വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരവധി ഒഴിവുകൾ

വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരവധി ഒഴിവുകൾ
വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിട്ടുള്ളത് പ്പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക.

🔺വാക് ഇൻ ഇന്റർവ്യൂ

ഇടുക്കി മെഡിക്കൽ കോളേജിൽ ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, ഡയാലിസിസ് ടെക്നീഷ്യൻ, അനസ്തേഷ്യ ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ലാബ് ടെക്നീഷ്യൻ തസ്തികയിലേക്കുളള യോഗ്യത Bsc MLT അല്ലെങ്കിൽ DMLT കോഴ്സ്
ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ പഠിച്ചിട്ടുള്ളതും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉളളവരും ആയിരിക്കണം.

🔺ഫാർമസിസ്റ്റ്
ഈ തസ്തികയിലേക്കുളള യോഗ്യത ബിഫാം അല്ലെങ്കിൽ ഡിഫാമും കേരള സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ.

🔺ഡയാലിസിസ് ടെക്നീഷ്യൻ

തസ്തികയിലേക്കുളള യോഗ്യത ഡിഗ്രി അല്ലെങ്കിൽ ഡയാലിസിസ് കോഴ്സിൽ ഡിപ്ലോമ ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ പഠിച്ചിട്ടുള്ളതും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം.

🔺അനസ്തേഷ്യ ടെക്നീഷ്യൻ

തസ്തികയിലേക്കുളള യോഗ്യത പ്ല അല്ലെങ്കിൽ പ്രിഡിഗ്രി, ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയറ്റർ ടെക്നോളജി, കേരള പാരമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ
എന്നിവയാണ്.

🔺ഡാറ്റാ എൻട്രി ഓപ്പറേറ്റർ

തസ്തികയിലേക്കുളള യോഗ്യത പ്ലസ് അല്ലെങ്കിൽ തത്തുല്യം, എക്സൽ അല്ലെങ്കിൽ വേർഡിലുള്ള കമ്പ്യൂട്ടർ പരിഞ്ജാനം, പ്രവൃത്തി പരിചയം, മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് ആശുപത്രിയിൽ ജോലി ചെയ്തിട്ടുള്ളവർക്കും മെഡിസെപ് സംബന്ധമായ ജോലി ചെയ്തിട്ടുള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും തിരിച്ചറിയൽ രേഖകളും സഹിതം 29 രാവിലെ 11 ന് ഇടുക്കി മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ആഫീസിൽ ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് 04862 232474.

🔰 മെഡിക്കൽ കോളേജ് ലാബ് ടെക്നീഷ്യൻ (ബ്ലഡ് ബാങ്ക്) നിയമനം

പത്തനംത്തിട്ട കോന്നി ഗവ. മെഡിക്കൽ കോളജിലെ ബ്ലഡ് ബാങ്കിൽ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സോസൈറ്റിയുടെ ആഭിമുഖ്യത്തിൽ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ (ബ്ലഡ് ബാങ്ക്) തസ്തികയിലേക്ക് താല്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. ഒഴിവുകളുടെ എണ്ണംഒന്ന്

യോഗ്യത : ഡിഎംഎൽ ടി (പ്ലസ് ടു പൂർത്തീകരിച്ചവർ), പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, മൂന്നുവർഷത്തെ പ്രവർത്തി പരിചയം, ബ്ലഡ് ബാങ്കിംഗിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം അല്ലെങ്കിൽ Bsc MLT /Msc MLT, പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, 2 വർഷത്തെ പ്രവർത്തി പരിചയം,ബ്ലഡ് ബാങ്കിംഗിൽ ആറ് മാസത്തെ പ്രവർത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം.അപേക്ഷകർ കേന്ദ്ര സർക്കാരിന്റെയോ, സംസ്ഥാന സർക്കാരിന്റെയോ അംഗീകാരമുളള സർവകലാശാലകളിൽ നിന്നും പഠനം പൂർത്തീകരിച്ചവരാ യിരിക്കണം. അപേക്ഷകർ യോഗ്യത, വയസ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അടക്കം ചെയ്ത അപേക്ഷകൾ സെപ്റ്റംബർ 29 ന് വൈകുന്നേരം അഞ്ചിന് മുമ്പായി കോന്നി ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ അടക്കം ചെയ്തിരിക്കുന്ന കവറിന്റെ പുറത്ത് തസ്തികയുടെ പേര് എഴുതണം.
ഫോൺ : 0468 2952424

🔰 മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൈക്യാർട്രി (Psychiatry)
വിഭാഗത്തിൽ 2 ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലെ ഒഴിവുകളിലേക്ക് ആശുപത്രി
വികസന സമിതിയുടെ കീഴിൽ, കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത എം.എസ്.സി ക്ലിനിക്കൽ സൈക്കോളജി/എം.എസ്.സി സൈക്കോളജി, ക്ലിനിക്കൽ

സൈക്കോളജിയിൽ എം.ഫിൽ, ക്ലിനിക്കൽ സൈക്കോളജിയിലുളള റീഹാബിലിറ്റേഷൻ കൗൺസിൽ
ഓഫ് ഇൻഡ്യയുടെ രജിസ്ട്രേഷൻ. പ്രായപരിധി 01.01.2023 ന് 18-36 . വേതന നിരക്ക് . 50,000

താത്പര്യമുളളവർ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ
സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം സെപ്റ്റംബർ 29 (വെള്ളിയാഴ്ച), എറണാകുളം

സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ സി.സി.എം ഹാളിൽ
രാവിലെ 11 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും, കൂടി കാഴ്ചയിലും പങ്കെടുക്കണം.
രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10.30 ന് ആയിരിക്കും

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain