കുടുംബശ്രീ – കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍ എല്ലാ ജില്ലയിലും ജോലി

കുടുംബശ്രീ – കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍ – നിയമനം അപേക്ഷ ഫോം


കുടുംബശ്രീ മിഷന്‍റെ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലെ പ്രധാന പദ്ധതികളായ അതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി, അഗതി രഹിത കേരളം, വയോജന അയല്‍ക്കൂട്ടങ്ങള്‍, ഭിന്നശേഷി അയല്‍ക്കൂട്ടങ്ങള്‍, ബഡ്സ് സ്ഥാപനങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ട കുടുംബങ്ങളിലേക്ക് വരുമാനം എത്തിക്കുന്നതിനായി കുടുംബശ്രീ മിഷന്‍ ഈ വര്‍ഷം പ്രത്യേക ഉപജീവന പദ്ധതി തയ്യാറാക്കുന്നു.


അതി ദാരിദ്ര്യ – അഗതി രഹിത കേരളം കുടുംബങ്ങള്‍, വയോജനങ്ങള്‍, ശാരീരിക/ മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നീ വിഭാഗങ്ങളുടെ സാമൂഹിക ഉള്‍ച്ചേര്‍ക്കലും, ഇവര്‍ക്കായി പ്രത്യേക ഉപജീവന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി കമ്മ്യൂണിറ്റി തലത്തില്‍ പ്രവര്‍ത്തനാഭിരുചിയുള്ള കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരെ തെരഞ്ഞെടുക്കുന്നു.
വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, അഗതി രഹിത – അതി ദരിദ്ര കുടുംബങ്ങള്‍, മറ്റു പിന്നോക്കാവസ്ഥയില്‍ നിലകൊള്ളുന്നവര്‍ എന്നിവരുടെ ഉള്‍ച്ചേര്‍ക്കല്‍ അവരെ ഉപജീവനത്തിലേക്ക് ഉയര്‍ത്തുന്നതിനായി സംരംഭകത്വത്തിലേക്ക് നയിക്കല്‍ തുടങ്ങിയവയാണ് കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരുടെ പ്രധാന ചുമതലകള്‍. കുടുംബശ്രീ സാമൂഹ്യ വികസന പരിപാടികളുടെ കാര്യക്ഷമമായ നിര്‍വഹണവും ഈ റിസോഴ്സ്പേഴ്സണ്‍മാരിലൂടെ ലക്ഷ്യമിടുന്നു.

നിയമനം കരാര്‍ വ്യവസ്ഥയിലായിരിക്കും.

🔹തസ്തിക : കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍
🔹ഒഴിവ് : (ഓരോ ജില്ലയിലെയും ഒഴിവ് അനുസരിച്ച്)
🔹നിയമന രീതി : കരാര്‍ നിയമനം

വിദ്യാഭ്യാസ യോഗ്യത

🔹അപേക്ഷകര്‍ കുടുംബശ്രീ അയല്‍ക്കൂട്ടാംഗമോ, കുടുംബശ്രീ കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.

🔹പ്ലസ്ടു/തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്.

🔹കുടുംബശ്രീ അയല്‍ക്കൂട്ടാംഗം/ഓക്സിലറി ഗ്രൂപ്പംഗം എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.

പ്രായപരിധി

 : അപേക്ഷകര്‍ 18 വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം (2023 ഓഗസ്റ്റ് 1 അനുസരിച്ച്).

വേതനം :
10,000 രൂപ പ്രതിമാസം.

തെരഞ്ഞെടുപ്പ് രീതി

🔹എഴുത്തുപരീക്ഷയുടെയും (60 മാര്‍ക്ക്) കമ്പ്യൂട്ടര്‍ പരിജ്ഞാന പരീക്ഷയുടെയും (20 മാര്‍ക്ക്) അഭിമുഖത്തിന്‍റെയും (20 മാര്‍ക്ക്) അടിസ്ഥാനത്തില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

🔹ഫോട്ടോ പതിപ്പിച്ച നിര്‍ദ്ദിഷ്ട മാതൃക (അപേക്ഷ ഫോം കുടുംബശ്രീ വെബ് സൈറ്റില്‍ നിന്ന് ലഭിക്കുന്നതാണ്) യിലുള്ള അപേക്ഷയോടൊപ്പം ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, ജനന തീയതി തെളിയിക്കുന്നസര്‍ട്ടിഫിക്കറ്റിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, സി ഡി എസ്സില്‍ നിന്നും സി ഡി എസ് ചെയര്‍പേഴ്സണ്‍ സാക്ഷ്യപ്പെടുത്തിയ അയല്‍ക്കൂട്ട അംഗത്വം/ കുടുംബാംഗം / ഓക്സിലറി അംഗത്വം എന്നിവ തെളിയിക്കുന്നസര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് / തിരിച്ചറിയല്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററുടെ പേരിലുള്ള ഏതെങ്കിലും ദേശസാല്‍കൃത
ബാങ്കുകളില്‍ നിന്നുള്ള 200 രൂപയുടെ ഡി ഡി എന്നിവ സഹിതം സെപ്റ്റംബര്‍ 1 ന് മുന്‍പായി ജില്ലാ മിഷനില്‍ സമര്‍പ്പിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ മിഷനില്‍ നിന്നും ബന്ധപ്പെടാവുന്നതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain