ജനറൽ ആശുപത്രിയിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ ജോലി ഒഴിവ്

ജനറൽ ആശുപത്രിയിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ ജോലി ഒഴിവ്


തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ 9-ാം വാർഡിലെ രോഗികളെ പരിചരിക്കുന്നതിന് മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു.

ആകെ 2 ഒഴിവുകൾ ആണ് ഉള്ളത്
പ്രതിമാസ വേതനം 18390 രൂപ. 

യോഗ്യതവിവരങ്ങൾ

എട്ടാം ക്ലാസ് പാസ്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. നിയമനം ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും.

പ്രായപരിധി
പരമാവധി 50 വയസ്. (കിടപ്പ് രോഗികൾ ഉൾപ്പെടെയുള്ള വ്യക്തികൾക്ക് പരിചരണം നൽകാൻ കഴിയുന്ന ശാരീരിക ക്ഷമത ഉള്ളവരായിരിക്കണം.
ഉദ്യോഗാർഥികൾ സെപ്റ്റംബർ 20 നു രാവിലെ 10.30 ന് തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 0471- 2343241.
മറ്റു ജോലി ഒഴിവുകളും ചുവടെ.

സീനിയർ റെസിഡന്റ് നിയമനം

സർക്കാർ മെഡിക്കൽ കോളജുകളിൽ സീനിയർ റെസിഡന്റ് താൽക്കാലിക ഒഴിവുകളുണ്ട്. എം ബി ബി എസ് ബിരുദവും എം ഡി / എം എസ്/ ഡി എൻ ബി ബിരുദാനന്തര യോഗ്യതയും കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. 2023 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. താല്പര്യമുള്ളവർ സെപ്റ്റംബർ 20 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0484- 2312944.

വാക്ക്-ഇൻ-ഇന്റർവ്യൂ
 
തൃപ്പൂണിത്തുറ ഗവൺമെന്റ് ആയൂർവേദ കോളേജ് ആശുപതി വികസന സമിതിയുടെ കീഴിൽ ന്യായവില മെഡിക്കൽ സ്റ്റോറിൽ ഒഴിവുള്ള സെയിൽസ്മാൻ തസ്തികയിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിനായി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. 

യോഗ്യത: പ്ലസ്ടു, കമ്പ്യൂട്ടർ പരിജ്ഞാനം ടാലി അഭിലഷണീയം. ആയുർവേദ ഫാർമസി വിഭാഗത്തിൽ 8 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം, പ്രായപരിധി 50 വയസ്, നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവ സഹിതം സെപ്റ്റംബർ 25 രാവിലെ 11ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക്ക്-ഇൻ-ഇന്റർവ്യൂവിന് പങ്കെടുക്കാവുന്നതാണ്. 

തെരഞ്ഞെടുക്കപ്പെടുന്നവർ ഒരു ലക്ഷം രൂപയുടെ പലിശ രഹിത സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0484 2777489, 0484 2776043

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain