പരീക്ഷ ഇല്ലാതെ റെയിൽവേയിൽ ജോലി നേടാം

പരീക്ഷ ഇല്ലാതെ റെയിൽവേയിൽ ജോലി നേടാം  central railway recruitment 2023

മുംബൈ ആസ്ഥാനമായുള്ള സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് ഐ.ടി.ഐക്കാ രിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 2,409 പേരെയാണ് തിരഞ്ഞെടുക്കുക. അപേക്ഷ ഓൺലൈനായി സമർ പ്പിക്കണം. ഒരുവർഷമാണ് പരിശീലനം.

വിവിധ വർക്ക്ഷോപ്പുകളിലും യൂണിറ്റുകളിലുമാണ് പരിശീലനം. ഓരോ വർക്ക്ഷോപ്പ്/യൂണിറ്റിലെ യും ട്രേഡ് തിരിച്ചുള്ള ഒഴിവുകൾക്ക് പട്ടിക കാണുക.

യോഗ്യത: പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താം ക്ലാസിൽ 50 ശതമാനം മാർക്കോടെ നേടിയ വിജയം/തത്തുല്യം. ബന്ധപ്പെ ട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻ.സി.വി.ടി./ എസ്.സി.വി.ടി).

സ്റ്റൈപ്പൻഡ്: പ്രതിമാസം 7,000 രൂപ.
പ്രായം : 29.08.1999-നും 29.08.2008നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതിയുമുൾപ്പെടെ). എസ്. സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെ യും ഇളവ് ലഭിക്കും. ഭിന്നശേഷി ക്കാർക്ക് പത്തുവർഷത്തെ വയസ്സി ളവുണ്ട്. വിമുക്തഭടന്മാർക്കും നിയ മാനുസൃത വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: പത്താംക്ലാസ്, ഐ.ടി.ഐ. എന്നിവയിലെ മാർ ക്കടിസ്ഥാനമാക്കി മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാവും തിരഞ്ഞെടുപ്പ്. മുംബൈ, ഭുസാവാൾ, പുണ നാഗ്പുർ, സോലാപുർ എന്നീ ക്ലസ്റ്റ റുകൾക്ക് കീഴിലാണ് യൂണിറ്റുകൾ. അപേക്ഷകർക്ക് ഏതെങ്കിലും ഒരു ക്ലസ്റ്റർ തിരഞ്ഞെടുക്കാം.

അപേക്ഷാഫീസ്: 100 രൂപ. ഓൺലൈനായി അടയ്ക്കണം. വനിത കൾക്കും എസ്.സി, എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ബാധകമല്ല.

അപേക്ഷ: ഓൺലൈനായാ ണ് അപേക്ഷ സമർപ്പിക്കേണ്ടത്.വിശദവിവരങ്ങൾക്കും അപക്ഷിക്കുന്നതിനും www.rrccr.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷിക്കുന്നവർക്ക് ആധാർ കാർഡ് നമ്പറോ ആധാറിന് എൻറോൾ ചെയ്ത ഐ.ഡി.യോ ഉണ്ടായിരിക്കണം. ഫോട്ടോയും ഒപ്പും സർട്ടിഫിക്കറ്റും വിജ്ഞാപ നത്തിൽ നിർദേശിച്ചിരിക്കുന്ന മാതൃ കയിൽ സ്ലാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 28,  

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain