ആയുർവേദ ആശുപത്രിയിൽ സെക്യൂരിറ്റി സ്വീപ്പർ ജോലി ഒഴിവുകൾ

ആയുർവേദ ആശുപത്രിയിൽ സെക്യൂരിറ്റി സ്വീപ്പർ ജോലി ഒഴിവുകൾ 


ജില്ലാ ആയുർവേദ ആശുപത്രിയുടെ പാറേമാവിലുള്ള അനക്സിൽ ആശുപത്രി വികസന സമിതി മുഖേന താഴെ പറയുന്ന തസ്തികകളിലേക്ക് 179 ദിവസത്തേക്ക് താൽക്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തിൽ ഫുൾ ടൈം സ്വീപ്പർ (സ്ത്രീകൾ), സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് സെപ്റ്റംബർ 23 ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടത്തും.

ഫുൾ ടൈം സ്വീപ്പർ (സ്തീകൾ) തസ്തികയിലേക്ക് ഏഴാം ക്ലാസ്സും, പ്രവൃത്തിപരിചയവുമുളളവർക്ക് അപേക്ഷിക്കാം.

സെക്യൂരിറ്റി തസ്തികയിലേക്കും ഏഴാം ക്ലാസും പ്രവൃത്തി പരിചയവുമാണ് യോഗ്യത.

താൽപര്യമുളള ഉദ്യോഗാർഥികൾ സെപ്റ്റംബർ 21 വ്യാഴാഴ്ച്ചക്കകം നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം, വിലാസം എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രി (അനക്സ്) പാറേമാവിലെ ഓഫീസിൽ സമർപ്പിക്കണം.

മുൻകൂട്ടി അപേക്ഷിക്കുന്നവർക്ക് മാത്രമേ അഭിമുഖത്തിൽ പങ്കെടുക്കുവാൻ സാധിക്കൂ. സമീപ പ്രദേശത്തുളളവർക്ക് മുൻഗണന ലഭിക്കും.

സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതമാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്.

🔺പട്ടിക ജാതി വികസന വകുപ്പിന്റെ അധീനതയിൽ പത്തനംതിട്ട കല്ലറകടവിൽ പ്രവർത്തിക്കുന്ന ആൺക്കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2023-24 അധ്യയനവർഷം ഹൈസ്കൂൾ വിദ്യാർഥികൾക്ക് ട്യൂഷൻ എടുക്കുന്നതിനായി താത്കാലിക വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.

കണക്ക്,ഹിന്ദി എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നതിനായി ബി എഡ്/ പിജി യോഗ്യതയുള്ള പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ താമസിക്കുന്ന പ്രവർത്തിപരിചയമുള്ള അധ്യാപകർക്ക് അപേക്ഷിക്കാം.
ബയോഡേറ്റയും അപേക്ഷയും സെപ്റ്റംബർ 21 ന് വൈകിട്ട് അഞ്ചിനകം ഇലന്തൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ഹാജരാക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain