ദിവസം 645 രൂപ ശമ്പളത്തിൽ മഹാത്മാഗാന്ധി സർവകലാശാലയിൽ ജോലി നേടാം

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ ചുവടെ പരാമർശിച്ചിരിക്കുന്ന തസ്തികയിലേക്ക് ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത ഏഴാം ക്ലാസ്സ് വിജയം /തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.പ്രവൃത്തി പരിചയം റൈഡ് ഓൺ മൂവർ പ്രവർത്തിപ്പിക്കുന്നതിൽ കുറഞ്ഞത് 5 വർഷ പരിചയം.പ്രതിദിനം 645 /- രൂപ പ്രതിമാസം പരമാവധി 20,000 രൂപ ലഭിക്കും.01.01.2023 -ൽ 50 വയസ്സ് കഴിയ്യരുത്.

താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തോടൊപ്പം സർവ്വകലാശാല വെബ് അയക്കേണ്ടതാണ്. "ഗ്രൗണ്ടസ്മാൻ മാർക്കർ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് അപേക്ഷയുടെ കവറിൽ മുകളിലായി എഴുതിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷക്കൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി സമർപ്പിക്കണം. ലഭിക്കുന്ന അപേക്ഷകളുടെ പ്രാഥമിക പരിശോധനയിൽ യോഗ്യമായ ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് ക്ഷണിക്കുന്നതാണ്. അഭിമുഖത്തിന്റെ തീയതി സമയം എന്നിവ പിന്നീട് അറിയിക്കുന്നതാണ്. ടി അഭിമുഖത്തിലെ പ്രവേശനം തികച്ചും താൽക്കാലികവും, അപേക്ഷയിൽ ചേർത്തിരിക്കുന്ന വ്യക്തിഗത/വിദ്യാഭ്യാസ രേഖകളുടെ അസ്സൽ പരിശോധനയ്ക്ക് വിധേയവുമായിരിക്കും. മേൽപറഞ്ഞ തീയതിക്ക് ഷം ലഭിക്കുന്നതും, അപാകതകൾ ഉള്ളതുമായ അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്.

🔺പത്തനംതിട്ട ജില്ലയിലെ ബ്ലോക്ക്പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയിൽ അഡീഷണൽ ഫാക്കൽറ്റി നിയമനം.ജില്ലയിലെ ബ്ലോക്ക്പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയുടെ 2022- 23 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ രൂപീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്ററിലേക്ക് ആവശ്യമായ അഡീഷൺ ഫാക്കൽറ്റിയെ തെരഞ്ഞെടുക്കുന്നതിന് അയൽക്കൂട്ട അംഗം/ ഓക്സിലറി ഗ്രൂപ്പ് അംഗം ആയവരിൽ നിന്നും നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.അഭിമുഖം ഒക്ടോബർ നാലിന്.

യോഗ്യതകൾ

അപേക്ഷക കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.

യോഗ്യത : എംഎസ്ഡബ്ല്യൂ/എംബിഎ(എച്ച്ആർ)/ എംഎ സോഷ്യോളജി/ഡവലപ്മെന്റ് സ്റ്റഡീസ് പ്രവൃത്തി പരിചയം : മൂന്ന് വർഷം പ്രായപരിധി: 10/1/2023 ന് 40 വയസ് കഴിയാൻ പാടില്ല.

ഒഴിവുകളുടെ എണ്ണം: 6

അപേക്ഷ സമർപ്പിക്കേണ്ട വിധം അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ വെബ്സൈറ്റിൽ നിന്നോ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 25 ന് വൈകുന്നേരം അഞ്ചുവരെ ജില്ലാ മിഷൻ കോഓർഡിനേറ്റർ, പത്തനംതിട്ട ജില്ലയുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, അയൽക്കൂട്ടാംഗം/ഓക്ലിലറി അംഗം എന്നിവ തെളിയിക്കുന്ന രേഖകൾ, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യണം. ഉദ്യോഗാർഥി അപേക്ഷാ ഫോറം പൂരിപ്പിച്ച് നിർദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയൽക്കൂട്ടത്തിന്റെ സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം, എ.ഡി.എസ്. ചെയർപേഴ്സൺ/സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ വാങ്ങി, സി.ഡി.എസ് ചെയർപേഴ്സണിന്റെ സെക്രട്ടറിയുടെ മേലൊപ്പോടുകൂടി കുടുംബശ്രി ജില്ലാ

മിഷൻ കോഓർഡിനേറ്റർക്ക് നേരിട്ടോ തപാൽ മുഖേനയോ സെപ്റ്റംബർ 25 ന് വൈകുന്നേരം അഞ്ചിന് മുമ്പായി സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ ബ്ലോക്ക്പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയിൽ അഡീഷണൽ ഫാക്കൽറ്റി അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷകൾ അയക്കേണ്ട മേൽവിലാസം: ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ മൂന്നാം നില, കളക്ടറേറ്റ്, പത്തനംതിട്ട.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain