സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ജോലി ഒഴിവുകൾ

സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ജോലി ഒഴിവുകൾ kerala temporary jobs


കേരളത്തിൽ സർക്കാർ സ്ഥാപനങ്ങളിൽ വിവിധ ജില്ലകളിൽ ആയി നിരവധി ജോലി ഒഴിവുകൾ. പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.
ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ ഫീൽഡ്മാൻ തസ്തികയിൽ താത്കാലിക ഒഴിവുകളുണ്ട്. യോഗ്യത: എസ്.എസ്. എൽ.സി./തത്തുല്യം, സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങളിൽ ഫിഷർമാൻ തസ്തികയിൽ രണ്ടുവർഷത്തിൽ കുറയാതെയുള്ള പ്ര വൃത്തിപരിചയം. പ്രായം: 18-36 വയസ്സ് (സംവരണവിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ബാധകമാണ്).

ഫോൺ: 0484-2422458.
സെപ്റ്റംബർ 13-നകം യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളി യിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം

📍പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം ഹാർഡ്വെയർ കം നെറ്റ്വർക്ക് ടെക്നീഷ്യന്റെ ഒരു താത്കാലിക ഒഴിവിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

കേരള സർക്കാർ ടെക്നിക്കൽ ബോർഡ് അംഗീകരിച്ചിട്ടുള്ള പോളിടെക്നിക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ്, അംഗീകൃത നെറ്റ്വർക്കിംഗ് കോഴ്സിലുള്ള സർട്ടിഫിക്കേഷൻ എന്നിവയാണ് യോഗ്യത. കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസിലും നെറ്റ് വർക്കിങ്ങിലുമുള്ള 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും വേണം. അപേക്ഷകൾ ബോയഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 12 നു വൈകിട്ട് അഞ്ചിനു മുമ്പ് secy.cge@kerala.gov.in അല്ലെങ്കിൽ supdtd.cge@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം.
📍പരീക്ഷാ ഭവനിൽ ജോലി അവസരങ്ങൾ

പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം) സീനിയർ കമ്പ്യൂട്ടർ പ്രാഗ്രാമറുടെ 2 താൽക്കാലിക ഒഴിവുകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ കഷണിച്ചു. എം.ടെക്. (ഐ.ടി/സി.എസ്)/ എം.സി.എ/ എം.എസ്സി. (ഐ.ടി/സി.എസ്), ബി.ടെക് (ഐ.ടി/സി.എസ്) (ഏതെങ്കിലും റഗുലർ ഫുൾടൈം കോഴ്സുകളിൽ കേരളത്തിലെ യൂണിവേഴ്സിറ്റികൾ അംഗീകരിച്ചിട്ടുള്ളത്) ആണ് യോഗ്യത. 

കമ്പ്യൂട്ടർ നെറ്റ് വർക്കിലുളള പരിജ്ഞാനം, ഡി.ബി.എം.എസ്, നെറ്റ്വർക്ക് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവ അഭികാമ്യം. PHP and related frame works and well versed in Postgr SQL or related RDBMS സാങ്കേതിക പരിജ്ഞാനമായി കണക്കാക്കും. യോഗ്യത നേടിയ ശേഷം 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും വേണം. അപേക്ഷകൾ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം എന്നിവ സെപ്റ്റംബർ 12 നു വൈകിട്ട് അഞ്ചിനു മുമ്പായി secy.cge@kerala.gov.in അല്ലെങ്കിൽ supdtd.cge@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം.

📍സാനിട്ടേഷൻ വർക്കർ അഭിമുഖം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ അനുബന്ധ സ്ഥാപനങ്ങളിൽ
സാനിട്ടേഷൻ വർക്കർ തസ്തികയിൽ താത്കാലിക നിയമനത്തിനായി സെപ്റ്റംബർ ഏഴിന് അഭിമുഖം നടത്തുന്നു. രാവിലെ 11ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിലാണ് അഭിമുഖം. ഏഴാം ക്ലാസ് യോഗ്യതയും ശാരീരിക ക്ഷമതയുമുളളവർ വിദ്യാഭ്യാസയോഗ്യത, മേൽ വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

📍താത്കാലിക ഇൻസ്ട്രക്ടർ നിയമനം

കോഴിക്കോട് മുതുകാട് പ്രവർത്തിക്കുന്ന പേരാമ്പ്ര ഗവ. ഐ.ടി.ഐ.യിൽ തത്കാലിക നിയമനം നടത്തുന്നു. ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് സെപ്റ്റംബർ 7ന് രാവിലെ 10.30 നും കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് അന്നേ ദിവസം ഉച്ചക്ക് 2 മണിക്കും അഭിമുഖം നടത്തും. ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ യും 3 വർഷം പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും 2 വർഷം പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിഗ്രിയും ഒരു വർഷം പ്രവൃത്തി പരിചയവും ഉള്ളവർ ബന്ധപ്പെട്ട രേഖകളും അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (2 എണ്ണം) സഹിതം അഭിമുഖത്തിന് ഹാജരാകണം.

📍താത്കാലിക ഇൻസ്ട്രക്ടർ നിയമനം

എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് സെപ്റ്റംബർ 7 വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് നടക്കുന്ന അഭിമുഖത്തിലേക്ക് എം ബി എ, ബി ബി എ ഏതെങ്കിലും ഡിഗ്രി/ ഡിജിടി സ്ഥാപനത്തിൽ നിന്നും എംപ്ലോയബിലിറ്റി സ്കിൽ പരിശീലനം പൂർത്തീകരിച്ചവരോ ആയ 2 വർഷം പ്രവൃത്തി പരിചയത്തോടെയുളള ഏതെങ്കിലും ഡിപ്ലോമ ഉളളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ പ്രമാണങ്ങളുമായും (പകർപ്പ് സഹിതം) പേരാമ്പ്ര ഗവ. ഐ.ടി.ഐ.യിൽ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 9400127797,

📍ലാബ് ടെക്നീഷ്യൻ നിയമനം

മലപ്പുറം : മാറഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പിയിലേക്ക് ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത Plus 2, DMLT/ Bsc MLTയാണ് യോഗ്യത. 2024 മാർച്ച് 31 വരെയാണ് നിയമന കാലാവധി. ഉദ്യോഗാർഥികൾ സെപ്റ്റംബർ എട്ടിന് രാവിലെ 10.30ന് സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അഭിമുഖത്തിനായി ഓഫീസിൽ ഹാജരാവണം.
ഫോൺ : 04942 676899.

📍പാലിയേറ്റീവ് നഴ്സ് നിയമനം

മലപ്പുറം : കാവനൂർ ഗ്രാമപഞ്ചായത്ത് പരിരക്ഷാ പാലിയേറ്റീവ് പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്സിനെ നിയമിക്കുന്നു. ആരോഗ്യ വകുപ്പിന്റെ അംഗീകാരമുളള സ്ഥാപനത്തിൽ നിന്ന് ANM/JPHN കോഴ്സ് വിജയവും മൂന്ന് മാസത്തെ B.C.C.P.A.N/ C C C P A N കോഴ്സ് വിജയവുമാണ് യോഗ്യത. അല്ലെങ്കിൽ GNM/Bsc നഴ്സിങ് കോഴ്സ് വിജയവും മൂന്ന് മാസത്തെ B C C P A N കോഴ്സ് വിജയവും വേണം. 40 വയസ്സ് കവിയാത്ത യോഗ്യരായ ഉദ്യോഗാർഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം സെപ്തംബർ ഏഴിന് രാവിലെ 11ന് പി.എച്ച്.സി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.
ഫോൺ : 0483 2959021.

📍ഫോട്ടോഗ്രഫി വർക്കർ
എം.ജി. റോഡിലെ പാരാമൗണ്ട് ഫോട്ടോഗ്രഫിയിൽ ഫോട്ടോ ഗ്രഫിക് മേഖലയിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. സി.വി. യുമായി നേരിൽ ബന്ധപ്പെടുക. 9400020202.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain