സർക്കാർ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

സർക്കാർ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

🔺അക്രഡിറ്റഡ് ഓവർസിയർ: കൂടിക്കാഴ്ച്ച

കോട്ടായി ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ അക്രഡിറ്റഡ് ഓവർസിയർ തസ്തികയിലെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം.

മൂന്ന് വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം സെപ്റ്റംബർ 21 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ചക്കെത്തണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾ പഞ്ചായത്ത് ഓഫീസിൽ ലഭിക്കും.

🔺ക്ലർക്ക് കം അക്കൗണ്ടന്റ് നിയമനം

സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (അഡാക്) യുടെ തലശ്ശേരി തലായിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.

 ബി.കോം ബിരുദം, ടാലി, എം എസ് ഓഫീസ്, ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവർ എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം സെപ്റ്റംബർ 21 ന് രാവിലെ 9.30 ന് എരഞ്ഞോളിയിലുള്ള അഡാക് നോർത്ത് റീജിയണൽ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് റീജിയണൽ എക്സിക്യൂട്ടീവ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 0490 2354073

🔺കരാർ നിയമനം

കാക്കൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. യോഗ്യരായ വിദ്യാർത്ഥികളുടെ കൂടിക്കാഴ്ച്ച സെപ്റ്റംബർ 16ന് ഉച്ചക്ക് 2.30ന് കാക്കൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും.യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡാറ്റയും ഹാജരാക്കേണ്ടതാണെന്ന് കാക്കൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2260232

🔺ഹയർ സെക്കണ്ടറി അധ്യാപക ഒഴിവ്

ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഫിസിക്കൽ സയൻസ് സീനിയർ വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 18ന് രാവിലെ 10.30ന് സ്കൂൾ മാനേജരുടെ ഓഫീസിൽ നടക്കും. ഫോൺ: 0497 2725242

🔺അങ്കണവാടി ഹെൽപ്പർ അഭിമുഖം

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മാവേലിക്കര ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലെ മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ 18-ന് രാവിലെ 10 മണി മുതൽ മാവേലിക്കര തെക്കേക്കര പഞ്ചായത്തിൽ നടക്കും.
ഫോൺ: 0479-2342046

🔺മേട്രൻ ഒഴിവ്

ഒരു സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിൽ മേട്രൻ തസ്തികയിലേക്ക് ഈഴവ, ബില്ലവ തിയ്യ വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവ്. ബിരുദം വിദ്യാഭ്യാസ യോഗ്യതയും സർക്കാർ അംഗീകൃത ഹോസ്റ്റലിലോ സ്ഥാപനത്തിലോ ഫീമെയിൽ ഹൗസ് കീപ്പർ, ഫീമെയിൽ അസിസ്റ്റന്റ് ഹൗസ് കീപ്പർ തസ്തികയിൽ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.

 പ്രായപരിധി 18 നും 36 നും മധ്യേ
(സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ബാധകം). താല്പര്യമുള്ളവർ സെപ്റ്റംബർ 28ന് മുമ്പായി യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഹാജരാകണം.

🔺ലാബ് ടെക്നീഷ്യൻ നിയമനം

ജില്ലാ ആയുർവ്വേദ ആശുപത്രിയിൽ ലാബ്ടെക്നീഷ്യനെ താൽക്കാലികമായി നിയമിക്കുന്നു. സെപ്തംബർ 20 ന് ഉച്ചക്ക് 12.30 ന് കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. അംഗീകൃത സർവ്വകലാശാലകളിൽ നിന്നും ബി.എസ്.സി എം.എൽ.ടി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain