽ ഓഗസ്റ്റ് 24 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ തിരുത്തലോ കൂട്ടിച്ചേർക്കലോ വരുത്താം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain