കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ ജോലി ഒഴിവ്. Ksrtc swift driver and conductor vacancy

കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ ജോലി ഒഴിവ്. Ksrtc swift driver and conductor vacancy 

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ (ഒരു കേരള സർക്കാർ സ്ഥാപനം) ഉടമസ്ഥത യിലുള്ള ബസ്സുകൾ സർവ്വീസ് നടത്തുന്നതിനായി ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് നിഷ്കർഷിക്കുന്ന സേവന വേതന വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യുന്നതിന് കരാറിൽ ഏർപ്പെടുന്നവരെ മാത്രമായിരിയ്ക്കും ജോലിയ്ക്ക് നിയോഗിയ്ക്കുന്നത്. കരാറിനൊപ്പം 30,000 (മുപ്പതിനായിരം) രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകേണ്ടതാണ്. ഈ തുക ടിയാൻ താത്കാലിക സേവനത്തിൽ ഉള്ളിടത്തോളം സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നിലനിർത്തുന്നതാണ്. ടിയാൻ സ്വയം പിരിഞ്ഞ് പോകുകയോ 56 വയസ്സ് പൂർത്തീകരിച്ച് താത്കാലിക സേവനത്തിൽ നിന്ന് വിടുതൽ ചെയ്യുകയോ ചെയ്യുന്ന മുറയ്ക്ക് ടി തുകയിൽ ടിയാനിൽ നിന്ന് ഏതെങ്കിലും വിധത്തിൽ നാശനഷ്ടമുണ്ടായിട്ടുണ്ടെങ്കിൽ ആ തുക കിഴിവ് ചെയ്ത് തിരികെ നൽകുന്നതാണ്.

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ സേവന വ്യവസ്ഥകൾ അംഗീകരിയ്ക്കുന്നതിന് സമ്മതമുളള കെ.എസ്.ആർ.ടി.സിയുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ബാധകമല്ല.

യോഗ്യതകളും പ്രവർത്തി പരിചയവും (നിർബന്ധം)

1.1 ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുള്ള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം. തെരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിൽ നിന്നും നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് കരസ്ഥമാക്കുകയും വേണം.

1.2 അംഗീകൃത ബോർഡ് സ്ഥാപനത്തിൽ നിന്ന് 10-ാം ക്ലാസ് പാസ്സായിരിക്കണം.

1.3 മുപ്പതിൽ (30) അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് (5) വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിലുള്ള പ്രവർത്തി പരിചയം.

1.4 പ്രായം: അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയിൽ 24 മുതൽ 55 വയസ്സ് വരെ.

2. അഭിലഷണീയ യോഗ്യതയും പ്രവർത്തി പരിചയവും.

2.1 വാഹനങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയുളള അറിവും വാഹനങ്ങളിലുണ്ടാകുന്ന ചെറിയ തകരാറുകൾ കണ്ടെത്തി പരിഹരിക്കുന്നതിനുളള അറിവും അഭികാമ്യം.

മറ്റു വ്യവസ്ഥകൾ

3.1 സർവ്വീസുകളിൽ M.V.Act അനുശാസിയ്ക്കുന്ന വ്യവസ്ഥകൾക്കനുസൃതമായി 10 മണിക്കൂർ വരെ ജോലി ചെയ്യുവാൻ ആവശ്യമായ ആരോഗ്യവും, കാഴ്ചശക്തിയും ഉണ്ടായിരിക്കണം. സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ ഡോക്ടറിൽ നിന്നും നേത്ര രോഗ വിദഗ്ധനിൽ നിന്നും ലഭ്യമായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

3.2 ഒരു കണ്ടക്ടർക്കാവശ്യമായ സാമാന്യ കണക്കുകൾ കൂട്ടാനും കുറയ്ക്കാനും ഗുണിക്കുവാനും ഹരിക്കുവാനും അറിവുണ്ടായിരിക്കണം.

3.3 മലയാളവും ഇംഗ്ലീഷും എഴുതുവാനും
വായിക്കുവാനും അറിവുണ്ടായിരിക്കണം.

3.4 തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ സ്വന്തം താമസ സ്ഥലത്തുള്ള പോലീസ് സ്റ്റേഷനിൽ നിന്നും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) ഹാജരാക്കിയിരിക്കണം.

തിരഞ്ഞെടുപ്പ് പ്രക്രിയ

അപേക്ഷകൾ സൂഷ്മ പരിശോധന നടത്തി ചുരുക്ക പട്ടിക തയ്യാറാക്കി അതിൽ ഉൾപെട്ടിട്ടുള്ളവർ താഴെ പറയുന്ന പ്രക്രിയകൾ പൂർത്തീകരിയ്ക്കേണ്ടതാണ് :

1. അപേക്ഷിക്കുന്നവർ ടി നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിയ്ക്കുന്ന സെലഷൻ കമ്മിറ്റി നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായിരിക്കണം.

2. ഇന്റർവ്യൂ.

മേൽ പ്രക്രിയകളിൽ വിജയികളാകുന്നവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നതും ടി ലിസ്റ്റിൽ നിന്ന് റാങ്ക് അടിസ്ഥാനത്തിൽ ഒഴിവുകൾ വരുന്ന മുറയ്ക്ക് താത്കാലിക നിയമനം നൽകുന്നതാണ്. പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് മുതൽ ഒരു വർഷക്കാലത്തേക്ക് മാത്രമായിരിയ്ക്കും

കെ.എസ്.ആർ.ടി.സിയിൽനിന്നുള്ള ജീവനക്കാർ വർക്കിംഗ് അറേഞ്ച്മെന്റ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ സേവനം അനുഷ്ഠിക്കേണ്ടതും അതിനായി KSRTC SWIFT മായി പ്രത്യേക കരാറിൽ ഏർപ്പെടേണ്ടതുമാണ്. ഇപ്രകാരം സേവനമനുഷ്ഠിയ്ക്കുന്ന ജീവനക്കാർക്ക് അർഹമായ ഇൻസെന്റീവ് | അലവൻസുകൾ / ബാറ്റ് എന്നിവ മാത്രം സ്വിഫ്റ്റിൽ നിന്നും ലഭ്യമാകുന്നതും, അർഹമായ ശമ്പളം കെ.എസ്.ആർ.ടി.സി യിൽ നിന്നും ലഭ്യമാക്കുന്നതുമാണ്. കാലാകാലങ്ങളിൽ മാനേജ്മെന്റ് പൊതു താൽപര്യങ്ങൾക്ക് അനുസൃതമായി ഭേദഗതി വരുത്താവുന്നതുമായ ഇതു സംബന്ധിച്ചുള്ള കരാർ വ്യവസ്ഥകൾ അനുബന്ധം ആയി ഉള്ളടക്കം ചെയ്തിരിക്കുന്നു.

കെഎസ്ആർടിസിയിൽ അഞ്ചു വർഷമോ അതിലധികമോ ജോലി ചെയ്തു
പരിചയമുള്ള ജീവനക്കാർക്ക് മുൻഗണനയ്ക്ക് അർഹത ഉണ്ടായിരിക്കും. അനുബന്ധത്തിൽ വിവരിച്ചിരിക്കുന്ന വ്യവസ്ഥകളിൽ ദിവസ വേതനത്തിന് ജോലി നിർവഹിക്കുവാൻ സന്നദ്ധരായ നിലവിൽ കെ.എസ്.ആർ.ടി.സിയിൽ സേവനം അനുഷ്ഠിയ്ക്കുന്ന ജീവനക്കാരിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് നിശ്ചയിക്കുന്ന സേവന വേതന വ്യവസ്ഥകൾ യോഗ്യത ഉള്ളവരും അംഗീകരിച്ച് സേവനം അനുഷ്ഠിയ്ക്കാൻ സന്നദ്ധരായവരും ഓൺലൈനായി

അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തി 20/09/2023 ന് വൈകുന്നേരം 5 മണിയ്ക്ക് മുൻപായി www.cmd.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിയ്ക്കേണ്ടതാണ്. ഓൺലൈൻ വഴി അല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

മറ്റ് പ്രധാന വ്യവസ്ഥകൾ

1, ഇപ്രകാരം നിയമിയ്ക്കപ്പെടുന്നവർക്ക് ടി കാലയളവിലെ സേവനത്തിന്റെ അടിസ്ഥാനത്തി കെ.എസ്.ആർ.ടി.സിയിലോ, കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിലോ, സർക്കാരിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളിലോ സ്ഥിര നിയമനം നേടുന്നതിന് അവകാശം ഉന്നയിയ്ക്കാൻ അർഹത ഉണ്ടായിരിയ്ക്കില്ല.

2. Rank List ൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേരെയും ദിവസവേതനത്തിൽ ജോലിയിൽ നിയോഗിയ്ക്കണം എന്ന് നിർബന്ധമില്ല. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ നിന്ന് നിബന്ധനകൾക്ക് വിധേയമായി റൊട്ടേഷൻ അടിസ്ഥാനത്തിലായിരിയ്ക്കും ജോലിയ്ക്ക് നിയോഗിക്കുന്നത്. അതിനെതിരെ യാതൊരുവിധ അവകാശങ്ങളും കെ.എസ്.ആർ.ടി.സി - സ്വിഫ്ടിനെതിരെ നിലനിൽക്കുന്നതല്ല.

3. ജോലിയ്ക്ക് സ്ഥിരമായി ഹാജരാകാതിരിയ്ക്കുന്നവരെയും അച്ചടക്ക ലംഘനം നടത്തുന്നവരെയും കരാർ ലംഘിയ്ക്കുന്നവരെയും നോട്ടീസ് ഇല്ലാതെ തന്നെ ജോലിയിൽ നിന്ന് നീക്കം ചെയ്യുന്നതും അത്തരത്തിൽ നീക്കം ചെയ്യപ്പെടുന്നവരെ വീണ്ടും ജോലിയ്ക്ക് നിയോഗിയ്ക്കുന്നതുമല്ല.

4, 09/07/2019 ലെ സ.ഉ.(അച്ചടി) 81/2019 ധന നമ്പർ സർക്കാർ ഉത്തരവ് പ്രകാരം 8 മണിക്കൂർ ഡ്യൂട്ടിക്ക് 715/- രൂപയാണ് വേതനം നിശ്ചയിച്ചിരിയ്ക്കുന്നത്. അധിക മണിയ്ക്കൂറിന് 130 രൂപ അധിക സമയം അലവൻസായി നൽകും. അധിക വരുമാനത്തിൽ സ്വിഫ്റ്റിൽ നിലവിലുള്ള ഇൻസെന്റീവ് അനുസരിച്ചുള്ള ഇൻസെന്റീവ് ബാറ്റയും ലഭ്യമാകുന്നതാണ്. സംവിധാനം ഇപ്രകാരം ജോലിയ്ക്ക് നിയോഗിക്കപെടുന്നവർ Motor Transport Workers Act 1961/ Rules 1962 അനുസരിച്ചുള്ള Duty Pattern അനുസരിച്ച് ഡ്യൂട്ടി ചെയ്യാൻ ബാദ്ധ്യസ്ഥർ ആയിരിയ്ക്കും.

🔺ഡ്രൈവർ കം കണ്ടക്ടർ ജോലിയിൽ സേവനം അനുഷ്ഠിക്കുന്നതിന് കെ.എസ്.ആർ.ടി.സി. കമ്പനി പുറപ്പെടുവിക്കുന്നതും, കാലാകാലങ്ങളിൽ ഭേദഗതി ചെയ്ത് പുറപ്പെടുവിക്കുന്നതുമായ എല്ലാ ഉത്തരവുകൾക്കും വിധേയമായി പ്രവർത്തിക്കേണ്ടതും, ചുവടെ ചേർത്തിരിക്കുന്ന നിബന്ധനകൾ, ജോലികൾ, ഉത്തരവാദിത്വങ്ങൾ എന്നിവ അപേക്ഷിക്കേണ്ടത്.

1. പൊതുവായ നിബന്ധനകളും വ്യവസ്ഥകളും

1. ദിവസവേതന വ്യവസ്ഥയിൽ പുറമെ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്കും, വർക്കിംഗ് വ്യവസ്ഥയിൽ കെ.എസ്.ആർ.ടി.സി.യിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്കും കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ സേവന വ്യവസ്ഥകൾ ഒരു പോലെ ബാധകമായിരിക്കും.KSRTC-SWIFTൽ നിയമിതരാകുന്നവർ സ്വിഫ്റ്റിന്റെ ഭരണ സമിതി കാലാകാലങ്ങളിൽ പരിഷ്കരിയ്ക്കുന്ന സേവന വേതന വ്യവസ്ഥകളിൽ ജോലി ചെയ്യുന്നതിന് സന്നദ്ധരായിരിക്കണം, ആയതിനായി KSRTC- SWIFTമായി കരാറിൽ ഏർപ്പെടേണ്ടതുമാണ്.

2. ദിവസ വേതനം : ദിവസ വേതന വ്യവസ്ഥയിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 8 മണിക്കൂർ ഡ്യൂട്ടിയ്ക്ക് രൂപ 715/- ആയിരിക്കും ലഭിക്കുന്നത്. കെ.എസ്.ആർ.ടി.സി.യിൽ നിന്ന് വർക്കിംഗ് അറേഞ്ച്മെന്റ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക്, കെ.എസ്.ആർ.ടി.സി.യിൽ അവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി.യുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും തുടർന്നും കെ.എസ്.ആർ.ടി.സി. യിൽ നിന്നും ലഭിക്കുന്നതാണ്. ഇപ്രകാരം സേവനമനുഷ്ഠിയ്ക്കുന്ന ജീവനക്കാർക്ക് അർഹമായ ഇൻസെന്റീവ് | അലവൻസുകൾ | ബാറ്റ് എന്നിവ മാത്രം സ്വിഫ്റ്റിൽ നിന്നും ലഭ്യമാകുന്നതാണ്.

3 Sign in & Sign off അടക്കമുള്ള 8 മണിക്കൂർ ഡ്യൂട്ടിയ്ക്ക് ശേഷമുള്ള അധിക സമയ അലവൻസ് ഒരു മണിക്കൂറിന് 130/- രൂപ എന്ന നിരക്കിൽ അധിക പ്രവർത്തി ചെയ്യുന്ന സമയത്തിന് ആനുപാതികമായി നൽകുന്നതാണ്. ടി അലവൻസുകൾ വർക്കിംഗ് അറേഞ്ചുമെന്റ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനം അനുഷ്ഠിക്കുന്ന കെ.എസ്.ആർ.റ്റി.സി. ജീവനക്കാർക്കും ബാധകമായിരിക്കും.

🔺അഞ്ച് (5) മണിയ്ക്കൂറിനു മുകളിൽ അധികരിയ്ക്കുന്ന പക്ഷം അടുത്ത ഡ്യൂട്ടിയായി പരിഗണിയ്ക്കുന്നതാണ്.

🔺 സർവീസുകൾക്കിടയിൽ നിർദ്ദിഷ്ട വിശ്രമ സമയത്തിന് അഡീഷണൽ ഡ്യൂട്ടി പരിഗണിക്കുന്നതല്ല, എന്നാൽ അധിക ബത്ത പരിഗണിയ്ക്കുന്നതാണ്.

4. അപകടങ്ങൾ ഉണ്ടാകാതെയും, ബസ്സുകൾക്ക് കേടുപാടുകൾ ഉണ്ടാകാതെയും ചുവടെ ചേർത്തിരിക്കുന്ന മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് ഇൻസെന്റീവ് നൽകുന്നത് പരിഗണിയ്ക്കും

| യാത്രക്കാരുമായി മികച്ച ഉപഭോകൃത ബന്ധം കാത്തു സൂക്ഷിക്കൽ.

II. ബസുകളുടെ കൃത്യമായ പരിപാലനം

III. ബസ് എല്ലാ സമയവും വൃത്തിയായി സൂക്ഷിയ്ക്കുന്നത്.

iv. ഡ്യൂട്ടിയിലെ കൃത്യനിഷ്ഠത.
 ഡ്യൂട്ടി സമയത്ത് കൃത്യവും വൃത്തിയുള്ളതുമായ യൂണിഫോം ധരിയ്ക്കൽ.

5 കൂടുതൽ വരുമാനം നേടുന്നതിനുളള മുൻകൈയെടുക്കൽ തുടങ്ങിയവ 5. മതിയായ കാരണങ്ങൾ ഇല്ലാതെ ജോലിക്ക് ഹാജരാവാത്തതിനാൽ സർവീസ് ക്യാൻസലേഷൻ ലേറ്റ് ഡിപ്പാർച്ചർ സംഭവിക്കുകയാണെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വം കാരണക്കാരായ ജീവനക്കാർക്ക് മാത്രമായിരിക്കും. ഇപ്രകാരം ഉണ്ടാകുന്ന നഷ്ടം ബന്ധപ്പെട്ട ജീവനക്കാരിൽ നിന്നും ഈടാക്കുന്നതാണ്.

6 ഡ്യൂട്ടി നിർണ്ണയം, റൂട്ട് സെലക്ഷൻ, ഡ്യൂട്ടി പാറ്റേൺ മുതലായവ മാനേജ്മെന്റ്
തീരുമാനിക്കുന്നതും ആ തീരുമാനങ്ങൾ പൂർണമായും പാലിക്കുന്നതിന് ഡ്രൈവർ കം
കണ്ടക്ടർമാർ ബാധ്യസ്ഥരുമാണ്.

7. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർ KSRTC - SWIFT മായി നിർദ്ദിഷ്ഠ കാറിൽ ഏർപ്പെടുന്നതിനൊപ്പം പലിശയില്ലാത്ത റീഫണ്ട് ചെയ്യുന്ന കരുതൽ നിക്ഷേപമായി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ KSRTC - SWIFTന്റെ പേരിൽ എടുത്ത 30,000/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സമർപ്പിയ്ക്കേണ്ടതാണ്.

8. ഈ കരുതൽ നിക്ഷേപം ഏതെങ്കിലും കാരണത്താൽ പിരിഞ്ഞു പോകുന്ന പക്ഷം, ഒരു വർഷം പൂർത്തിയാക്കിയതിനു നൽകുകയുള്ളൂ. മാത്രമേ അർഹമായ തിരികെ

11.വേതന വ്യവസ്ഥകൾ :

1. പ്രതിദിനം 1 ഡ്യൂട്ടിയും, ആഴ്ചയിൽ 1 വീക്കിലി ഓഫും മാത്രമെ അനുവദിക്കുകയുള്ളൂ..

2. ഒരു ഡ്യൂട്ടിയ്ക്ക് രൂപ 715 വീതം കൂലിയായി അനുവദിയ്ക്കും, 3. കമ്പനി അംഗീകരിച്ചിട്ടുള്ള ഡ്യൂട്ടി റോസ്റ്റർ അനുസരിച്ച് ഹാജരാകേണ്ടതും വീക്കിലി
ഓഫിന് അർഹത ഉണ്ടായിരിക്കുന്നതുമാണ്.

4. കാലാകാലങ്ങളിൽ നിഷ്ക്കർഷിയ്ക്കുന്ന കിലോമീറ്റർ അലവൻസ്,നൈറ്റ്
അലവൻസ്, കളക്ഷൻ ബാറ്റ എന്നിവയ്ക്ക് അർഹത ഉണ്ടായിരിക്കുന്നതാണ്.

5. PF തുടങ്ങിയ ആനുകൂല്യങ്ങൾ ജീവനക്കാർക്ക് ലഭിക്കുന്നതാണ്.

III. സേവന വ്യവസ്ഥകൾ 1

രണ്ട് സെറ്റ് ജീവനക്കാർക്ക് (4 പേർക്ക്) ഒരു ബസ് നൽകുന്ന ബസ് മാര്യേജ് സിസ്റ്റം) ആയിരിക്കും നടപ്പിലാക്കുക, ഇപ്രകാരം നൽകുന്ന ജീവനക്കാർ ആകസ്മിക അവധികൾ എടുക്കുന്ന പക്ഷം റിസർവ്വ് പൂളിൽ നിന്നും അവർക്ക് ഇഷ്ടമുള്ള ഡ്രൈവർ കം കണ്ടക്ടർമാരെ പകരം നിയോഗിയ്ക്കേണ്ടതാണ്.

2 ഡ്യൂട്ടി സമ്പ്രദായം വേതനം ഭരണപരമായ തീരുമാനങ്ങൾ മുതലായവ സംബന്ധിച്ച് കമ്പനി നിർണ്ണയിക്കുന്ന നിർദ്ദേശങ്ങൾ പ്രകാരം കാലാകാലങ്ങളിൽ
ജോലി ചെയ്യേണ്ടതാണ്.

3. Rank List ൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേരെയും ദിവസവേതനത്തിൽ ജോലിയിൽ നിയോഗിയ്ക്കണം എന്ന് നിർബന്ധമില്ല. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ നിന്ന് നിബന്ധനകൾക്ക് വിധേയമായി റൊട്ടേഷൻ അടിസ്ഥാനത്തിലായിരിയ്ക്കും ജോലിയ്ക്ക് നിയോഗിക്കുന്നത്. അതിനെതിരെ യാതൊരുവിധ അവകാശങ്ങളും കെ.എസ്.ആർ.ടി.സി - സ്വിഫ്ടിനെതിരെ നിലനിൽക്കുന്നതല്ല.

4. സർവ്വീസ് പുറപ്പെടുന്നതിന് മുൻപ് ബസ്സിനുൾവശം വൃത്തിയും വെടിപ്പും വരുത്തേണ്ടതും, സീറ്റ് കവർ, വിൻഡോ കർട്ടൻ വിൻഡോ ഗ്ലാസ് വൃത്തിയാണെന്ന് ഉറപ്പു വരുത്തിയശേഷം മാത്രമെ സർവ്വീസിനായി ബസ് ഉപയോഗിക്കുവാൻ പാടുള്ളൂ. 5. സർവ്വീസ് പുറപ്പെടുന്നതിന് അരമണിക്കൂർ മുൻപ് നിർദ്ദിഷ്ട ബസ് സർവ്വീസ് ഓപ്പറേഷന് പ്രാപ്തമാണോ എന്നത് പരിശോധിച്ച് യഥാസമയം bus bay ൽ
എത്തിക്കേണ്ടതാണ്.

6. ഡെസ്റ്റിനേഷൻ ബോർഡ് ബസ്സിൽ പ്രദർശിപ്പിക്കേണ്ടതാണ്. 7. കമ്പനി നിർദ്ദേശിക്കുന്ന യൂണിഫോം ധരിക്കുക, യൂണിഫോം ഏതായിരിക്കണം
എപ്രകാരം ആയിരിക്കണം. എപ്രകാരം ധരിക്കണം എന്നിവ സ്വിഫ്റ്റ് കമ്പനി നിർദ്ദേശിക്കുന്ന രീതിയിൽ മാത്രമെ ധരിക്കുവാൻ പാടുള്ളൂ.

8. കമ്പനി നിർണ്ണയിക്കുന്ന സർവ്വീസ് പോകുന്നതിന് ബാധ്യസ്ഥനായിരിക്കണം. ഡ്യൂട്ടി നിർണ്ണയിക്കൽ, റൂട്ട് തിരഞ്ഞെടുക്കൽ, ഡ്യൂട്ടി സമ്പ്രദായം എന്നിവയിൽ യാതൊരു
അഭിപ്രായ സ്വാതന്ത്ര്യവും ഉണ്ടായിരിക്കില്ല.
യാത്രക്കാ അതിഥികളായി കണ്ട് പ്രവർത്തിക്കുകയും, കമ്പനിയുടെ താൽപര്യങ്ങൾക്ക് അനുസൃതമായി യാത്രക്കാരോട് സഭ്യവും വിനയാന്വിതവുമായി പെരുമാറുകയും അവരുടെ സുരക്ഷാ സംവിധാനങ്ങളിൽ ശ്രദ്ധചെലുത്തുകയും ഏതുസാഹചര്യത്തിലും യാത്രക്കാരുടെ സൗകര്യങ്ങൾക്ക് മുൻഗണന നൽകേണ്ടതുമാണ്.

10. കമ്പനി നിർദ്ദേശിക്കും പ്രകാരം യാത്രക്കാരുടെ ലഗ്ഗേജുകൾ എടുത്ത് ബസ്സിൽ ഭദ്രമായി വയ്ക്കുകയും, തിരികെ യാത്രക്കാർക്ക് കേടുപാടുകൾ നൽകുകയും ചെയ്യേണ്ടതാണ്. കൂടാതെ

11. ഓൺലൈൻ റിസർവേഷൻ ബാധകമായ ബസ്സുകളിൽ ചാർട്ട് പ്രകാരം മുൻകൂട്ടി യാത്രക്കാരെ ഫോണിലൂടെ ബന്ധപ്പെടേണ്ടതാണ്.

12. പരമാവധി യാത്രക്കാരെ ബസ്സിൽ കയറ്റുന്നതിനും, നിയമാനുസൃണം യാത്രക്കാരെ ബസ് സ്റ്റോപ്പുകളിൽ ഇറക്കുന്നതിനും, നിർദ്ദിഷ് സ്റ്റോപ്പുകളിൽ നിർത്തുന്നതിനും ശ്രദ്ധാലുവാകേണ്ടതാണ്.

13. യാത്രാമധ്യേ യാത്രികന് മെഡിക്കൽ സഹായം അനിവാര്യമായാൽ മറ്റ് യാത്രക്കാരെബുദ്ധിമുട്ടിക്കാതെ സഹായി സജ്ജീകരണങ്ങൾ ഒരുക്കുവാൻ ശ്രമിക്കേണ്ടതാണ്.

14. യാത്രക്കാർ ഇറങ്ങുന്നതിന് മുമ്പ് ബാലൻസ്, യാത്രക്കാരുടെ മറ്റ് വിലപ്പിടിപ്പുളള വസ്തുക്കൾ എന്നിവ ബസ്സിൽ വച്ചു മറന്നുപോകാതിരിക്കാനുള്ള സന്ദേശം പ്രധാന സ്റ്റോപ്പുകളിൽ ജീവനക്കാർ നൽകേണ്ടതാണ്.

15. യാത്രാമധ്യേ ടയർ പഞ്ചർ കാരണം ബ്രേക്ക്ഡൗൺ ആകുന്നപക്ഷം ജീവനക്കാർ
തന്നെ സ്റ്റെപ്പിനി ടയർ മാറ്റി സർവ്വീസ് നടത്തേണ്ടതാണ്.

16. സർവ്വീസുകൾ പോകുമ്പോൾ ട്രിപ്പ് തീർന്നാൽ നിഷ്കർഷിക്കുന്ന
സമയത്തിനുള്ളിൽ അടുത്ത ട്രിപ്പ് തുടങ്ങുന്നതിന് മുമ്പ് ബസ്സിനകം
വൃത്തിയായിരിക്കണം.

 17. ബസ്സിനുള്ളിൽ സന്ദർശക പുസ്തകം യാത്രക്കാർ കാണത്തക്കരീതിയിൽ
സൂക്ഷിക്കേണ്ടതും, യാത്രക്കാർ ആവശ്യപ്പെടുന്ന മുറയ്ക്ക് അവരുടെ അഭിപ്രായം രേഖപ്പെടുത്തുവാൻ ലഭ്യമാക്കേണ്ടതുമാണ്.

 18. വീൽചെയർ ഉപയോഗിക്കുവാൻ പറ്റുന്ന ബസ്സുകളിൽ ആയതിലേയ്ക്കായി ബസ് താഴ്ത്തി അംഗ പരിമിതർക്ക് കയറാനും ഇറങ്ങാനും യാത്ര ചെയ്യാനും വേണ്ട
സഹായം ലഭ്യമാക്കേണ്ടതാണ്.

19. വൃദ്ധർ / അന്ധർ, അംഗപരിമിതർ തുടങ്ങിയവരെ കയറ്റുമ്പോഴും ഇറക്കുമ്പോഴും വേണ്ട സഹായങ്ങൾ ചെയ്യേണ്ടതും പരിപൂർണ്ണ ശ്രദ്ധ പുലർത്തേണ്ടതുമാണ്.

20. പ്രത്യേകശ്രദ്ധ ആവശ്യമായി വരുന്ന മുതിർന്ന പൗരൻമാർ, ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകൾ, അംഗവൈകല്യമുള്ളവർ തുടങ്ങിയ യാത്രക്കാർക്ക് പ്രത്യേക പരിഗണന
നൽകേണ്ടതാണ്.

21. ലോജിസ്റ്റിക്സ് സംബന്ധമായ
പാഴ്സലുകൾ, കാർഗോ, കത്തുകൾ,
ഡോക്യുമെന്റുകൾ തുടങ്ങിയവ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതും
യഥാസമയം ബന്ധപ്പെട്ടവരെ ഏൽപ്പിക്കേണ്ടതുമാണ്.

22. കേവല കാരണങ്ങൾ പറഞ്ഞുകൊണ്ട് അവധി അപേക്ഷിക്കുക, നിസ്സാര
കാരണങ്ങളാൽ ജോലിയ്ക്ക് ഹാജരാകാതിരിക്കുക - യഥാസമയം ഹാജരാകാത്ത പക്ഷം, സർവ്വീസ് ക്യാൻസലേഷൻ ട്രിപ്പ് കർട്ടയിൽമെന്റ് / ലേറ്റ് ഡിപ്പാർച്ചർ എന്നിവ ഉണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ജീവനക്കാർക്ക് ആയിരിക്കും.

23. പ്രകോപനം ഉണ്ടാകുന്ന രീതിയിൽ യാത്രക്കാർ സംസാരിച്ചാൽ പോലും "Customer is the most important person" എന്ന ഗാന്ധി വചനത്തിന്റെ അടിസ്ഥാനത്തിൽ സംയമനം പാലിയ്ക്കേണ്ടതാണ്.

24. സർവ്വീസ് തുടങ്ങുന്നതിന് മുൻപ് ബസ്സിന്റെ അകവും പുറവും പരിശോധിക്കേണ്ടതും, സ്ക്രാച്ചുകൾ വിളളലുകൾ തുടങ്ങിയവയുണ്ടെങ്കിൽ മൊബൈലിൽ ഫോട്ടോ എടുത്തിരിക്കേണ്ടതും ആയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചതിനുശേഷം മാത്രമെ സർവ്വീസിന് ടീ വാഹനം ഉപയോഗിക്കുവാൻ പാടുളളൂ. അല്ലാത്തപക്ഷം ഡ്യൂട്ടി തീർന്നു വരുമ്പോൾ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ നഷ്ടങ്ങൾ ടി  ക്രൂ ഉത്തരവാദി ആയിരിക്കും.

25. സർവ്വീസിനിടയിൽ വാഹന സംബന്ധമായ യാത്രക്കാരുടെ പരാതികൾ (മൊബൈൽ ചാർജ്ജിംഗ് പോയിന്റുകൾ വർക്ക് ചെയ്യാതിരിക്കുക തുടങ്ങിയവ) ഡ്യൂട്ടി ഫിനിഷ് ചെയ്യുന്ന സമയം അപ്പപ്പോൾ തന്നെ ബന്ധപ്പെട്ട മേൽ ഉദ്യേഗസ്ഥർക്ക് രേഖാമൂലം നൽകേണ്ടതാണ്.

26. യാത്രക്കാരോട് അപമര്യാദയായി പെരുമാറിയെന്ന് കമ്പനിക്ക് ബോധ്യപ്പെടുന്നപക്ഷം നോട്ടീസില്ലാതെ ഉടനടി പിരിച്ചുവിടുന്നതിന് കമ്പനിക്ക് പൂർണ്ണ അധികാരം ഉണ്ടായിരി ക്കുന്നതാണ്.

27. യാത്രക്കാരുടെയും ബസ്സിന്റെയും ഉൾപ്പെടെയുള്ള ക്രൂവിന്റെയും സുരക്ഷയുടെ
ഉത്തരവാദിത്വം തന്നിൽ നിക്ഷിപ്തമാണെന്ന അവബോധത്തോടെ ഡ്രൈവിംഗ് ഡ്യൂട്ടി
നിർവ്വഹിക്കേണ്ടതാണ്.

28. ജീവനക്കാരുടെ കാരണത്താൽ ബസ്സിന് വാഹനത്തിന് 1,00,000/- (ഒരു ലക്ഷം)
രൂപയിലധികം നാശനഷ്ടം ഉണ്ടാകുന്നപക്ഷം പിരിച്ച് വിടുന്നതടക്കമുള്ള നടപടി സ്വീകരിക്കുന്നതിന് കമ്പനിക്ക് പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതും ഇപ്രകാരം പിരിച്ചുവിടുന്നതിലൂടെ കമ്പനിക്ക് സാമ്പത്തികമോ അല്ലാതെയോ യാതൊരു ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. ബസ്സുകളിൽ നിരീക്ഷണത്തിനായി ഡ്യൂവൽ ക്യാമറകൾ ഘടിപ്പിക്കുന്നതാണ്. ഒരു ലക്ഷത്തിന് താഴെയുള്ള തുകയുടെ നാശനഷ്ടത്തിന് ആനുപാതികമായുള്ള നഷ്ടം ബന്ധപ്പെട്ട ജീവനക്കാരിൽ നിന്നും ഈടാക്കുന്നതാണ്.

29. മദ്യപിച്ചുകൊണ്ട് സർവ്വീസ് ഓപ്പറേഷനിൽ പങ്കെടുക്കുകയോ, മദ്യപിച്ചുകൊണ്ട്
സർവ്വീസ് നടത്തുകയോ ചെയ്തതായി കണ്ടുപിടിക്കപ്പെട്ടാൽ യാതൊരു
മുന്നറിയിപ്പുമില്ലാതെ നോട്ടീസില്ലാതെ ഉടനടി പിരിച്ചുവിടുന്നതിന് കമ്പനിക്ക് പൂർണ്ണ
അധികാരം ഉണ്ടായിരിക്കുന്നതും, ഇപ്രകാരം പിരിച്ചുവിടുന്നതിലൂടെ കമ്പനിക്ക്
സാമ്പത്തികമോ അല്ലാതെയോ യാതൊരു ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല.

30. ജോലിയ്ക്ക് സ്ഥിരമായി ഹാജരാകാതിരിയ്ക്കുന്നവരെ നോട്ടീസ് ഇല്ലാതെ തന്നെ ജോലിയിൽ നിന്ന് നീക്കം ചെയ്യുന്നതും അത്തരത്തിൽ നീക്കം ചെയ്യപ്പെടുന്നവരെ വീണ്ടും ജോലിയ്ക്ക് നിയോഗിയ്ക്കുന്നതുമല്ല.

31. ദിവസേന ലഭിയ്ക്കുന്ന കളക്ഷൻ കമ്പനി നിഷ്കർഷിയ്ക്കുന്ന കെ.എസ്.ആർ.ടി.സി യുടെ ടിക്കറ്റ് & ക്യാഷ് സെക്ഷനിലോ നിർദ്ദിഷ്ട ബാങ്ക് അക്കൗണ്ടിലോ നിക്ഷേപിച്ച്
രസീൽ സമർപ്പിയ്ക്കേണ്ടതാണ്.

32. കെ.എസ്.ആർ.ടി.സി യുടെ ചെക്കിങ് ഇൻസ്പെക്ടർമാർ ബസ്സുകളിൽ പതിവ് പരിശോധന നടത്തുകയും ടിക്കറ്റില്ലാതെ യാത്രക്കാരെ കണ്ടെത്തുകയാണെങ്കിൽ ഉത്തരവാദികളിൽ നിന്ന് ഉയർന്ന പിഴ ഈടാക്കുകയോ മുന്നറിയിപ്പ് കൂടാതെ ജോലിയിൽ നിന്ന് പിരിച്ച് വിടുന്നതുമാണ്.

33. പൊതുജനങ്ങൾക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകളോട് ആഭിമുഖ്യം കുറയുവാൻ കാരണമായേക്കാവുന്ന ജീവനക്കാരുടെ പ്രവർത്തികൾ സംബന്ധിച്ച റിപ്പോർട്ടുകൾ . പരാതികൾ എന്നിവ ആവർത്തിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെടുന്ന പക്ഷം ആയത് അന്വേഷണ വിധേയമായി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയാണെങ്കിൽ കരുതൽ ധനമായി നൽകിയ തുക തിരികെ നൽകുന്നതല്ല 

കൂടാതെ ജീവനക്കാരുടെ വീഴ്ച മൂലം കമ്പനിക്ക് ഉണ്ടാകുന്ന ബാധ്യത കരുതൽ ധനത്തേക്കാൾ അധികരിക്കുകയാണെങ്കിൽ റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നടപടികൾ കമ്പനി സ്വീകരിക്കുന്നതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain