SBI ബാങ്കിൽ 6000ത്തിൽ പരം അപ്പറന്റീസ് ജോലി ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം

SBI ബാങ്കിൽ 6000ത്തിൽ പരം അപ്പറന്റീസ് ജോലി ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസ്ഷിപ്പി ന് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കാണ് അവസരം. എല്ലാ സംസ്ഥാനങ്ങളിലുമായി 6,160 പേർ ക്കാണ് പരിശീലനം നൽകുക. ഇതിൽ 424 ഒഴിവാണ് കേരളത്തിലുള്ളത്. ഒരുവർഷമായിരിക്കും പരിശീല നം. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഓൺലൈൻ പരീക്ഷ 2023 ഒക്ടോബർ/നവംബറിൽ നടക്കും. കേര ളത്തിൽ 10 പരീക്ഷാകേന്ദ്രങ്ങളുണ്ടായിരിക്കും. ഒഴി വുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പട്ടിക കാണുക. അപ്രന്റിസ്ഷിപ്പ് വിജയകരമായി പൂർത്തീ കരിക്കുന്നവർക്ക് ജൂനിയർ അസോസിയേറ്റ് നിയമ നത്തിൽ വെയിറ്റേജ്/ഇളവ് നൽകും.

അപേക്ഷിക്കുന്നവർക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത.

അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂ ട്ടിൽ നിന്ന് നേടിയ ബിരുദം. 01.08.2023-നകം നേടിയ തായിരിക്കണം യോഗ്യത. ഒരാൾക്ക് ഒരു സംസ്ഥാന ത്തേക്കേ, അപേക്ഷിക്കാനാവൂ. ആ സംസ്ഥാനത്തെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം.

സ്റ്റൈപ്പൻഡ്: പ്രതിമാസം 15,000 രൂപ. പ്രായം: 01.08.2023-ന് 20-28 വയസ്സ്. അപേക്ഷകർ 02.08.1995-നും 01.08.2003-നും ഇടയിൽ ജനിച്ചവരാ യിരിക്കണം (രണ്ട് തീയതിയുമുൾപ്പെടെ), എസ്.സി. എസ്.ടി., ഒ.ബി.സി, ഭിന്നശേഷി വിഭാഗക്കാർക്ക് കേന്ദ്ര
ഗവ. നിയമപ്രകാരമുള്ള വയസ്സിളവിന് അർഹതയുണ്ട്. ഫീസ്: എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗ ക്കാർക്ക് ഫീസില്ല. മറ്റുള്ളവർ 300 രൂപ ഓൺലൈ നായി അടയ്ക്കണം.

പരീക്ഷ: ഓൺലൈൻ എഴുത്തുപരീക്ഷ ഒബ്ജ ക്ടീവ് മാതൃകയിലായിരിക്കും. ജനറൽ/ഫിനാൻഷ്യൽ അവയർനെസ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി ആൻഡ് കംപ്യൂ ട്ടർ ആപ്റ്റിറ്റ്യൂഡ് എന്നിവയായിരിക്കും വിഷയങ്ങൾ. ആകെ 100 ചോദ്യമായിരിക്കും (100 മാർക്ക്) ഉണ്ടായി രിക്കുക. ഒരുമണിക്കൂറാണ് സമയം. ജനറൽ ഇംഗ്ലീഷ് ഒഴികെയുള്ളവയ്ക്ക് മലയാളമുൾപ്പെടെയുള്ള പ്രാദേ ശികഭാഷകളും ഇംഗ്ലീഷും ഹിന്ദിയും മാധ്യമമായി തിരഞ്ഞെടുക്കാം. കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങ ളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാകേന്ദ്ര മുണ്ടാവും. തെറ്റുത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാർക്കുണ്ടായിരിക്കും. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പട്ടിക കാണുക.

ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശികഭാഷയിൽ പരിജ്ഞാ നമുണ്ടായിരിക്കണം. അതിനാൽ, കേരളത്തിലെ ഒഴി വുകളിലേക്കാണ് അപേക്ഷിക്കുന്നതെങ്കിൽ, മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും മനസ്സി ലാക്കാനും കഴിയണം. അത് തെളിയിക്കുന്നതിനായി, ഓൺലൈൻ പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെടുന്ന വർക്ക് പ്രത്യേകം പരീക്ഷയുണ്ടാവും. എന്നാൽ, പ്രാദേ ശികഭാഷ (കേരളത്തിൽ മലയാളം) പഠിച്ചതായുള്ള പത്താംതലത്തിലെയോ പന്ത്രണ്ടാംതലത്തിലെയോ സർട്ടിഫിക്കറ്റ്/മാർക്ക്ഷീറ്റ് സമർപ്പിക്കുന്നവർ ഈ പരീക്ഷ എഴുതേണ്ടതില്ല.

- അപേക്ഷകർ എസ്.ബി.ഐ.യിലോ മറ്റെവിടെ യെങ്കിലുമോ മുൻപ് അപ്രന്റിസ്ഷിപ്പ് ചെയ്തവരോ ഇപ്പോൾ ചെയ്യുന്നവരോ ആകാൻ പാടില്ല. വിദ്യാഭ്യാ സയോഗ്യത നേടിയശേഷം ഒരുവർഷമോ അതിൽ ക്കൂടുതലോ തൊഴിൽ പരിചയം/പരിശീലനം നേടി യവരും അപേക്ഷിക്കാൻ അർഹരല്ല.

അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേ ണ്ടത്. അപേക്ഷയോടൊപ്പം ഒപ്പ്, ഫോട്ടോ, ഇടതു കൈയിലെ വിരലടയാളം, സ്വന്തം കൈപ്പടയിലെഴു തിയ സത്യപ്രസ്താവന എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ച മാതൃകയിൽ സ്ലാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 21. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപ നവും അപേക്ഷ അയക്കുന്നതിനുള്ള ലിങ്കും https://sbi.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain