മെഡിക്കൽ കോളേജിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം
ഗവ. മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ പി.ഇ.ഐ.ഡി സെല്ലിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് വാക്ക് - ഇൻ - ഇന്റർവ്യൂ നടത്തുന്നു. ആറ് മാസത്തേക്കാണ് നിയമനം.
യോഗ്യത പ്ലസ്ടു വിജയം / പി.ഡി.സി അല്ലെങ്കിൽ തത്തുല്യം. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ആറ് മാസത്തെ ഡാറ്റ എൻട്രി ഓപ്പറേറ്റർ കോഴ്സ് പാസ്സായിരിക്കണം. ഇംഗ്ലീഷ് - മലയാളം ടൈപ്പ് ചെയ്യാനുള്ള കഴിവ്, എം.എസ് എക്സെൽ, എം.എസ് പവർ പോയിന്റ് എന്നിവയിൽ അടിസ്ഥാന വിവരം, ഡാറ്റ എൻട്രിയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം എന്നിവ അഭികാമ്യം.
ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഇന്റർവ്യൂവിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളംകുന്നത്തുകാവിലുള്ള കാര്യാലയത്തിൽ സെപ്റ്റംബർ 20 ന് രാവിലെ 10 ന് ഹാജരാകണം.
ഫോൺ: 0487 2200310, 2200319.
താല്‍ക്കാലിക നിയമനം
വെളിനല്ലൂര്‍: സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ എച്ച് എം സി മുഖേന രണ്ട് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കും. അപേക്ഷ സെപ്റ്റംബര്‍ 20 നകം മെഡിക്കല്‍ ഓഫീസര്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രം, വെളിനല്ലൂര്‍ ഓയൂര്‍ പി.ഒ - 691510 വിലാസത്തില്‍ ലഭിക്കണം.
ഫോണ്‍ 0474 2467167.
ക്ലര്‍ക്ക് നിയമനം
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിലെ (കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്‍) ഒഴിവുള്ള ക്ലര്‍ക്ക് തസ്തികയില്‍ കണ്‍സോളിഡേറ്റഡ് മാസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും യോഗ്യത : ബികോം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. വിദ്യാഭ്യാസയോഗ്യതയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 18ന് രാവിലെ 10ന് ഹാജരാകണം.
ഫോണ്‍ 0475 2910231.