ഇന്റർവ്യൂ വഴി ദിവസ വേതനത്തിൽ ലേബർ ജോലി നേടാൻ അവസരം,ജലകൃഷി വികസന ഏജൻസിയിൽ ജോലി നേടാം

ജലകൃഷി വികസന ഏജൻസിയിൽ ദിവസ വേതനത്തിൽ ജോലി നേടാം

ഇന്റർവ്യൂ വഴി ദിവസ വേതനത്തിൽ ലേബർ ജോലി നേടാൻ അവസരം, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക, പരമാവധി ഷെയർ കൂടി ചെയ്യുക.

കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജലകൃഷി വികസന ഏജൻസിയുടെ (അഡാക്) തലായിയിൽ ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ലേബറർമാരെ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

പ്രായ പരിധി 

40 വയസ്സിൽ താഴെ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാവുന്നതാണ്.
167 സെന്റീമിറ്റർ ഉയരം, ചെസ്റ്റ് അളവ് 81 സെന്റീമീറ്റർ (എക്സ്പാൻഷൻ 5 സെന്റീമീറ്റർ)

യോഗ്യത വിവരങ്ങൾ
എസ്.എസ്.എൽ.സി പാസ് എന്നിവയാണ് യോഗ്യത.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപമുള്ള അഡാക്ക് നോർത്ത് സോൺ റീജിയണൽ ഓഫീസിൽ ആഗസ്റ്റ് 25ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചക്ക് നേരിട്ട് ഹാജരാകണമെന്ന് റീജിയണൽ എക്സിക്യൂട്ടീവ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 0490 2354073
സ്ഥലം : തലശ്ശേരി തലായി,
മറ്റു ജോലി ഒഴിവുകളും ചുവടെ.

കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ

കോഴിക്കോട് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വനിതാ വികസനവുമായി ബന്ധപ്പെട്ട് ജാഗ്രത സമിതി, ജൻഡർ റിസോർസ് സെന്റർ തുടങ്ങിയവയുടെ ഏകോപനത്തിനായി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിമൻ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നി വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം ഉള്ള വനിതകൾ സെപ്റ്റംബർ ഏഴിന് രാവിലെ 11 മണിക്ക് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി ഹാജരാകണമെന്ന് ഐ.സി.ഡി.എസ് സൂപ്പർവൈസർ അറിയിച്ചു.

പ്രോജക്ട് അസോസിയേറ്റിനെ നിയമിക്കുന്നു.

റവന്യൂ വകുപ്പിന്റെ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ (ഐ.എൽ.ഡി.എം) ഭാഗമായ റിവർ മാനേജ്‌മെന്റ് സെന്ററിൽ പ്ലാൻ ഫണ്ട് ഇനത്തിൽ റിവർ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ഐഇസി പ്രവർത്തനങ്ങൾക്കും, യങ് പ്രൊഫഷണൽ പ്രോഗ്രാമിന്റെ ഭാഗമായി ഹാൻഡ് ബുക്ക് തയ്യാറാക്കുന്നതിനും എൻവയോൺമെന്റൽ സയൻസിൽ പ്രോജക്ട് അസോസിയേറ്റിനെ നിയമിക്കുന്നു.

ഒരു വർഷത്തേക്ക് പ്രതിമാസം 22000 രൂപ ഫെല്ലോഷിപ്പോടെയാണ് അവസരം. എൻവയോൺമെന്റൽ സയൻസിൽ ബിരുദാനന്തര കോഴ്‌സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ഐ.എൽ.ഡി.എം വെബ് സൈറ്റിൽ ലഭ്യമായിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഗൂഗിൽ ഫോം: ലിങ്ക്: click here

ആഗസ്റ്റ് 26 നകം അപേക്ഷിക്കണം. വെബ്‌സൈറ്റ്: https://ildm.kerala.gov.in/en, ഇ-മെയിൽ: ildm.revenue@gmail.com, ഫോൺ: 0471-2365559.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain