കേരള സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ജോലി നേടാൻ അവസരം,Kerala government temporary job Vacancy's

കേരള സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ജോലി നേടാൻ അവസരം,Kerala government temporary job Vacancy's 


കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള നിരവധി തൊഴിൽ അവസരങ്ങൾ, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

🔺തൊഴിൽ അവസരം

ആലപ്പുഴ: കേരള എയിഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സീഡ് സുരക്ഷ പ്രോജക്ടിൽ ഔട്ട്റീച്ച് വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി./ പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സുരക്ഷ പ്രോജക്ടിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ 22ന് ഓഫീസിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 9747163481.

🔺ഡാറ്റ എൻട്രി ഓപ്പറേറ്റർ

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി , DCA യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 2023 സെപ്റ്റംബർ 2 വരെ. വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക. https://www.kscepb.com.

🔺ഒഷധി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

ഒഷധിയിൽ ട്രെയിനി ഡോക്ടർ - മെയിൽ, ട്രെയിനി ഡോക്ടർ - ഫീമെയിൽ, എൻജിനീയർ - സിവിൽ, എൻജിനീയർ- ഇലക്ട്രിക്കൽ, മാസിയർ (മെയിൽ & ഫീമെയിൽ) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 ഓഗസ്റ്റ് 22. വിവശദ വിവരങ്ങൾക്ക് സന്ദർശിക്കുക https://www.oushadhi.org.

🔺വെറ്ററിനറി ഡോക്ടർ നിയമനം

മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല മൃഗചികിത്സാ വീട്ടുപടിക്കൽ പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. യോഗ്യത ബി.വി.എസ്.സി, കേരളാ വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകർപ്പുമായി ആഗസ്റ്റ് 22 ന് രാവിലെ 11 ന് കൽപ്പറ്റ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 04936 202292.

🔺വാക്ക് ഇൻ ഇന്റർവ്യൂ

കോഴിക്കോട് ഗവ. എൻജിനീയറിങ് കോളേജിൽ സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് ആഗസ്റ്റ് 22ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: ബി.കോം/ കോമേഴ്ഷ്യൽ പ്രാക്ടീസിൽ മൂന്നു വർഷ ഡിപ്ലോമ. സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനത്തിൽ സമാന തസ്തികയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം. ടാലി സോഫ്റ്റ്വെയർ, എം.എസ് ഓഫീസ്, ടി ഡി എസ് ഫയലിംഗ് എന്നിവയിലുള്ള അനുഭവജ്ഞാനം അഭിലഷണീയം. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ യോഗ്യതയുടെയും പ്രവർത്തി പരിചയത്തിന്റെയും അസൽ രേഖകളും പകർപ്പുകളുമായി നിശ്ചിത സമയത്തിന് മുമ്പായി ഓഫീസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: www.geckkd.ac.in, 0495 2383210

🔺എ എച്ച് കൗൺസിലർ താത്കാലിക നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ എച്ച് എം) കീഴിലുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് എ എച്ച് കൗൺസിലർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.എംഎസ്ഡബ്ല്യു (മെഡിക്കൽ സൈക്കാട്രി എംഎ / എം എസ് സി (സൈക്കോളജി)) തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ അപേക്ഷകൾ തയ്യാറാക്കി ആഗസ്റ്റ് 23 ന് വൈകീട്ട് 5 മണിക്ക് മുൻപായി ആരോഗ്യ കേരളം ഓഫീസിൽ അപേക്ഷ .സമർപ്പിക്കണം. ജനന തിയ്യതി, രജിസ്ട്രേഷൻ, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളുടെ പകർപ്പും ബയോഡാറ്റയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. പ്രവർത്തി പരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്സ്. പരീക്ഷയുടെയും ഇന്റർവ്യൂയുടെയും അടിസ്ഥാനത്തിലാണ് നിയമനം. വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റിൽ സന്ദർശിക്കുക. ഫോൺ 0487 2325824.

🔺ഫാർമസിസ്റ്റ്, ഡി.ടി.പി ഓപ്പറേറ്റർ നിയമനം

അരീക്കോട് താലൂക്ക് ആശുപത്രിയിൽ ഒഴിവുള്ള ഫാർമസിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നു. യോഗ്യത: ഫാർമസിസ്റ്റ്- ബി.ഫാം/ ഡി.ഫാം, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ. ഡാറ്റാ എൻട്രി ഓപ്പറേറ്റർ- ബിരുദം, ഡി.സി.എ/ പി.ജി.ഡി.സി.എ, ടൈപ്പിങ് പ്രാവീണ്യം (മലയാളം, ഇംഗ്ലീഷ്). ആഗസ്റ്റ് 22 ന് രാവിലെ 10.15 ന് ഫാർമസിസ്റ്റ് തസ്തികയിലേക്കും 11.30 ന് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കും ആശുപത്രി ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. ഫോൺ: 0483 2851700.

🔺താത്കാലിക നിയമനം

കോഴിക്കോട്‌: ഗവ. മെഡിക്കൽ കോളേജിൽ ഓർത്തോപീഡിക്സ് (5 ഒഴിവുകൾ), ജനറൽ സർജറി (9 ഒഴിവുകൾ), വിഭാഗങ്ങളിലേക്ക് സീനിയർ റസിഡന്റ് ഡോക്ടർമാരെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം. യോഗ്യത: പി ജി , ടി സി എം സി രജിസ്ട്രേഷൻ, പ്രതിമാസ വേതനം 70000 രൂപ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ഓഫീസിൽ വയസ്സ്, യോഗ്യത, ഐഡൻറിറ്റി, ഇവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം ആഗസ്റ്റ് 21 ന് രാവിലെ 11 മണിക്ക് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2350216, 2350200

🔺താൽക്കാലിക നിയമനം

കോഴിക്കോട്‌: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആരോഗ്യ ഇൻഷുറൻസ് (കെ എ എസ് പി) സ്കീമിനു കീഴിൽ സ്പീച്ച് പാത്തോളജിസ്റ്റുമാരെ (തെറാപ്പിസ്റ്റ്) താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ബി എ എസ് എൽ പിയും ആർ സി ഐ രജിസ്ട്രേഷനും. കേൾവിശക്തിയില്ലാത്ത കുട്ടികൾക്ക് സ്പീച്ച് തെറാപ്പി ചെയ്ത് ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 23ന് രാവിലെ 11 മണിക്ക് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സൂപ്രണ്ട് ഓഫീസിനടുത്ത് നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495-2350055

🔺വാക്ക് ഇൻ ഇന്റർവ്യൂ

കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജലകൃഷി വികസന ഏജൻസിയുടെ (അഡാക്) തലശ്ശേരി തലായിയിൽ ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ലേബറർമാരെ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 40 വയസ്സിൽ താഴെ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാവുന്നതാണ്. 167 സെന്റീമിറ്റർ ഉയരം, ചെസ്റ്റ് അളവ് 81 സെന്റീമീറ്റർ (എക്സ്പാൻഷൻ 5 സെന്റീമീറ്റർ) എസ്.എസ്.എൽ.സി പാസ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപമുള്ള അഡാക്ക് നോർത്ത് സോൺ റീജിയണൽ ഓഫീസിൽ ആഗസ്റ്റ് 25ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചക്ക് നേരിട്ട് ഹാജരാകണമെന്ന് റീജിയണൽ എക്സിക്യൂട്ടീവ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0490 2354073.

🔺അങ്കണവാടി ഹെൽപ്പർ; അഭിമുഖം 21ന് നടത്തുന്നു.

വനിത ശിശുവികസന വകുപ്പിന് കീഴിൽ തലശ്ശേരി ഐ സി ഡി എസ് പ്രൊജക്ട് പരിധിയിൽ വരുന്ന ധർമ്മടം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചവർക്കുള്ള അഭിമുഖം ആഗസ്റ്റ് 21ന് രാവിലെ 9.30ന് ധർമ്മടം ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തും. അപേക്ഷ സമർപ്പിച്ചവർ അഭിമുഖ കത്തും യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലും മറ്റ് അനുബന്ധ രേഖകളും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹതം ഹാജരാകണം. ഫോൺ: 0490 2344488

🔺നിയമനം നടത്തുന്നു

കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ ഓർത്തോപീഡിക്സ് (5 ഒഴിവുകൾ), ജനറൽ സർജറി (9 ഒഴിവുകൾ) എന്നീ വിഭാഗങ്ങളിലേക്ക് സീനിയർ റസിഡന്റ് ഡോക്ടർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അതാത് വിഭാഗത്തിൽ പി ജി യും ടി സി എം സി രജിസ്ട്രേഷനുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ വേതനം 70000 രൂപ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഓഫീസിൽ വയസ്സ്, യോഗ്യത, ഐഡൻറിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം ആഗസ്റ്റ് 21ന് രാവിലെ 11 മണിക്ക് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 - 2350216, 2350200.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain