പത്താം ക്ലാസ് ഉള്ളവർക്ക് ഗവണ്മെന്റ് ആയുർവേദ കോളേജിൽ ജോലി നേടാം.

ഗവണ്മെന്റ് ആയുർവേദ കോളേജിൽ ജോലി നേടാം.
കണ്ണൂർ ഗവ. ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വിവിധ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

തസ്തിക, യോഗ്യത, അഭിമുഖ തീയതി, സമയം എന്ന ക്രമത്തിൽ.

1)  ഇലക്ട്രീഷ്യൻ -എസ് എസ് എൽ സി/ തത്തുല്യം, പി എസ് സി അംഗീകൃത നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്- ഇലക്ട്രീഷ്യൻ, പ്രവൃത്തി പരിചയം അഭികാമ്യം- ഒക്ടോബർ മൂന്നിന് രാവിലെ 11 മണി.

2)  പ്ലംബർ-എസ് എസ് എൽ സി/ തത്തുല്യം, പി എസ് സി അംഗീകൃത നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്-പ്ലംബർ, പ്രവൃത്തി പരിചയം അഭികാമ്യം-ഒക്ടോബർ മൂന്നിന് ഉച്ചക്ക് രണ്ട് മണി.

3)  അറ്റൻഡർ-എസ് എസ് എൽ സി/തത്തുല്യം, പി എസ് സി അംഗീകൃതം (വനിതകൾ മാത്രം)-ഒക്ടോബർ നാലിന് രാവിലെ 11 മണി.

4)  വാച്ചർ-എസ് എസ് എൽ സി/ തത്തുല്യം, പി എസ് സി അംഗീകൃതം -ഒക്ടോബർ നാലിന് ഉച്ചക്ക് രണ്ട് മണി.

5) സ്ട്രക്ചർ ക്യാരിയർ-എസ് എസ് എൽ സി/ തത്തുല്യം, പി എസ് സി അംഗീകൃതം-ഒക്ടോബർ അഞ്ചിന് രാവിലെ 11 മണി.

6) ധോബി-എസ് എസ് എൽ സി/തത്തുല്യം, പി എസ് സി അംഗീകൃതം-വനിതകൾ മാത്രം-ഒക്ടോബർ അഞ്ചിന് ഉച്ചക്ക് രണ്ട് മണി.

താൽപര്യമുള്ളവർ ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം നേരിട്ടുള്ള അഭിമുഖത്തിന് പരിയാരം ഗവ. ആയുർവേദ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം.

🔺വെള്ളനാട് ഗ്രാമപഞ്ചായത്തിന് കീഴിൽ കാട്ടാക്കട കളത്തോട്ടുമലയിൽ പ്രവർത്തിക്കുന്ന വൃദ്ധസദനത്തിൽ ഒരു മൾട്ടി ടാസ്ക് പ്രൊവൈഡറുടെ ഒഴിവുണ്ട്.
എസ്.എസ്.എൽ.സി പാസായവരും ജെറിയാട്രി കെയറിൽ പരിജ്ഞാനമുള്ളവരും 25നും 45നും ഇടയിൽ പ്രായമുള്ളവരുമായ പുരുഷന്മാരാണ് അപേക്ഷിക്കേണ്ടത്.

സ്ത്രീകൾ ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ താമസക്കാർക്ക് മുൻഗണനയുണ്ടായിരിക്കുമെന്ന് വെള്ളനാട് ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു.
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉള്ളടക്കം ചെയ്യേണ്ടതാണ്.

തയ്യാറാക്കിയ അപേക്ഷകൾ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ നേരിട്ടോ ശിശുവികസന പദ്ധതി ഓഫീസർ ഐ.സി.ഡി.എസ് ഓഫീസ് വെള്ളനാട് 695125 എന്ന വിലാസത്തിൽ തപാൽ മുഖേനയോ എത്തിക്കേണ്ടതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain