ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.Clerek Accountat Vacancy Apply Now

ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.
Clerek Accountat Vacancy Apply Now


കേരളത്തിൽ സർക്കാർ സ്ഥാപനമായ ക്ഷേത്രകലാ അക്കാദമിയിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.

PLUS TWO, അക്കൗണ്ടിങ്ങിലും കമ്പ്യൂട്ടറിലുമുള്ള പരിചയം എന്നിവയാണ് യോഗ്യത. മലയാളം ഡി ടി പി അഭികാമ്യം.

വെള്ളപേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ആഗസ്റ്റ് 21നകം സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി ഒ, കണ്ണൂർ 670303 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0497 2986030.

Official notification- CLICK HERE

✅ കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രൊജക്ട് അസിസ്റ്റൻറ് താൽകാലിക ഒഴിവിലേക്ക് നിയമിക്കുന്നത് ഇൻറർവ്യൂ നടത്തുന്നു.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 16ന് (ബുധൻ) രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിൻറെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക്ക് ഇൻറർവ്യൂ പങ്കെടുക്കാം.

യോഗ്യത – ബികോം ഒന്നാം ക്ലാസ് ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനവും ഓഫീസ് അസിസ്റ്റൻസ് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും അഭികാമ്യം. കാലാവധി 21.6.2024.
ഫെലോഷിപ്പ്: പ്രതിമാസം 19000 രൂപ
അപേക്ഷകർ 2023 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് അഞ്ചും മറ്റു പിന്നോക്ക വിഭാഗക്കാർക്ക് മൂന്നുവർഷവും നിയമാനുസൃത ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് – www.kfri.res.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain